Lesson 26സ്നേഹത്തിനു നിങ്ങളുടെ ചിന്താഗതിയെ മാറ്റിമറിക്കാന്‍ കഴിയും, കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ ഒരു ചെറുപ്പക്കാരി ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒരു വിഷയം എടുത്ത് പഠിക്കുകയായിരുന്നു. വളരെ വിരസവും താല്പര്യമില്ലാത്തതുമായ ഒരുവിഷയത്തെ കുറിച്ചുള്ള പുസ്തകം ആയിരുന്നു അത്. ആ കോളേജ് ക്യാമ്പസില്‍ വച്ച് ഒരു ചെറുപ്പക്കാരനായ പ്രൊഫസറുമായി കണ്ടുമുട്ടുന്നതിന് ഇടയായി, അവര്‍ സ്നേഹിതരായിത്തീര്‍ന്നു. ഒരു ദിവസം തന്‍റെ പുസ്തകം പ്രൊഫസറെ കാണിച്ചിട്ട് ഇപ്രകാരം പറഞ്ഞു. "ഇത് വിചിത്രമായിരിക്കുന്നു. അങ്ങയുടെ പേരും ഈ ഗ്രന്ഥകാരന്‍റെ പേരും ഒന്നാണ്''. ആ പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് താന്‍ തന്നെയാണെന്ന് ആ പ്രൊഫസര്‍ മറുപടി പറഞ്ഞു. അവള്‍ക്ക് ആശ്ചര്യം തോന്നി. ആ രാത്രിമുഴുവന്‍ ഇരുന്ന് ആ പുസ്തകം മുഴുവനും വായിച്ചുതീര്‍ന്നു. അടുത്ത പ്രഭാതത്തില്‍ ആ ചെറുപ്പക്കാരനെ കണ്ടിട്ട് ഇപ്രകാരം പറഞ്ഞു; "എന്നെ ഇത്രമാത്രം ആകര്‍ഷിച്ചിട്ടുള്ള മറ്റൊരു പുസ്തകം ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.'' അവളുടെ ചിന്താഗതിയ്ക്ക് മാറ്റം വന്നത് എങ്ങനെയാണ്? സ്നേഹം! ആ ഗ്രന്ഥകര്‍ത്താവുമായി അവള്‍ സ്നേഹബന്ധത്തില്‍ ആയിരുന്നു. ദൈവവചനം മുഴുവനും ഗ്രഹിപ്പാന്‍ കഴിയാത്തതും ഉള്‍പ്രേരണ ഉളവാക്കുന്നതും ആകുന്നുയെന്ന് ചിലര്‍ ചിന്തിക്കുന്നു. എന്നാല്‍ വേദപുസ്തക എഴുത്തുകാരനും ആയി നിങ്ങള്‍ സ്നേഹബന്ധത്തില്‍ ആകുമ്പോള്‍ നിങ്ങളുടെ ചിന്താഗതി മാറുന്നതാണ്. നമുക്ക് ഇതിനെക്കുറിച്ച് പരിശോധിക്കാം.
വേദപുസ്തകത്തിന്‍റെ രചയിതാവ് യേശുവാണ്.
1. തിരുവെഴുത്തുകളുടെ ഗ്രന്ഥകര്‍ത്താവ് ആരാണ്?
"നിങ്ങള്‍ക്ക് വരുവാനിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവ് ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിന്‍വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ, എങ്ങനെയുള്ളതൊ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി.'' 1 പത്രൊ. 1:10-11.
ഉത്തരം: യഥാര്‍ത്ഥത്തില്‍ ബൈബിളിന്‍റെ ഗ്രന്ഥകര്‍ത്താവ് (പഴയനിയമത്തിന്‍റെയും) യേശു ക്രിസ്തു തന്നെയാണ്. യേശുക്രിസ്തു ഈ ലോകത്തെ സൃഷ്ടിച്ചു (1 യോഹ. 1: 1-3, 14; കൊലൊ. 1:13-17) പത്ത് കല്പന എഴുതി (നെഹെ.9:6,13) യിസ്രായേലിന്‍റെ ദൈവം (1 കൊരി. 10:1-4) പ്രവാചകന്മാരുടെ എഴുത്തുകളെ നിയന്ത്രിച്ചു.(1 പത്രൊ.1:10,11) അതുകൊണ്ട് യേശുക്രിസ്തുവാണ് വേദപുസ്തകത്തിന്‍റെ രചയിതാവ്.
നിത്യ സ്നേഹത്താല്‍ യേശു ലോക ജനതയെ സ്നേഹിക്കുന്നു.
2. ഈ ലോകത്തിലെ ജനതയോടുള്ള യേശുവിന്‍റെ മനോഭാവമെന്താണ്?
"തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.'' യോഹ. 3:16.
ഉത്തരം: നമ്മുടെ സകല ബുദ്ധിയേയും കവിയുന്നതും തീര്‍ന്നുപോകാത്തതും അവര്‍ണ്ണനീയവുമായ സ്നേഹത്താൽ യേശു നമ്മെ സ്നേഹിക്കുന്നു.
നമ്മില്‍ ആരും അര്‍ഹതപ്പെട്ടവര്‍ അല്ലെങ്കില്‍ പോലും യേശു നമുക്ക് വേണ്ടി മരിച്ചു.
3. നാം എന്തുകൊണ്ട് യേശുവിനെ സ്നേഹിക്കണം?
"അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം അവനെ സ്നേഹിക്കുന്നു'' 1 യോഹ. 4:19. "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്ക് വേണ്ടി മരിച്ചു.'' റോമർ 5:8
ഉത്തരം: നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമുക്ക് വേണ്ടി മരിക്കയാല്‍ നാം അവനെ സ്നേഹിക്കണം.
4. ഏതു വിധത്തിലാണ് ഒരു വിജയകരമായ വിവാഹ ജീവിതവും ക്രിസ്തീയ ജീവിതവും തമ്മില്‍ സാമ്യമുള്ളത്?
"അവന്‍റെ കല്പനകളെ നാം പ്രമാണിച്ചു അവന് പ്രസാദമുള്ളത് ചെയ്യുന്നത് കൊണ്ട് എന്തു യാചിച്ചാലും അവങ്കല്‍ നിന്നു ലഭിക്കും.'' 1 യോഹ. 3:22
ഉത്തരം: ഒരു നല്ല വിവാഹജീവിതത്തില്‍ വിവാഹപങ്കാളിയുടെ വിശ്വസ്തത വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റു കാര്യങ്ങള്‍ ആവശ്യമാണ്, പക്ഷെ ഇത്രത്തോളം പ്രാധാന്യമല്ല. പങ്കാളിക്ക് അതൃപ്തി ഉണ്ടാകുന്ന കാര്യങ്ങള്‍ തുടരേണ്ടതില്ല. ഇതുപോലെയാണ് ക്രിസ്തീയ ജീവിതവും, യേശുവിന്‍റെ കല്പനകള്‍ പ്രധാനപ്പെട്ടതാണ്. കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നതിനുള്ള കല്പനകള്‍ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിവാഹജീവിതത്തില്‍ എന്നപോലെ ക്രിസ്തീയ ജീവിതത്തിലും നമ്മെ സ്നേഹിക്കുന്ന ക്രിസ്തുവിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് നമുക്ക് ആനന്ദകരമാണ്. യേശുവിനെ പ്രസാദിപ്പിക്കാത്ത കാര്യങ്ങള്‍ വിട്ടുകളയുവാന്‍ അവന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
യേശുവിനെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരുവനു വലിയ സന്തോഷവും സമൃദ്ധമായ ജീവിതവും ലഭിക്കുന്നതാണ്.
5. ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ നമുക്ക് എന്ത് പ്രയോജനം ലഭിക്കും എന്നാണ് യേശുപറഞ്ഞത്?
"നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ വസിക്കും. എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു.'' യോഹ. 15:10,11
ഉത്തരം: ക്രിസ്തീയ തത്വങ്ങള്‍ അനുസരിക്കുന്നത് മോശവും ബുദ്ധിഹീനവും ആണെന്നാണ് സാത്താന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് പൂര്‍ണ്ണ സന്തോഷവും സമൃദ്ധമായ ജീവിതവും നമുക്ക് പ്രദാനം ചെയ്യും എന്നു യേശു പറയുന്നു. (യോഹ. 15:10,11., യോഹ. 10:10) സാത്താന്‍റെ വാക്കു വിശ്വിസിക്കുന്നതുകൊണ്ട് ജീവിതം ദുരിതപൂര്‍ണ്ണമായിത്തീരുകയും ഹൃദയവേദന ഉളവാക്കുകയും ചെയ്യുന്നു.
നമ്മുടെ ക്രിസ്തീയ ജീവിതത്തിന് വേണ്ടിയുള്ള യേശുവിന്‍റെ തത്വങ്ങള്‍ നമ്മെ സാത്താന്‍റെ അപകട മേഖലകളില്‍ നിന്നും രക്ഷിക്കുന്നു.
6. യേശു എന്തിനാണ് നമ്മുടെ ക്രിസ്തീയ ജീവിതത്തിന് ചില പ്രത്യേക തത്വങ്ങള്‍ നല്‍കിയിരിക്കുന്നത്?
ഉത്തരം: കാരണം:
A. അവ എപ്പോഴും നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് നല്‍കിയിരിക്കുന്നത് (ആവര്‍ത്ത. 6:24) നല്ല രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുന്നതുപോലെ കര്‍ത്താവ് തന്‍റെ മക്കള്‍ക്ക് നല്ല തത്വങ്ങള്‍ നല്‍കുന്നു..
B. പാപത്തില്‍ നിന്നും നമുക്ക് സുരക്ഷ നല്കുന്നു (സങ്കീ. 119:11). സാത്താന്‍ കൊണ്ടുവരുന്ന പാപത്തിന്‍റെ അപകട മേഖലകളില്‍ നാം കടക്കാതിരിക്കുന്നതിന് യേശു നല്‍കുന്ന ഉപദേശം നമ്മെ സഹായിക്കുന്നു.
C. ക്രിസ്തുവിന്‍റെ കാല്‍ച്ചുവടുകളെ പിന്‍തുടരുന്നതു എങ്ങനെയെന്ന് കാണിച്ചു തരുന്നു (1 പത്രൊ. 2:21).
D. നമുക്ക് യഥാര്‍ത്ഥ സന്തോഷം നല്‍കുന്നു (യോഹ. 13:17).
E. കര്‍ത്താവിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നു. (യോഹ. 15:10).
F. മറ്റുള്ളവര്‍ക്ക് നല്ല മാതൃകയായിരിപ്പാന്‍ സഹായിക്കുന്നു(1 കൊരി. 10: 31-3; മത്താ. 5:16).
ഞാന്‍ ലോകത്തിലുള്ളതിനെ സ്നേഹിക്കുമ്പോള്‍ ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.
7. ലോകത്തിന്‍റെ തിന്മയോടും ലൗകീകതയോടും ഒരു ക്രിസ്ത്യാനിയുടെ മനോഭാവം എപ്രകാരമായിരിക്കണം എന്നാണ് ക്രിസ്തു പറയുന്നത്?
ഉത്തരം: കര്‍ത്താവിന്‍റെ ആലോചന വളരെ വ്യക്തവും സവിശേഷതയുള്ളതുമാണ്:
A. ലോകത്തേയോ ലോകത്തിനുള്ളതിനേയോ സ്നേഹിക്കരുത്. ദൈവത്താല്‍ അല്ലാത്ത ലോകത്തിലുളള കാര്യങ്ങള്‍ ഇവയാണ്. 1) ജഡമോഹം. 2) കൺമോഹം. 3) ജീവനത്തിന്‍റെ പ്രതാപം. (1 യോഹ. 2:16). ലോകത്തിലുള്ള എല്ലാ പാപങ്ങളും ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. നമ്മെ പ്രലോഭിപ്പിക്കുന്നതിന് സാത്താന്‍ ഈ മൂന്ന് മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു. ഞാന്‍ ലോകത്തെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു (1 യോഹ. 2:15, 16; യാക്കോബ് 4:4).
A. ഞാന്‍ ലോകത്തിന്‍റെ കളങ്കം പറ്റാതെ എന്നെത്തന്നെ സൂക്ഷിക്കുന്നതിന് (യാക്കോ. 1:27).
ഒരു ക്രിസ്ത്യനി ലോകത്തിലുള്ളതിനെ നിര്‍ബന്ധമായും എതിര്‍ക്കണം. അല്ലാത്ത പക്ഷം സാത്താന്‍ നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നതാണ്.
8. ലോകത്തെക്കുറിച്ചു അടിയന്തിരമായ എന്തു മുന്നറിയിപ്പ് ആണ് ദൈവം നമുക്ക് നല്‍കുന്നത്?
ഉത്തരം: ഈ ലോകത്തോട് അനുരൂപരാകരുത് എന്നുള്ള മുന്നറിയിപ്പ് ആണ് യേശു ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്നത് (റോമർ 12:2). പിശാച് നിഷ്പക്ഷമതിയല്ല. അവന്‍ ഓരോ ക്രിസ്ത്യാനിയെയും നിരന്തരം പാപത്തിന് പ്രേരിപ്പിക്കുന്നതാണ്. ഞാന്‍ ക്രിസ്തുവിന്‍റെ സഹായത്താല്‍ പിശാചിന്‍റെ ആലോചനകളെ ശക്തിയായി എതിര്‍ക്കുകയാണെങ്കില്‍ അവന്‍ എന്നെ വിട്ട് ഓടിപ്പോകുന്നതാണ്. (ഫിലി. 4:13; യാക്കോ. 4:7). നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്നതിന് ഒരു ദുര്‍ബ്ബല നിമിഷത്തിൽ പാപത്തിന്‍റെ പ്രേരണാശക്തിയെ അനുവദിക്കുമ്പോള്‍ നാം അറിയാതെതന്നെ പിന്‍മാറ്റത്തിലേക്കു വഴുതി വീഴുന്നു. ഭൂരിപക്ഷത്തിന്‍റെ വികാരങ്ങളും സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാകരുത് ക്രിസ്തീയ പെരുമാറ്റം തീരുമാനിക്കപ്പെടേണ്ടതാണ്, എന്നാല്‍ യേശുവിന്‍റെ വാക്കുകളെ ആശ്രയിച്ച് ആയിരിക്കുകയും വേണം.
നമ്മുടെ ചിന്തകള്‍ പ്രവൃത്തി പഥത്തില്‍ വരുന്നതുകൊണ്ട് നാം ചിന്തകളെ നിയന്ത്രിക്കണം.
9. നാം എന്തുകൊണ്ട് നമ്മുടെ ചിന്തകളെ നിയന്ത്രിക്കണം?
"അവന്‍ തന്‍റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെയാകുന്നു'' സദൃ. 23:7
ഉത്തരം: നമ്മുടെ സ്വഭാവത്തെ ചിന്തകള്‍ നിയന്ത്രിക്കുന്നതുകൊണ്ട് നമ്മുടെ ചിന്തകളെ സൂക്ഷിക്കണം. നമ്മുടെ "ഏത് വിചാരങ്ങളെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുന്നതിലൂടെ'' നമ്മെ സഹായിക്കാം എന്നു ദൈവം ആഗ്രഹിക്കുന്നു (2 കൊരി. 10:5). എന്നാല്‍ നമ്മുടെ മനസ്സുകളിൽ ലോകമോഹങ്ങള്‍ കുത്തിനിറയ്ക്കാന്‍ സാത്താന്‍ ഉഗ്രരോഷത്തോടെ ആഗ്രഹിക്കുന്നു. സാത്താന് ഇത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ മാത്രമെ ചെയ്യാന്‍ കഴികയുള്ളൂ, പ്രത്യേകിച്ച് നമ്മുടെ കാഴ്ചയും കേള്‍വിയും ഉപയോഗിച്ച്. സാത്താന്‍ തന്‍റെ നോട്ടവും ശബ്ദവും നമ്മിലേക്ക് അയയ്ക്കുന്നു. സാത്താന്‍ മുമ്പോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ നാം നിരന്തരം കാണാനോ നോക്കാനോ വിസമ്മതിച്ചാല്‍ മാത്രമെ സാത്താന്‍ ഒരുക്കുന്ന നാശത്തിന്‍റെ വിശാല പാതയില്‍ നിന്നും നമുക്ക് രക്ഷനേടാന്‍ കഴിയുകയുള്ളു. നാം നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളോട് അനുരൂപരായിത്തീരും എന്നു ബൈബിള്‍ വ്യക്തമാക്കുന്നു (2 കൊരി. 3:18).
ക്രിസ്തീയ ജീവിതത്തിനായിട്ടുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്ന എല്ലാ സംഗീതങ്ങളും ഒരു ക്രിസ്ത്യാനി ഉപേക്ഷിക്കേണ്ടതാണ്.
10. ക്രിസ്തീയ ജീവിതത്തിന് വേണ്ടിയുള്ള ചില തത്വങ്ങള്‍ എന്താണ്?
"ഒടുവില്‍ സഹോദരന്മാരെ സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിര്‍മ്മലമായതൊക്കയും രമ്യമായതൊക്കെയും സല്‍കീര്‍ത്തിയായതൊക്കെയും സല്‍ഗുണമൊ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചു കൊള്‍വിന്‍.'' ഫിലി. 4:8
ഉത്തരം: ക്രിസ്ത്യാനികള്‍ സത്യം, വിശ്വസ്തത, നീതി, നിര്‍മ്മലത, രമ്യത, സല്‍കീര്‍ത്തി എന്നിവയ്ക്ക് എതിരായിട്ടുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞിരിക്കണം. നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
A. വഞ്ചന, കള്ളം പറച്ചിൽ, മോഷണം, ന്യായരഹിതം, അപവാദം പറച്ചിൽ, ഒറ്റിക്കൊടുക്കൽ. എന്നിവ അവിശ്വസ്തതയുടെ ഫലങ്ങള്‍ ആണ്.
B. വിഗ്രഹാരാധന, വ്യഭിചാരം, ദുര്‍ന്നടപ്പ്, സ്വവര്‍ഗ്ഗഭോഗം, ദുര്‍മ്മാര്‍ഗ്ഗം, അശ്ലീല സംഭാഷണം, നിറം പിടിപ്പിച്ച തമാശകൾ, സമൂഹനൃത്തം, തരംതാഴ്ന്ന സംഗീതവും ഗാനങ്ങളും, അതുപോലെ റ്റി. വി. യിലും സിനിമയിലും കാണിക്കുന്ന മിക്ക കാര്യങ്ങളും അശുദ്ധിനിറഞ്ഞതാണ്.
C. യേശു നമ്മോടൊപ്പം കടന്നുവരാന്‍ ഇഷടപ്പെടാത്ത കേന്ദ്രങ്ങൾ: നിശാക്ലബ്ബുകൾ, മദ്യശാലകൾ, ചീട്ടുകളിശാലകൾ, തുടങ്ങിയവയാണ്.
ലൗകീകസംഗീതം, ഡാന്‍സ്, ടെലിവിഷൻ, തീയേറ്ററുകൾ, മുതലായവയുടെ അപകടത്തെക്കുറിച്ച് അല്പം ചിന്തിക്കുക.
സംഗീതവും ഗാനവും
പോപ്പ് മ്യൂസിക്, റോക്ക്, നൃത്ത സംഗീതം തുടങ്ങിയ ലൗകീക സംഗീതങ്ങള്‍ പലതും സാത്താന്‍റെ അധീനതയില്‍ ആണ്. ഈ സംഗീതങ്ങള്‍ പലപ്പോഴും സാത്താന് മഹത്വംകൊടുക്കുന്നു, ആത്മീയകാര്യങ്ങള്‍ക്കുള്ള താല്പര്യം നശിപ്പിക്കുന്ന സംഗീതത്തിന്‍റെ ശക്തിയെകുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ ഗവേഷണ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്:
(1) വികാരഭാവങ്ങളിലൂടെ അത് തലച്ചോറില്‍ പ്രവേശിക്കുന്നതുകൊണ്ട് വിവേചന ശക്തിയെ നശിപ്പിക്കുന്നു.
(2) നമ്മുടെ ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളേയും അത് ബാധിക്കുന്നു.
(3) നമ്മുടെ നാഡിയിടിപ്പിലും ശ്വസനത്തിലും കാര്യമായമാറ്റം വരുത്തുന്നു. അതിന്‍റെ പ്രതിഫലനം ഒരു വ്യക്തി മനസ്സിലാക്കുന്നില്ല.
(4) താളലയത്തില്‍ വ്യത്യാസം വരുത്തുന്ന ഡാന്‍സ് നമ്മുടെ ഭാവങ്ങളെ മാറ്റിമറിക്കുകയും കേഴ്വിക്കാരനില്‍ ഒരു മൃദുവായ അബോധാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗാനത്തിന്‍റെ സഹായമില്ലാതെ തന്നെ ഒരുവന്‍റെ വികാരങ്ങളേയും അഭിരുചികളേയും ചിന്തകളേയും ബാധിക്കുന്നതിന് സംഗീതത്തിന് കഴിയും, റോക്ക് സംഗീതങ്ങള്‍ അത് തുറന്ന് സമ്മതിക്കുന്നുണ്ട്. റോളിംഗ് സ്റ്റോണ്‍സിന്‍റെ നേതാവായ മൈക്ക് ജാഗ്ഗര്‍ ഇപ്രകാരം പറയുന്നു, "വികാര വിക്ഷോഭത്താല്‍ വൃക്ക ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ദ്രാവകം നിങ്ങളുടെ ശരീരത്തിലൂടെ കടന്നു പോകുന്നതാണ്.'' 1 ജോണ്‍ ഓയേറ്റ്സ് പറയുന്നത് "റോക്ക് സംഗീതം 99% വും വികാരം ഉണര്‍ത്തുന്നതാണ്''2 ഇങ്ങനെയുള്ള സംഗീതം യേശുവിന് പ്രസാദകരമാണോ? വിദേശരാജ്യങ്ങളിലെ പുറജാതി മതങ്ങളില്‍ നിന്നും മാനസ്സാന്തരപ്പെട്ടുവരുന്നവര്‍ പറയുന്നത് തങ്ങള്‍ മന്ത്രവാദത്തിനും പൈശാചിക ആരാധനയ്ക്കും ഉപയോഗിച്ചിരുന്ന ഗാനങ്ങളും ഇന്നത്തെ ആധുനിക സംഗീതവും ആയി യാതൊരു വ്യത്യാസവും ഇല്ല എന്നാണ്! നിങ്ങളോട് തന്നെ ചോദിക്കുക:
യേശു എന്നെ സന്ദര്‍ശിക്കാന്‍ വരികയാണങ്കില്‍ ഞാന്‍ കേട്ടുകൊണ്ട് ഇരിക്കുന്ന സംഗീതം ഏതായിരിക്കും? നിങ്ങള്‍ക്ക് ശരിക്കും അറിയാത്ത സംഗീതം നിങ്ങള്‍ അനുകരിക്കരുത്. നാം യേശുവിനെ സ്നേഹിക്കുമ്പോള്‍ അവന്‍ നമ്മുടെ സംഗീതവാസനയെ മാറ്റിമറിക്കുന്നു. "അവന്‍ എന്‍റെ വായില്‍ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ''. സങ്കീ. 40:3 ക്രിസ്തീയ അനുഭവത്തെ പ്രചോദിപ്പിക്കുന്നതിനും ഉന്മേഷം പകരുന്നതിനും ശ്രേഷ്ഠമാക്കുന്നതിനും ആയി ധാരാളം നല്ല ഗാനങ്ങള്‍ ദൈവം നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. പിശാചിന്‍റെ തരംതാണ സംഗീതം സ്വീകരിക്കുന്നവര്‍ ജീവിതത്തിലെ ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്.
ഡാന്‍സ്
ഡാന്‍സ് നമ്മെ ക്രിസ്തുവിങ്കല്‍ നിന്നും ആത്മീയ ജിവിതത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതാണ്. യിസ്രായേല്‍ മക്കള്‍ സ്വര്‍ണ്ണ കാളക്കുട്ടിയുടെ ചുറ്റും നൃത്തം ആടിയപ്പോള്‍ അവര്‍ ദൈവത്തെ മറന്നുപോയി (പുറ. 32: 17-25). ഹെരോദാരാജാവിന്‍റെ മുമ്പില്‍ ഹെരോദ്യാ രാജ്ഞിയുടെ പുത്രി നൃത്തമാടിയപ്പോള്‍ യോഹന്നാന്‍ സ്നാപകനെ ശിരഛേദം ചെയ്യിച്ചു (മത്താ. 14:2-12). ഈ സ്ഥിതിവിവര കണക്കുകള്‍ ശ്രദ്ധിക്കുക: തങ്ങള്‍ വ്യഭിചാരകുറ്റത്തില്‍ ഏര്‍പ്പെടാന്‍ കാരണം ഡാന്‍സ് ആയിരുന്നു എന്നാണ് തന്‍റെ അടുക്കല്‍ വന്നു വ്യഭിചാരം ഏറ്റുപറഞ്ഞ പെണ്‍കുട്ടികളില്‍ നാലില്‍ മുന്ന് ഭാഗവും സമ്മതിച്ചത് എന്നു ന്യൂയോര്‍ക്കിലുള്ള ഒരു കത്തോലിക്കാ പുരോഹിതന്‍ സാക്ഷീകരിക്കുന്നു. മൂന്നിലൊന്ന് തീരെ കുറവാണന്നും പത്തില്‍ ഒമ്പത് ശതമാനവും ഡാന്‍സ് മുഖാന്തിരം വഴിതെറ്റിയിരുന്നുവെന്ന് മറ്റു പുരോഹിതന്മാര്‍ സമ്മതിക്കുന്നു. നിങ്ങളോടൊപ്പം ക്രിസ്തുവിന് കൂടി പങ്കെടുക്കുവാന്‍ കഴിയുന്ന പരിപാടികള്‍ മുഖാന്തരം നിങ്ങള്‍ സുരക്ഷിതര്‍ ആണെന്നുള്ള കാര്യം ഓര്‍ക്കുക. അല്ലാത്ത പരിപാടികള്‍ എല്ലാം വിട്ടുകളക.
ടിവിയും സിനിമയും
നിങ്ങള്‍ ടിവിയിലും തീയറ്ററിലും കാണുന്ന കാര്യങ്ങള്‍ നിങ്ങളെ താഴ്ന്ന നിലവാരത്തിലേക്കോ അതോ ഉയര്‍ന്ന നിലവാരത്തിലേക്കോ എത്തിക്കുന്നത്? അവ നിങ്ങൾക്ക് യേശുവിനോടുള്ള സ്നേഹം വര്‍ദ്ധിപ്പിക്കുന്നുണ്ടോ? അതോ ലോക സ്നേഹം വര്‍ദ്ധിപ്പിക്കുന്നുണ്ടോ? അത് യേശുവിന് മഹത്വം കൊടുക്കുന്നുവോ അതോ സാത്താന്യ മാര്‍ഗ്ഗങ്ങള്‍ക്ക് മഹത്വം കൊടുക്കുന്നുവോ? ഇന്ന് ടിവി, ഫിലീം പരിപാടികള്‍ക്കെതിരെ പലമതേതരവാദികളും അക്രൈസ്തവരും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സാത്താന്‍ ലക്ഷകണക്കിന് ആളുകളുടെ കാഴ്ചയും കേള്‍വിയും അടിമപ്പെടുത്തിയതുകൊണ്ട് ഈ ലോകം അസാന്മാര്‍ഗ്ഗീയത, കുറ്റവാസന, ഭീകരത, നിരാശ, എന്നിവയുടെ ചെളിക്കുണ്ടായിത്തീര്‍ന്നിരിക്കുന്നു. ഒരു പഠനം പറയുന്നത്. "ടിവി ഇല്ലായിരുന്നെങ്കില്‍ പതിനായിരം കൊലപാതകങ്ങളും എഴുപതിനായിരം ബലാല്‍സംഗങ്ങളും 7 ലക്ഷം അക്രമങ്ങളും അമേരിക്കയില്‍ മാത്രം ഓരോവര്‍ഷവും കുറയുമായിരുന്നു."3 നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്ന സാത്താനില്‍ നിന്നും നിങ്ങളുടെ ദൃഷ്ടികളെ മാറ്റി നിങ്ങളെ സ്നേഹിക്കുന്ന യേശുവിനെ നോക്കുവാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നു. "സകലഭൂസീമാവാസികളുമായുള്ളോരെ, എങ്കലേക്ക് തിരിഞ്ഞ് രക്ഷപ്പെടുവിന്‍.'' യെശ. 45:22.
1 Newsweek, "Mick Jagger and the Future of Rock", Jan. 4, 1971, p. 47.
2Circus magazine, Jan. 31, 1976, p. 39.
3Newsweek, "Violence, Reel to Reel", Dec. 11, 1995, p. 47.നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ടിവി പ്രോഗ്രാമിലേക്ക് യേശുവിനെ ക്ഷണിക്കുന്നതിന് നിങ്ങള്‍ക്ക് ആകുമോ എന്നു നിങ്ങളോട് തന്നെ ചോദിക്കുക. ഇതാണ് ഈ കാര്യത്തില്‍ ഒരു സുരക്ഷിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം.
11. ടിവി കാണുന്നതിന് എന്തു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് യേശു നമുക്ക് നല്‍കുന്നത്?
"ജഡത്തിന്‍റെ പ്രവര്‍ത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രാധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല, എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോട് മുന്‍കൂട്ടി പറയുന്നു.'' ഗലാ. 5: 19-21.
ഉത്തരം: നാം തെറ്റിധരിക്കാതിരിക്കാന്‍ തിരുവെഴുത്തുകള്‍ നമുക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ടിവി പരിപാടികളിലൂടെ മുകളില്‍ പ്രസ്താവിച്ച പാപങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോൾ നാം ഒഴിവാക്കി നമുക്ക് യോഗ്യമായവ മാത്രം കാണുക. നിങ്ങള്‍ ഒരു ടിവി പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത് കാണുന്നതിന് യേശുവിനെ ക്ഷണിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അല്ലാത്തതെല്ലാം ക്രിസ്ത്യാനികള്‍ക്ക് കാണാന്‍ പാടില്ലാത്തതാണ്.
ടിവിയിലെ പ്രോഗ്രാം തെരഞ്ഞെടുക്കുന്നതും സ്വഭാവം ചിട്ടപ്പെടുത്തേണ്ടുന്നതും തിരവെഴുത്തുകളിന്‍ പ്രകാരം ആയിരിക്കണം, സ്വന്തം വികാരം അനുസരിച്ചു ആകരുത്.
12. നിര്‍ണ്ണായകമായ ഈ ദിവസങ്ങളില്‍ യേശുവിന്റേയോ മറ്റാരുടേയോ സഹായമില്ലാതെ ആത്മീയ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ച് എന്താണ് ക്രിസ്തുപറയുന്നത്?
ഉത്തരം: യേശുവിന്‍റെ സുവ്യക്തമായ പ്രസ്താവനകള്‍ ശ്രദ്ധിക്കുക, “നാം ഇന്ന് ഇവിടെ ഓരോരുത്തന്‍ താന്താന് ബോധിച്ച പ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യരുത്.” ആവര്‍ത്ത. 12:8. “ചിലപ്പോള്‍ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു. അതിന്‍റെ അവസാനമോ മരണ വഴികള്‍ അത്രെ.” സദൃ. 16:25 “ഭോഷനു തന്‍റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.” സദൃ. 12:15 “സ്വന്ത ഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢൻ.” സദൃ. 28:26.
13. നമ്മുടെ മാതൃകാ ജീവിതവും സ്വാധീനവും സംബന്ധിച്ച് എന്ത് മുന്നറിയിപ്പാണ് യേശു നല്‍കുന്നത്?
"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ആരെങ്കിലും ഇടര്‍ച്ചവരുത്തിയാലോ അവന്‍റെ കഴുത്തില്‍ വലിയോരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തില്‍ താഴ്ത്തി കളയുന്നത് അവന് നന്ന്.'' മത്താ. 18:6. "സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറച്ചുകൊള്‍വിൻ.'' റോമർ. 14:13. "നമ്മില്‍ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല.'' റോമർ 14:7.
ഉത്തരം: നേതാക്കന്മാരും സ്വാധീനശക്തിയുള്ളവരും അറിയപ്പെടുന്ന കായിക താരങ്ങളും മറ്റു പ്രസിദ്ധ വ്യക്തികളും നല്ല മാതൃകയുള്ളവരും സ്വാധീനശക്തിയുള്ളവരുമായി സമൂഹത്തിന് കടപ്പെട്ടിരിക്കണം എന്നു നാം എല്ലാവരും പ്രതീക്ഷിക്കുന്നു. ചിലപ്രധാനപ്പെട്ട വ്യക്തികളുടെ ഉത്തരവാദിത്വമില്ലാത്തതും നികൃഷ്ടവുമായ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവരെക്കുറിച്ചുള്ള നമ്മുടെ ധാരണ പലപ്പോഴും തിരുത്തപ്പെടുന്നതായി ഈ ലോകത്തില്‍ കാണാന്‍കഴിയും. ദൈവത്തേയും അവന്‍റെ രാജ്യത്തേയും പ്രതിനിധീകരിക്കുന്ന ക്രിസ്ത്യാനികള്‍ മറ്റുള്ളവരോട് പലകാര്യങ്ങളിലും കടപ്പെട്ടിരിക്കുന്നതായി യേശു റോമർ 1:14 -ല്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മാതൃകാ ജീവിതത്തോടും സ്വാധീനശക്തിയോടും അവജ്ഞ കാണിച്ചുകൊണ്ട് ജനങ്ങളെ തെറ്റായി നയിക്കുന്നവരും ദൈവരാജ്യത്തില്‍ കടക്കുകയില്ല എന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നു.
ആഭരണം ഉപേക്ഷിച്ചു കളയാൻ ദൈവം തന്‍റെ ജനത്തോട് ആവശ്യപ്പെടുന്നു.
14. വസ്ത്രധാരണം, ആഭരണം എന്നിവയെക്കുറിച്ച് എന്തു തത്വങ്ങളാണ് യേശു നല്‍കുന്നത്?
ഉത്തരം: A. യോഗ്യമായ വസ്ത്രം ധരിക്കണം. 1 തിമ. 2:9 കൺമോഹം, ജഡമോഹം, ജീവനത്തിന്‍റെ പ്രതാപം എന്നിവയാല്‍ ലോക മോഹങ്ങള്‍ നമ്മിലേക്ക് കടന്നുവരുന്നു എന്ന് ഓര്‍ക്കുക(1 യോഹ. 2:16). യോഗ്യമല്ലാത്ത വസ്ത്രധാരണത്തില്‍ ഈ മുന്ന് കാര്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു, അതിരുകടക്കുന്ന വസ്ത്രധാരണം ക്രിസ്ത്യാനികള്‍ക്ക് യോഗ്യമല്ല.
B. ആഭരണം ഉപേക്ഷിക്കുക.
. ജീവനത്തിന്‍റെ പ്രതാപം എന്ന പ്രശ്നത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യേശുവിന്‍റെ അനുഗാമികളുടെ കാഴ്ചപ്പാട് വ്യത്യസ്ഥമായിരിക്കണം. നമ്മുടെ നടപ്പ് മറ്റുള്ളവര്‍ക്ക് സാക്ഷ്യം വഹിക്കുകയും പ്രകാശം പരത്തുകയും ചെയ്യന്നു (മത്താ. 5:16). ആഭരണം നമ്മുടെ ഉന്നതഭാവത്തെ കാണിക്കുന്നു. വേദപുസ്തകത്തില്‍ അത് പിന്‍മാറ്റത്തിന്റേയും വിശ്വാസ ത്യാഗത്തിന്റേയും ലക്ഷണമാണ്. യാക്കോബും തന്‍റെ കുടുംബവും തങ്ങളുടെ ജീവിതത്തെ ദൈവത്തിനായി വീണ്ടും സമര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ ആഭരണം അവര്‍ മണ്ണില്‍ കുഴിച്ചിടുകയുണ്ടായി. (ഉല്പ. 35:1-4) യിസ്രായേല്‍ ജനം വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ ആഭരണം നീക്കികളയാന്‍ ദൈവം അവരോട് ആവശ്യപ്പെട്ടു. (പുറ. 33:5,6). ആഭരണം ധരിക്കുന്നത് (വള, മോതിരം, കമ്മല്‍ മുതലായ ആഭരണങ്ങളെ കുറിച്ച് യെശ. 3: 19-23 വരെ പറയുന്നു.) പാപമാണെന്ന് യെശയ്യാവ് 3:19 -23 പ്രകാരം ദൈവം വളരെ വ്യക്തമായി പറയുന്നു. ജനം ദൈവത്തെ ഉപേക്ഷിച്ചതിന് ശേഷം അവര്‍ ആഭരണം ധരിക്കാന്‍ തുടങ്ങി എന്ന് ഹോശേയ 2:13-ല്‍ പറയുന്നു. സ്വര്‍ണ്ണം, മുത്ത്, വിലപ്പിടിപ്പുള്ള വസ്ത്രം എന്നിവയാല്‍ ദൈവജനം തങ്ങളെ അലങ്കരിക്കരുത് എന്ന് അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും നമ്മെ അറിയിക്കുന്നു (1 തിമ. 2:9-11; 1 പത്രൊ. 3:3). തന്‍റെ ജനം ധരിക്കാന്‍ ദൈവം ആവശ്യപ്പെടുന്ന ആഭരണത്തെകുറിച്ച് പൗലൊസും പത്രൊസും സംസാരിക്കുന്നത് ദയവായി ശ്രദ്ധിക്കുക, സൗമ്യതയും സാവധാനതയും ഉള്ള മനസ്സ്.'' 1 പത്രൊ.3:4 "സല്‍ പ്രവര്‍ത്തികള്‍'' 1 തിമ.2:10. വെളി. 12:1 -ല്‍ "സൂര്യനെ അണിഞ്ഞോരു സ്ത്രീ'' എന്ന് കര്‍ത്താവ് തന്‍റെ സത്യസഭയെ ചിത്രീകരിക്കുന്നു. സൂര്യന്‍ എന്ന് പറഞ്ഞിരിക്കുന്നത് ( യേശുവിന്‍റെ പ്രഭയേയും നീതിയേയും കുറിക്കുന്നു) പൊന്നും രത്നവും മുത്തും അണിഞ്ഞ വേശ്യാസ്ത്രീയോടാണ് വിശ്വാസ ത്യാഗം സംഭവിച്ച സഭയെ സദൃശീകരിച്ചിരിക്കുന്നത്. (വെളി. 17: 3, 4) ബാബിലോണിനേയും ഉന്നതഭാവത്തിലേക്ക് നയിക്കുന്ന ആഭരണം ഉൾപ്പടെ (വെളി.18:2-4) ബാബിലോണ്‍ നിലകൊള്ളുന്ന എല്ലാറ്റിനേയും വിട്ട് യേശു നല്‍കുന്ന നീതിയിന്‍ വസ്ത്രം ധരിക്കുന്നതിന് കടന്നുവരുവാന്‍ ദൈവം തന്‍റെ ജനത്തെ ആഹ്വാനം ചെയ്യുന്നു. നമുക്ക് യഥാര്‍ത്ഥ സന്തോഷവും ആനന്ദവും പകരുന്ന അവന്‍റെ ജീവിത ശൈലി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിത്തീരും.
ആത്മീയ കാര്യങ്ങളോടുള്ള എന്‍റെ ഇഷ്ടത്തിനു കുറവുവരുത്തുന്നതു എല്ലാം വിഗ്രഹമാണ്.
15. രക്ഷയ്ക്ക് പെരുമാറ്റവും അനുസരണവും ആയിട്ടുള്ള ബന്ധം എന്താണ്?
ഉത്തരം: ഞാന്‍ യേശുക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടു എന്നുളളതിന്‍റെ തെളിവാണ് എന്‍റെ അനുസരണവും ക്രിസ്തീയ പെരുമാറ്റവും (യാക്കോബ് 2:20-26) മാനസാന്തരപ്പെട്ടതിനുശേഷം ഒരുവന്‍റെ ജീവിത ശൈലിയ്ക്ക് മാറ്റം വരുത്തിയില്ലെങ്കിൽ, അവന്‍റെ മാനസാന്തരം യാഥാര്‍ത്ഥ്യമല്ല. യേശുവിന്‍റെ ഇഷ്ടം കണ്ടെത്തി അവന്‍ നയിക്കുന്നിടത്തേയ്ക്ക് സന്തോഷത്തോടെ അവനെ അനുഗമിക്കുന്നതിലൂടെയാണ് മാനസാന്തരപ്പെട്ട ഒരു വ്യക്തി വലിയ സന്തോഷം കണ്ടെത്തുന്നത്.
വിഗ്രഹാരാധന സൂക്ഷിക്കുക
ക്രിസ്തീയ സ്വഭാവത്തെക്കുറിച്ച് യോഹന്നാന്‍ ഒന്നാം ലേഖനത്തില്‍ പറയുന്നു. വിഗ്രഹങ്ങളോട് അകന്ന് സൂക്ഷിച്ചുകൊള്‍വിന്‍ എന്ന് യേശു തന്‍റെ ദാസനായ യോഹന്നാനിലൂടെ ഒന്നാം ലേഖനത്തിന്‍റെ അവസാനം പറയുന്നു. (1 യോഹ. 5:21) സംഗീതം, ഫാഷൻ, സമ്പത്ത്, അലങ്കാരം തിന്മയുടെ വിവിധ തരത്തിലുള്ള വിനോദങ്ങള്‍ ഇങ്ങനെ കര്‍ത്താവിനോടുള്ള സ്നേഹത്തിന് കുറവുവരുത്തുന്ന എല്ലാറ്റിനേയും ആണ് കര്‍ത്താവ് ഇവിടെ സൂചിപ്പിക്കുന്നത്. യേശുവിനെ സന്തോഷത്തോട് കൂടി അനുഗമിച്ച് അവന്‍റെ ജീവിതശൈലി അംഗീകരിക്കുന്നത് യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ ലക്ഷണമാണ്.
തങ്ങളെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാത്തവര്‍ക്കു ക്രിസ്തീയ ജീവിത രീതിയെക്കുറിച്ച് മനസ്സിലാകുകയില്ല. അങ്ങനെയുള്ളവരില്‍ നിന്നു നമുക്ക്; പ്രതീക്ഷയ്ക്കു വകയില്ല.
16. ക്രിസ്തീയ ജീവിത രീതി എല്ലാവര്‍ക്കും സ്വീകാര്യമാണെന്ന് നാം പ്രതീക്ഷിക്കാമോ?
ഉത്തരം: പ്രതീക്ഷിക്കാന്‍ പാടില്ല. പ്രാകൃത മനുഷ്യന്‍ ദൈവത്തിന്‍റെ ഉപദേശം ആത്മീയമായി വിവേചിക്കാത്തതുകൊണ്ട് അത് അവര്‍ക്ക് ഭോഷത്വമായി തോന്നും (1 കൊരി. 2:14). സ്വഭാവത്തെക്കുറിച്ച് യേശു സൂചിപ്പിക്കുമ്പോള്‍ ദൈവാത്മാവിനാല്‍ നടത്തപ്പെടാന്‍ കാംക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ അവന്‍ നല്‍കുന്നു. തന്‍റെ ജനം നന്ദിയുള്ളവരും സന്തോഷത്തോടെ ദൈവീക ഉപദേശം അനുസരിക്കുന്നവരും ആണ്. മറ്റുള്ളവര്‍ ഇത് മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്കയില്ല.
യേശുവിന്‍റെ ജീവിത ശൈലി നിരസിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ സ്ഥാനമില്ല.
17. ക്രിസ്തീയ സ്വഭാവരൂപീകരണത്തിന് ആവശ്യമായ യേശുവിന്‍റെ പ്രമാണങ്ങള്‍ നിരസിക്കുന്നവര്‍ സ്വര്‍ഗ്ഗത്തെ എങ്ങനെ നോക്കി കാണും?
ഉത്തരം: സ്വര്‍ഗ്ഗത്തില്‍ അങ്ങനെയുള്ളവരുടെ അവസ്ഥ പരിതാപകരമായിരിക്കും. സ്വര്‍ഗ്ഗത്തില്‍ നിശാക്ലബുകളും മദ്യവും അശ്ലീല ചിത്രീകരണവും വേശ്യമാരും ഉത്തേജിപ്പിക്കുന്ന സംഗീതവും അശ്ലീല പുസ്തകങ്ങളും ലൗകീകതയും ചൂതുകളിയും ഇല്ല. യേശുവും ആയിട്ട് നല്ല സ്നേഹബന്ധം സ്ഥാപിക്കാത്തവര്‍ക്ക് സ്വര്‍ഗ്ഗം ഒരു നരകമായിത്തീരും. അതുകൊണ്ട് ക്രിസ്തീയ പ്രമാണങ്ങള്‍ അവരില്‍ യാതൊരു മാറ്റവും വരുത്തുകയില്ല (2 കൊരി. 6:14-17).
18. ഒരു പരീശനും വിധികര്‍ത്താവും നിയമ പണ്ഡിതനും ആകാതെ എനിക്ക് എങ്ങനെ ബൈബിള്‍ ഉപദേശങ്ങള്‍ കൈക്കൊള്ളുന്നതിനും അനുസരിക്കുന്നതിനും സാധിക്കും?
ഉത്തരം: നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒറ്റ ചിന്തയോടെ ആയിരിക്കണം. കര്‍ത്താവിനെ നാം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം ( 1 യോഹ. 3:22) കര്‍ത്താവ് ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പട്ടാല്‍ എല്ലാവരേയും അവങ്കലേക്ക് ആകര്‍ഷിക്കും (യോഹ. 12:32) എപ്പോഴും നാം ഈ ചോദ്യം ചോദിക്കണം. "ഇതിലൂടെ യേശുവിന് ബഹുമാനം കൊടുക്കാന്‍ കഴിയുമോ? എനിക്കു ഈ പാട്ട് ശ്രദ്ധിക്കാമോ, പാടാമോ, ഈ പ്രവൃത്തി ചെയ്യാമോ, കാണാമോ, ഇത് കുടിക്കാമോ, ഇത് വാങ്ങാമോ, ഈ പുസ്തകം വായിക്കാമോ, ഇത് പറയാമോ, അവിടെ പോകാമോ? യേശു എന്റേയും നിന്റേയും കൂടെയുണ്ട്. (മത്താ. 28:20) നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും അവന്‍ കാണുന്നു. ജീവിതത്തിന്‍റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും ഞാന്‍ യേശുവിന്‍റെ സാന്നിധ്യം കാണണം. ഞാന്‍ സുബോധത്തോടെ എന്‍റെ സമയം യേശുവുമായിട്ട് ചിലവഴിക്കുമ്പോള്‍ എനിക്ക് അവനെ പോലെ ആയിത്തീരാന്‍ കഴിയും. (2 കൊരി. 3:18).
ഒന്നാം നൂറ്റാണ്ടിലെ ജനം ശിഷ്യന്മാരോട് പ്രതികരിച്ചതു പോലെ നമ്മോടൊപ്പം ഉള്ള ജനം നമ്മെക്കുറിച്ച് ഇപ്രകാരം ഗ്രഹിക്കും: "അവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു: "അവര്‍ യേശുവിനോട് കൂടെ ആയിരുന്നവര്‍'' (അപ്പൊ. 4:13). ഇപ്രകാരം ജീവിക്കുന്ന ക്രിസ്ത്യാനികള്‍ ഒരു പരീശനോ വിധികര്‍ത്താവോ, നിയമാനുസരണത്താല്‍ രക്ഷപ്രാപിക്കും എന്നു വിശ്വസിക്കുന്നവനോ ആകുകയില്ല. പഴയനിയമകാലത്തെ ജനം പലപ്പോഴും വിശ്വാസത്യാഗത്തില്‍ വീണു. കാരണം അവര്‍ ദൈവം നല്‍കിയ പ്രമാണങ്ങള്‍ ഉപേക്ഷിച്ചു തങ്ങളുടെ ചുറ്റും പാര്‍ത്ത ജാതികള്‍ ജീവിച്ചതുപോലെ ജീവിച്ചു. (ആവര്‍ത്ത. 31:16; ന്യായ 2:17; 1 ദിന 5:25; യെഹെ 23:30) ഇന്നും ഇതുതന്നെയാണ് നടക്കുന്നത്. രണ്ട് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴിയുകയില്ല (മത്താ. 6:24). ലോകത്തോട് പറ്റിച്ചേര്‍ന്ന് അതിന്‍റെ ജീവിതശൈലി പിന്‍തുടരുന്നവരെ ക്രമേണ സാത്താന്‍ തന്‍റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി നിയോഗിക്കുകയും ഒടുവില്‍ അവര്‍ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തീയ പെരുമാറ്റച്ചട്ടങ്ങള്‍ പിന്‍തുടരുന്നവര്‍ യേശുവിന്‍റെ രൂപത്തോട് ഏകീഭവിക്കുകയും സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി ഒരുക്കപ്പെടുകയും ചെയ്യുന്നു. ഇതിനു രണ്ടിനും ഇടയ്ക്ക് ഒരു മാര്‍ഗ്ഗവുമില്ല
19. യേശുവിനെ സ്നേഹിച്ച് ക്രിസ്തീയജീവിതത്തിന് വേണ്ടിയുളള അവന്‍റെ പ്രമാണങ്ങള്‍ പിന്‍തുടര്‍ന്നു സന്തോഷം അനുഭവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. ദൈവം എന്നെക്കൊണ്ട് എന്തു ചെയ്യിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നു എനിക്കറിയാം, പക്ഷെ അതിന് വേണ്ടി ഞാന്‍ ഒരുങ്ങിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് എന്താണ് നിര്‍ദ്ദേശിക്കാന്‍ ഉള്ളത്?
അത് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുക! നിങ്ങളുടെ തോന്നലുകളില്‍ ആശ്രയിക്കരുത്. തിരുവചന സത്യങ്ങളിലൂടെ ദൈവം നിങ്ങളെ നയിക്കുന്നു (യെശ. 8:20). തോന്നലുകള്‍ നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നതാണ്. യേശുവിനെ ക്രൂശിക്കണം എന്നു യഹൂദ നേതാക്കന്മാര്‍ക്ക് തോന്നി. പക്ഷെ അവരുടെ തീരുമാനം തെറ്റായിരുന്നു. യേശുവിന്‍റെ വീണ്ടും വരവില്‍ രക്ഷപ്രാപിക്കാന്‍ പലരും ആഗ്രഹിക്കുന്നു. പക്ഷെ അവര്‍ നഷ്ടപ്പടുന്നതാണ്. (മത്താ. 7:21 - 23). എന്‍റെ തോന്നലുകളില്‍ ഞാന്‍ ആശ്രയിച്ചാല്‍ പിശാച് എന്നെ നാശത്തിലേക്ക് നയിക്കും.
2. ഞാന്‍ ചിന്താപ്രശ്നത്തില്‍ആണ്. എനിക്ക് ഈ പ്രത്യേക കാര്യം ചെയ്തേ പറ്റുകയുള്ളു. ഇത് ചെയ്യാന്‍ പാടില്ലാത്ത തിന്മയാണെന്ന് മറ്റുള്ളവര്‍ കരുതും എന്നനിക്കറിയാം എന്നാല്‍ ഞാന്‍ എന്തു ചെയ്യണം?
ബൈബിള്‍ വളരെ വ്യക്തമാണ് "സകല വിധ ദോഷവും വിട്ടുകളവിൻ.” എന്നു ബൈബിള്‍ പറയുന്നു. (1 തെസ്സ. 5:22) താന്‍ മാംസാഹാരം ഭക്ഷിക്കുന്നതു സഹോദരന് ഇടര്‍ച്ചവരുത്തിയാല്‍ അതിനെ തൊടുക പോലും ഇല്ല എന്നു പൗലൊസ് അപ്പൊസ്തലന്‍ പറയുന്നു (1 കൊരി. 8:13). തന്‍റെ സഹോദരന് ഇടര്‍ച്ച വരുത്തിയിരിക്കുന്നത് അവഗണിച്ചു കൊണ്ട് മാംസാംഹാരം തുടര്‍ന്നും ഭക്ഷിച്ചാല്‍ താന്‍ പാപം ചെയ്യുകയാണെന്ന് പൗലൊസ് പറയുന്നു.
3. പലകാര്യങ്ങളും ചെയ്യാനും പലകാര്യങ്ങളും ചെയ്യാതിരിപ്പാനും സഭകള്‍ നിര്‍ദ്ദേശിക്കുന്നു. അത് എന്നെ ആശങ്കയിലാക്കുന്നു. യേശു പറഞ്ഞ കാര്യങ്ങള്‍ മാത്രം അനുസരിച്ചാല്‍ പോരെ?
അതെ. യേശു പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുന്നതാണ് പ്രധാനം. എന്നാല്‍ ഒരാള്‍ക്ക് ഒരുവിധത്തിലും മറ്റൊരാള്‍ക്ക് മറ്റൊരു വിധത്തിലും തോന്നുന്നു. നന്മ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള യേശുവിന്‍റെ മറുപടി ബൈബിളില്‍ കണ്ടുപിടിക്കുന്നതാണ് യേശുവിനെ അനുഗമിക്കുന്നതിന്‍റെ അര്‍ത്ഥം, ഗ്രഹിക്കാനുള്ള സുരക്ഷിത മാര്‍ഗ്ഗം. യേശുവിന്‍റെ കല്പന സ്നേഹത്തോടെ അനുസരിക്കുന്നവര്‍ ഒരു നാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും(വെളി. 22:14). മനുഷ്യന്‍റെ കല്പന അനുസരിക്കുന്നവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല (മത്താ. 15: 3-9).
4. ദൈവത്തിന്‍റെ ചില നിബന്ധനകള്‍ യുക്തിരഹിതവും ആവശ്യമില്ലാത്തതും ആണെന്ന് എനിക്ക് തോന്നുന്നു. അവ എന്തുകൊണ്ട് പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ക്ക് എന്താണ് പറയാനുളളത്?
പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ നിബന്ധനകള്‍ (ഉദാ: തെരുവീഥിയില്‍ കളിക്കരുത്) യുക്തിരഹിതമായി തോന്നും. എന്നാല്‍ അവര്‍ വളരുമ്പോള്‍ മാതാപിതാക്കള്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് അംഗീകരിക്കും. ദൈവവുമായിട്ട് നോക്കുമ്പാള്‍ നാം കുഞ്ഞുങ്ങള്‍ ആണ്. ആകാശം ഭൂമിക്ക് മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ ദൈവത്തിന്‍റെ വിചാരങ്ങളും പ്രവൃത്തികളും നമ്മുടേതില്‍ നിന്നും ഉയര്‍ന്നിരിക്കുന്നു. (യെശ. 55:9) നമുക്ക് മനസ്സിലാകാത്ത കാര്യങ്ങളില്‍ നമ്മുടെ സ്നേഹവാനായ സ്വര്‍ഗ്ഗസ്ഥ പിതാവില്‍ നാം ആശ്രയിക്കണം. ദൈവം പറയുന്നെങ്കില്‍ തെരുവില്‍ കളിക്കുന്നത് നിര്‍ത്തുക. ഒരു നന്മയും അവന്‍ നമുക്കു മുടക്കുകയില്ല. (സങ്കീ. 84:11) ഞാന്‍ യേശുവിനെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നെങ്കില്‍ എന്‍റെ സംശയങ്ങള്‍ പരിഹരിക്കാന്‍ യേശുവിന് വിട്ടുകൊടുക്കണം, ചിലകാര്യങ്ങള്‍ "എന്തുകൊണ്ട്?'' എന്ന് എനിക്ക് മനസ്സിലാകുന്നില്ലെങ്കിലും ഞാന്‍ ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നതാണ്. വീണ്ടും ജനനമാണ് താക്കോല്‍. ഞാന്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിക്കുമ്പോള്‍ ഈ ലോകം എനിക്ക് ഒരു പ്രശ്നമാകയില്ല, കാരണം മാനസാന്തരപ്പെട്ട വ്യക്തി എല്ലാ കാര്യത്തിലും യേശുവിനെ സന്തോഷത്തോടെ അനുഗമിക്കുന്നതുകൊണ്ട് അവന്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു (1 യോഹ. 5:4). ദൈവത്തിന്‍റെ കാരണങ്ങള്‍ എനിക്ക് വ്യക്തമല്ലാത്തതു കൊണ്ട് അവനെ അനുഗമിക്കുന്നത് നിരസിച്ചുകളയുന്നത് എനിക്ക് ദൈവത്തില്‍ ആശ്രയമില്ലാത്തതുകൊണ്ടാണ്.
5. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നത് കൊണ്ട് എനിക്ക് പ്രയോജനം ലഭിക്കുമോ?
തീര്‍ച്ചയായും! ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. ദൈവത്തിന്‍റെ അനുസരണമുള്ള മക്കള്‍ക്ക് ദൈവം വെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിക്കുന്നതിലും വലിയ നേട്ടമാണ് ലഭിക്കുന്നത്. യേശുവിനെ അനുഗമിച്ചു അവന്‍റെ കല്പനകള്‍ അനുസരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏതാനും ചില അനുഗ്രഹങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു:
1. യേശു നമ്മുടെ വ്യക്തിപരമായ സ്നേഹിതൻ.
2. നമ്മുടെ ബിസ്സിനസ് കാര്യങ്ങളില്‍ യേശു ഒരു പങ്കാളിയാണ്.
3. കുറ്റബോധത്തില്‍ നിന്നും സ്വാതന്ത്ര്യം.
4. മനസ്സിന് സമാധാനം.
5. ഭയത്തില്‍ നിന്നും വിടുതല്‍.
6. വര്‍ണ്ണിക്കാന്‍ കഴിയാത്തവിധം സന്തോഷം.
7. ദീര്‍ഘായുസ്.
8. സ്വര്‍ഗ്ഗത്തില്‍ ഒരു വാസ സ്ഥലം ലഭിക്കും എന്നുറപ്പ്.
9. നല്ല ആരോഗ്യം.
10. യാതൊരുവിധ അനന്തരഫലങ്ങളും ഇല്ല.
6. ദൈവത്തിന്‍റെ പ്രമാണങ്ങളെക്കുറിച്ചും ക്രിസ്തീയ ജീവിത ശൈലിയെക്കുറിച്ചും മറ്റുള്ളവരോട് അറിയിക്കുവാനുള്ള ഉത്തരവാദിത്വം എനിക്കുണ്ടോ?
നമ്മുടെ ജീവിത ശൈലിയെക്കുറിച്ച് കരുതലുള്ളവരായിരിക്കുക എന്നുള്ളതാണ് നാം പ്രമാണിക്കേണ്ട ഏറ്റവും നല്ല നിയമം. "നിങ്ങളെ തന്നെ ശോധന ചെയ്‌വിൻ.” (2 കൊരി. 13:5). നമ്മുടെ ജീവിതശൈലി അത് അര്‍ഹിക്കുന്ന വിധത്തില്‍ ആകുമ്പോള്‍ ഒരു നിശബ്ദസാക്ഷിയായ നമ്മുടെ മാതൃകാജീവിതത്താലും മറ്റുള്ളവരെ സേവിക്കാന്‍ കഴിയും, നാം പ്രസംഗിക്കേണ്ട ആവശ്യമില്ല. യേശുവിനെ എപ്രകാരം അനുഗമിക്കണം എന്നു മക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ഉണ്ട്.
7. ഇന്നത്തെ ക്രിസ്ത്യാനികള്‍ക്കുള്ള ഏറ്റവും വലിയ അപകടങ്ങള്‍ എന്താണ്?
ദൈവത്തോടുള്ള നമ്മുടെ കൂറ് വിഭാഗിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം. പലക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ ഹൃദയത്തില്‍ രണ്ട് സ്നേഹബന്ധങ്ങള്‍ ഉണ്ട്. യേശുവിനോടുള്ള സ്നേഹവും ലോകത്തോടും അതിന്‍റെ പാപോല്ലാസങ്ങളോടും അതിന്‍റെ അനുഷ്ഠാനങ്ങളോടും ഉള്ള സ്നേഹവും. ലോകത്തെ സ്നേഹിച്ച് ക്രിസ്ത്യാനികളായിരിക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കുന്നു. ഇത് സാധിക്കയില്ല. രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും കഴികയില്ല എന്ന് യേശു വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നു (മത്താ.6:24).
8. ക്രിസ്തീയ പെരുമാറ്റച്ചട്ടം അനുസരിക്കുന്നത് നിയമാനുസരണത്താല്‍ രക്ഷപ്രാപിക്കാന്‍ കഴിയും എന്നല്ലെ അര്‍ത്ഥമാക്കുന്നത്?
രക്ഷപ്രാപിക്കാന്‍ അല്ല നാം കല്പന അനുസരിക്കുന്നത്. യേശുവില്‍ നിന്നും നമുക്ക് ലഭിക്കുന്ന അത്ഭുതകരമായ ഒരു ദാനമാണ് രക്ഷ. പ്രവൃത്തിയാല്‍ രക്ഷപ്രാപിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഞാന്‍ യേശുവിന്‍റെ പ്രമാണങ്ങള്‍ അനുസരിക്കുന്നത് ഞാന്‍ രക്ഷിക്കപ്പെട്ടതുകൊണ്ടും ഞാന്‍ യേശുവിനെ സ്നേഹിക്കുന്നതുകൊണ്ടും ആണ്. അത് ഒരിക്കലും കര്‍മ്മാചാരത്താല്‍ രക്ഷപ്രാപിക്കാം എന്നുള്ള വിശ്വാസം അല്ല.
9. നമ്മുടെ വെളിച്ചം മറ്റുള്ളവരുടെ ഇടയില്‍ പ്രകാശിപ്പിക്കണം എന്നുള്ള യേശുവിന്‍റെ കല്പനയും ആയി ക്രിസ്തീയ പ്രമാണങ്ങള്‍ക്ക് ബന്ധമുണ്ടോ?
തീര്‍ച്ചയായും! ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരു വെളിച്ചമായിരിക്കും എന്നു യേശു പ്രസ്താവിക്കുന്നു (മത്താ. 5:14). "മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവര്‍ത്തികളെ കണ്ട് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ'' മത്താ. 5:16) നിങ്ങള്‍ ഒരു വെളിച്ചത്തെക്കുറിച്ച് കേള്‍ക്കുകയല്ല, നിങ്ങള്‍ തന്നെയാണ് വെളിച്ചം. ഒരു ക്രിസ്ത്യാനിയുടെ വെളിച്ചം പ്രകാശിക്കുന്നത്, അവന്‍റെ സ്വഭാവം, വസ്ത്രധാരണം, സംഭാഷണം, മനോഭാവം, മനസ്സലിവ്, വിശുദ്ധി, ദയ, വിശ്വസ്തത, (യേശുവിന്‍റെ പ്രമാണങ്ങൾ) എന്നിവയിലൂടെയാണ്. ജനം അവന്‍റെ ജീവിത ശൈലിയെക്കുറിച്ച് മനസ്സിലാക്കി അവരും ക്രിസ്തുവിങ്കലേക്ക് നയിക്കപ്പെടുന്നതാണ്.
10. ക്രിസ്തീയ പ്രമാണങ്ങള്‍ സംസ്കാരമല്ലേ? കാലത്തിന് അനുസരിച്ച് അത് മാറുകയില്ലേ?
സംസ്കാരങ്ങള്‍ മാറും, പക്ഷെ ബൈബിള്‍ പ്രമാണങ്ങള്‍ നിലനില്‍ക്കും "ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്‍ക്കും'' യെശ. 40:8 സഭ മറ്റുള്ളവരെ അനുഗമിക്കുന്നതിന് പകരം നയിക്കണം. മനുഷ്യന്‍റെ സംസ്കാര സാഹിത്യവും ഈ കാലത്തെ പ്രവണതകളും അനുസരിച്ച് സഭയുടെ കാര്യപരിപാടി തയ്യാറാക്കരുത്. മനുഷ്യന്‍റെ തെറ്റായ നിലവാരം അനുസരിച്ച് നാം സഭയെ തരംതാഴ്ത്തരുത്. എന്നാല്‍ യേശുവിന്‍റെ നിലവാരം അനുസരിച്ച് സഭയെ ഉയര്‍ത്തണം. ഈ ലോകത്തെപോലെ സഭ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും നോക്കുകയും പെരുമാറുകയും ചെയ്യുമ്പോള്‍ സഹായത്തിന് വേണ്ടി ആരാണ് സഭയെ സമീപിക്കുക.? കാഹളനാദത്തിനൊത്ത ഒരു ക്ഷണം യേശു തന്‍റെ ജനത്തിനും സഭയ്ക്കും വേണ്ടി നല്‍കുന്നു. "അവരുടെ നടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും തൊടരുത്, എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊള്ളും.'' 2 കൊരി. 6:17. കര്‍ത്താവിന്‍റെ സഭ ലോകത്തെ അനുകരിക്കാന്‍ പാടില്ല. എന്നാല്‍ ലോകമോഹങ്ങളെ നാം നിരാകരിക്കണം. ഈ ലോകം കോടിക്കണക്കിന് ആളുകളെ നശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്‍റെ ക്രൂരകൃത്യങ്ങളില്‍ സഭ പങ്കുചേരരുത്. സഭയുടെ നിലവാരം ഉയര്‍ന്നുതന്നെ നില്‍ക്കണം. അതുപോലെ സഭ അനുകമ്പയോടും ഉറച്ച ശബ്ദത്തോടും കൂടി കര്‍ത്താവിന്‍റെ നിലവാരത്തിലേക്ക് കടന്നുവരുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഒരു വ്യക്തി യേശുവിനെ സ്നേഹിച്ച് തന്‍റെ ജീവിതത്തെ നിയന്ത്രിക്കാന്‍ അവനോട് ആവശ്യപ്പെടുമ്പോള്‍ അവനെ രൂപാന്തരപ്പെടുത്തുന്നതിന് ആവശ്യമായ അത്ഭുതങ്ങള്‍ യേശുപ്രവര്‍ത്തിക്കുകയും നിത്യരാജ്യത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വര്‍ഗ്ഗത്തിലേക്ക് മറ്റൊരു വഴിയും ഇല്ല.
11. തീര്‍ച്ചയായും എല്ലാ നൃത്തവും തെറ്റല്ലല്ലോ. ദാവീദ് കര്‍ത്താവിന്‍റെ മുമ്പില്‍ നൃത്തം ചെയ്തില്ലെ?
അതെ, എല്ലാ നൃത്തവും തെറ്റല്ല. ദൈവം ചെയ്ത അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിന് സ്തുതി അര്‍പ്പിക്കുന്നതിന് വേണ്ടി ദാവീദ് തുള്ളിച്ചാടുകയും നൃത്തം ചെയ്യുകയും ചെയ്തു (2 ശമു. 6:14-16). അതുപോലെ ദാവീദ് ഒറ്റയ്ക്കാണ് നൃത്തം ചെയ്തത്. മുടന്തനായ മനുഷ്യന്‍ യേശുവില്‍ നിന്ന് സൗഖ്യം പ്രാപിച്ചപ്പോള്‍ സന്തോഷത്താല്‍ നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയതുപോലെയാണ് ദാവീദിന്‍റെ നൃത്തം (അപ്പൊ. 3:8-10). പീഡനത്തിന് വിധേയരാകുന്നവര്‍ ഇപ്രകാരം നൃത്തം ചെയ്യുകയോ തുള്ളിച്ചാടുകയോ ചെയ്യണമെന്ന് യേശു നിര്‍ദ്ദേശിച്ചിരിക്കുന്നു (ലൂക്കൊ. 6:22,23). ദുര്‍ന്നടപ്പിലേക്കും കുടുംബ ശിഥിലീകരണത്തിലേക്കും നയിക്കുന്ന സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുള്ള നൃത്തവും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള നൃത്തങ്ങളും ബൈബിള്‍ വിലക്കിയിരിക്കുന്നു.
12. അന്യോന്യം കുറ്റം വിധിക്കുന്നവരെക്കുറിച്ച് ബൈബിള്‍ എന്താണ് പ്രസ്താവിക്കുന്നത്?
"നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളേയും വിധിക്കും.'' മത്താ. 7:1, 2 "അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോരെ, നിനക്ക് പ്രതിവാദം പറയുവാന്‍ ഇല്ല. അന്യനെ വിധിക്കുന്നതില്‍ നീ നിന്നെ തന്നെ കുറ്റം വിധിക്കുന്നു.'' റോമർ. 2:1 ഇത് എങ്ങനെ വ്യക്തമാക്കാം? എന്നെ അല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ ന്യായം വിധിക്കുന്നെങ്കില്‍ അതിന് യാതൊരു ന്യായീകരണവും ഇല്ല. ന്യായാധിപതി യേശുവാണ് (യോഹ. 5:22). ഞാന്‍ മറ്റൊരാളെ ന്യായം വിധിക്കുമ്പോള്‍ ഞാന്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുക്കുകയാണ്. ഞാനൊരു ചെറിയ എതിര്‍ക്രിസ്തുവായിത്തീരുകയാണ്. തീര്‍ച്ചയായും ഇത് ഗൗരവമായ ഒരു ചിന്തയാണ്(1 യോഹ. 2:18).
പാഠസംഗ്രഹ ചോദ്യങ്ങൾ
1. യേശുവും ആയി ഞാന്‍ നല്ല സ്നേഹബന്ധം സ്ഥാപിക്കുമ്പോള്‍ കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ അനുസരിക്കുന്നത് എനിക്ക് ഒരു ആനന്ദമാണ്. (1)
_____ അതെ.
_____ അല്ല.
2. ഞാന്‍ രക്ഷിക്കപ്പെട്ടതുകൊണ്ടും യേശുവിനെ സ്നേഹിക്കുന്നതുകൊണ്ടും ആണ് യേശുവിന്‍റെ പ്രമാണം അനുസരിക്കുന്നത്. നിയമാനുസരണത്താല്‍ രക്ഷപ്രാപിക്കാം എന്നുള്ളത് അല്ല ഇത്? (1)
_____ അതെ.
_____ അല്ല.
3. ബൈബിളിന്‍റെ യഥാര്‍ത്ഥ എഴുത്തുകാരന്‍ യേശുവാണ് (1)
_____ അതെ.
_____ അല്ല.
4. ഈ ലോകത്തെ സ്നേഹിക്കരുത് എന്നുപറയുമ്പോള്‍ അതിന്‍റെ അര്‍ത്ഥം (1)
_____ എന്‍റെ മാതൃരാജ്യത്തെ സ്നേഹിക്കരുത് എന്നാണ്.
_____ ഈ ലോകമായ ഗ്രഹത്തെ സ്നേഹിക്കരുത് എന്നാണ്.
_____ പാപവും ദുഷ്ടതയും ദൈവമില്ലാത്ത വഴികളും ലോകത്തിന്‍റെ മോഹങ്ങളും.
5. നമുക്ക് പ്രത്യേകമായ ചില കല്പനകള്‍ യേശു നല്‍കിയിരിക്കുന്നത് എന്തുകൊണ്ടാണ് (5)
_____ നമ്മുടെ നന്മയ്ക്ക് വേണ്ടി.
_____ നാം മറ്റുള്ളവര്‍ക്ക് നല്ല മാതൃകയായി ജീവിക്കുന്നതിന്.
_____ നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയുന്നതിന്.
_____ ക്രിസ്തുവിന്‍റെ കാല്‍ചുവടുകളെ നാം പിന്‍തുടരുന്നതിന്.
_____ പാപത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന്.
_____ നമ്മെ അവന്‍റെ തള്ളവിരലിന്‍ കീഴില്‍ സൂക്ഷിക്കുന്നതിന്.
_____ നമുക്ക് യഥാര്‍ത്ഥ സന്തോഷം നല്‍കുന്നതിന്.
6. യഥാര്‍ത്ഥ ക്രിസ്തീയ പെരുമാറ്റം എന്താണെന്ന് തീരുമാനിക്കുവാനുളള രണ്ട് നിയമങ്ങള്‍ (2)
_____ ബൈബിള്‍ പറയുന്നത് കണ്ടുപിടിക്കുക.
_____ സഭാവിശ്വാസികള്‍ ചെയ്യുന്നത് എന്താണെന്ന് ശ്രദ്ധിക്കുക.
_____ പ്രേതസമ്പര്‍ക്ക യന്ത്രത്തോട് ചോദിക്കുക.
_____ നിങ്ങളുടെ തോന്നലുകള്‍ക്കനുസരിച്ച് പോവുക.
_____ യേശുവായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന് ചിന്തിക്കുക.
7. സാത്താന്‍ നമ്മോടു അടുപ്പം ഉണ്ടാക്കുന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്.
_____ അതെ.
_____ അല്ല.
8. താഴെ കൊടുത്തിരിക്കുന്ന ക്രിസ്തീയ പെരുമാറ്റത്തിന്‍റെ ഏതെല്ലാം വിവിധ തലങ്ങളെക്കുറിച്ചാണ് കര്‍ത്താവ് നമുക്ക് പ്രത്യേക ഉപദേശം തന്നിരിക്കുന്നത്? (5)
_____ നാം എപ്രകാരം വസ്ത്രധാരണം നടത്തണം.
_____ ആരോഗ്യപരമായ ജീവിതം.
_____ ശരീരത്തെ അലങ്കരിക്കുന്നത്.
_____ ഒളിംപിക്സ് സ്കീയിംഗ്.
_____ ഭക്ഷണവും പാനീയവും.
_____ വിമാനം പറത്തുക.
_____ കുതിരയെ വാങ്ങുക.
_____ നമ്മുടെ മാതൃകയും സ്വാധീനവും.
9. നമ്മുടെ പെരുമറ്റത്തിനും അനുസരണത്തിനും രക്ഷയുമായി എന്തു ബന്ധമാണുള്ളത്? (1)
_____ നമ്മുടെ പെരുമാറ്റവും അനുസരണവും അനുസരിച്ചാണ് നാം രക്ഷിക്കപ്പെടുന്നത്.
_____ സ്വര്‍ഗത്തില്‍ പോകുന്നവര്‍ യാതൊന്നും അനുസരിക്കേണ്ടതില്ല.
_____ വീണ്ടും ജനിച്ചവര്‍ ദൈവ കല്പന അനുസരിക്കും.
10. ഉപേക്ഷിച്ചുകളയണം എന്നു യേശു എന്നോട് പറയുന്ന ആഭരണം, റോക്ക് സംഗീതം, ടിവിയിലെ പാപകരമായ പരിപാടികള്‍ എന്നിവ ഞാന്‍ ഉപേക്ഷിച്ചുകളയാതിരുന്നാല്‍ അത് എനിക്കൊരു വിഗ്രഹമാണ്.
_____ അതെ.
_____ അല്ല.
11. ഒരു നല്ല വിവാഹ ജീവിതത്തില്‍ നാം സ്നേഹിക്കുന്ന നമ്മുടെ പങ്കാളിയെ പ്രസാദിപ്പിക്കുന്നതിലൂടെ വിജയം ഉണ്ടാകുന്നതുപോലെയാണ് ക്രിസ്തീയ ജീവിതവും (1)
_____ അതെ.
_____ അല്ല.
12. താഴെ പറയുന്ന കാര്യങ്ങളില്‍ സാത്താന്‍ നമ്മെ പാപത്തിലേക്ക് നയിക്കുന്ന മൂന്ന് കാര്യങ്ങള്‍ ഏതെല്ലാം (3)
_____ അവരില്‍ നിന്നും ബൈബിള്‍ ഒളിപ്പിക്കുക.
_____ ജീവനത്തിന്‍റെ പ്രതാപം.
_____ ആകാശത്തില്‍ ദൂതുകള്‍ എഴുതുക.
_____ ജഡമോഹം.
_____ കണ്മോഹം.
13. നമ്മുടെ ചിന്തകളെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ചിന്തകളാണ് പ്രവര്‍ത്തികളാകുന്നത്.
_____ അതെ.
_____ അല്ല.
14. യേശുവിനെ വിശ്വസ്തതയോട് അനുഗമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു (7)
_____ പ്രവചിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അറിയും.
_____ നിങ്ങള്‍ ദീര്‍ഘായുസോടെ ഇരിക്കും.
_____ വര്‍ണ്ണിക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
_____ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കും.
_____ നിങ്ങളുടെ തലമുടി നരയ്ക്കത്തില്ല.
_____ നിങ്ങള്‍ ലക്ഷപ്രഭു ആയിത്തീരും.
_____ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് ഒരു ഭവനം ലഭിക്കും എന്നുള്ള ഉറപ്പ്.
_____ ഭയത്തില്‍ നിന്നും നിങ്ങള്‍ക്ക് വിടുതല്‍ ലഭിക്കും.
_____ യേശു നിങ്ങളുടെ വ്യക്തിപരമായ സ്നേഹിതന്‍ ആണ്.
_____ നിങ്ങള്‍ക്ക് മനഃസമാധാനം ലഭിക്കും.
15. എന്റെ പെരുമാറ്റം മൂലം ഒരാള്‍ക്ക് ഇടര്‍ച്ചവരുത്തിയാല്‍ ഞാന്‍ എന്തുചെയ്യണം? (1)
_____ അത് വിട്ടുകളയുക, ആര്‍ക്കും ആരെയും പ്രസാദിപ്പിക്കാന്‍ കഴിയുകയില്ല.
_____ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കണം.
_____ ആ സഹോദരനെ സഭാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കും.
_____ എല്ലാവരേയും വിവരം അറിയിക്കുക. അപ്പോള്‍ ഓരോരുത്തരും പക്ഷം ചേരും.
_____ ഇടര്‍ച്ച വരുത്തുന്നത് അവസാനിപ്പിക്കുക.
16. ബൈബിളിലെ ഉപദേശങ്ങളെ ശ്രദ്ധിക്കാതെ സ്വന്തം വഴി തെരഞ്ഞെടുക്കുന്നവനെ എങ്ങനെയാണ് യേശു വിളിക്കുന്നത് (1)
_____ സ്വതന്ത്രമായി ചിന്തിക്കുന്നവർ.
_____ ബുദ്ധിയുള്ള വ്യക്തി.
_____ മൂഢൻ.
17. ക്രിസ്തീയ ജീവിതത്തിന് വേണ്ടിയുള്ള യേശുവിന്റെ പ്രമാണങ്ങളെ ഉപേക്ഷിച്ചുകളയുന്ന വ്യക്തി. (1)
_____ സ്വർഗ്ഗത്തിൽ ചെന്നു കഴിഞ്ഞാലുടൻ ആത്മീയ കാര്യങ്ങളെ സ്നേഹിക്കുന്നതാണ്.
_____ സ്വർഗ്ഗത്തിൽ ചെന്ന് ചില ദിവസങ്ങൾ കഴിഞ്ഞു മാനസാന്തരപ്പെടും.
_____ അവർ സ്വർഗ്ഗത്തിൽ ദുരിതമനുഭവിക്കും.