Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

പിന്തിരിയരുത്

പിന്തിരിയരുത്Lesson 27

"മടങ്ങാന്‍ കഴിയാത്ത പോയന്റില്‍ എത്തിയിരിക്കുന്നു'' എന്നുള്ള വാക്കുകള്‍ കേട്ടപ്പോള്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബര്‍ വിമാന ജോലിക്കാര്‍ ഭയപ്പെട്ടു പോയി. അവര്‍ വന്ന സ്ഥാനത്തേക്കു മടങ്ങിപ്പോകുവാന്‍ ഇനി ഒട്ടും ഇന്ധനമില്ല എന്നുള്ളതാണ് ഈ പോയിന്റില്‍ എത്തുക എന്നുള്ളതിന്‍റെ അര്‍ത്ഥം. അവര്‍ വളരെ ദൂരം പിന്നിടുകയുണ്ടായി. ഇനി മടങ്ങാന്‍ കഴികയില്ല. എന്ത് ദാരുണമായ അവസ്ഥ! ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ഇനി നിങ്ങള്‍ക്ക് ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിങ്ങള്‍ എത്തുക എന്നുള്ളത് വളരെ മോശമായ കാര്യമാണ്. എന്നാല്‍ ഈ പ്രത്യാശ ഇല്ലാത്ത നിമിഷത്തില്‍ ലക്ഷക്കണക്കിനാളുകള്‍ എത്തുന്നു. അവര്‍ അത് മനസ്സിലാക്കുന്നതും ഇല്ല. നിങ്ങള്‍ ഇവരില്‍ ഒരാള്‍ ആകുവാന്‍ സാദ്ധ്യതയുണ്ടോ? ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഒരു വ്യക്തി എത്തിച്ചേരുന്ന പാപം എന്താണ്? എന്തുകൊണ്ട് ദൈവത്തിന് അത് ക്ഷമിച്ചുകൂടാ? ഇതിന്‍റെ വ്യക്തമായ ഒരു ഉത്തരത്തിന് ദയവായി 20 മിനിറ്റ് പ്രാര്‍ത്ഥനയോടെ ഈ പഠനസഹായി പരിശോധിക്കുക.

1. ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപം എന്താണ് ?

"സകല പാപവും ദൂഷണവും മനുഷ്യനോട് ക്ഷമിക്കും ; ആത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.'' മത്താ.12.31

ഉത്തരം:   പരിശുദ്ധാത്മാവിനെതിരെ ഉള്ള ദൂഷണമാണ് ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപം. പരിശുദ്ധാത്മാവിനെതിരെ ഉള്ള പാപം എന്താണ്? ഈ പാപത്തെക്കുറിച്ച് പലര്‍ക്കും വ്യത്യസ്തമായ വിശ്വാസമാണ്. ഇത് കൊലപാതകമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു, പരിശുദ്ധാത്മാവിനെ ദുഷിക്കുന്നതാണെന്ന് വേറെ ചിലര്‍ വിശ്വസിക്കുന്നു, ആത്മഹത്യ ചെയ്യുന്നതാണെന്ന് മറ്റു ചിലർ, ഭ്രൂണഹത്യയാണെന്ന് വേറെ ചിലർ, ക്രിസ്തുവിനെ ത്യജിക്കുന്നതാണ്, ഏറ്റവും ഹീനമായ ദുഷ്പ്രവര്‍ത്തിയാണ്, അന്യദൈവത്തെ സേവിക്കുന്നതാണ് എന്നിങ്ങനെ പലരും വിശ്വസിക്കുന്നു. ഈ നിര്‍ണ്ണായകമായ വിഷയത്തിനു അടുത്ത ചോദ്യത്തില്‍ അല്പം സഹായകരമായ വെളിച്ചം ലഭിക്കുന്നതാണ്.

കൊലപാതകം ഭീകരമാണെങ്കിലും ഇത് ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപമല്ല.
കൊലപാതകം ഭീകരമാണെങ്കിലും ഇത് ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപമല്ല.

2. പാപത്തെക്കുറിച്ചും ദൈവദൂഷണത്തെക്കുറിച്ചും എന്താണ് ബൈബിള്‍ പറയുന്നത്?

"സകല പാപവും ദൂഷണവും മനുഷ്യരോട് ക്ഷമിക്കും.'' മത്താ. 12.31.

ഉത്തരം:   ബൈബിള്‍ വ്യക്തമായി പറയുന്നത് സകല പാപവും ദൂഷണവും ക്ഷമിക്കും എന്നാണ്. അതുകൊണ്ട് മുകളില്‍ പ്രസ്താവിച്ച ഒരു പാപവും ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപമല്ല. ഒരു തരത്തിലുള്ള പ്രവൃത്തിയും ക്ഷമിക്കപ്പെടാന്‍ കഴിയാത്ത പാപമല്ല.

ഇതു പരസ്പര വിരുദ്ധമായി തോന്നുന്നു,
പക്ഷേ താഴെപ്പറയുന്ന രണ്ടു പ്രസ്താവനകളും ശരിയാണ്:

A. സകല പാപവും ദൂഷണവും ക്ഷമിക്കുന്നതാണ്.

B. പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല.

ഈ രണ്ടു പ്രസ്താവനകളും നടത്തിയിരിക്കുന്നത് യേശുവാണ്.
മത്താ. 12.31-ല്‍ യേശു തന്നെയാണ് ഈ രണ്ടു പ്രസ്താവനകളും ചെയ്തിരിക്കുന്നത്, അതുകൊണ്ട് ഇവിടെ യാതൊരു തെറ്റും ഇല്ല. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ഈ പ്രസ്താവനകളെ വിശകലനം ചെയ്യാന്‍ നമുക്കു കഴിയു.

ബൈബിള്‍ സത്യങ്ങളിലേക്ക് ജനത്തെ നയിക്കുക എന്നുള്ളതാണ് പരിശുദ്ധാത്മാവിന്‍റെ ജോലി.
ബൈബിള്‍ സത്യങ്ങളിലേക്ക് ജനത്തെ നയിക്കുക എന്നുള്ളതാണ് പരിശുദ്ധാത്മാവിന്‍റെ ജോലി.

3. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എന്താണ് ?

"അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധ്യം വരുത്തും." "അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും." യോഹ.16:8, 13

ഉത്തരം:   പാപത്തെക്കുറിച്ച് എനിക്ക് അനുതാപം ഉളവാക്കുകയും സകല സത്യത്തിലും വഴി നടത്തുകയും ആണ് പരിശുദ്ധാത്മാവിന്‍റെ ജോലി. മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ ആരും കുറ്റവിമുക്തനാകുകയില്ല, ആര്‍ക്കും മാനസാന്തരപ്പെടാന്‍ കഴിയുകയില്ല.

*The Holy Bible, New King James Version, (C) 1979, 1980, 1982 by Thomas Nelson, Inc. Used by permission.

ഞാന്‍ ദൈവത്തോടു ഏറ്റുപറയുന്ന എല്ലാ പാപങ്ങളും അവന്‍ എന്നോട് ക്ഷമിക്കും.
ഞാന്‍ ദൈവത്തോടു ഏറ്റുപറയുന്ന എല്ലാ പാപങ്ങളും അവന്‍ എന്നോട് ക്ഷമിക്കും.

4. പരിശുദ്ധാത്മാവ് എന്‍റെ പാപങ്ങള്‍ എനിക്ക് ബോദ്ധ്യം വരുത്തിയാല്‍ എന്‍റെ പാപം ക്ഷമിച്ചു കിട്ടുന്നതിന് ഞാന്‍ എന്തു ചെയ്യണം?

"നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.'' (1 യോഹ. 1.9)

ഉത്തരം:   പരിശുദ്ധാത്മാവ് എന്‍റെ പാപങ്ങളെ എനിക്ക് ബോദ്ധ്യം വരുത്തിയാല്‍, എന്‍റെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടേണ്ടതിന് ഞാന്‍ പാപങ്ങളെ ഏറ്റു പറയണം. ദൈവം എന്‍റെ പാപങ്ങളെ ക്ഷമിക്കുക മാത്രമല്ല, സകല അനീതിയും പോക്കി അതിശയകരമായി എന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എന്‍റെ ഏതു പാപവും ക്ഷമിക്കുന്നതിന് ദൈവം ഒരുക്കമാണ്, പക്ഷേ ഒറ്റ വ്യവസ്ഥ മാത്രം: ഞാന്‍ എന്‍റെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കണം. (സങ്കീ.86:5)

പാപത്തെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കാതെ അതിനെ മറെക്കുന്നവന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുകയില്ല.
പാപത്തെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കാതെ അതിനെ മറെക്കുന്നവന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുകയില്ല.

5. പരിശുദ്ധാത്മാവ് എന്‍റെ പാപങ്ങള്‍ എനിക്ക് ബോദ്ധ്യപ്പെടുത്തുമ്പോള്‍ അതിനെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കാതിരുന്നാല്‍ എന്തു സംഭവിക്കും?

"തന്‍റെ ലംഘനങ്ങളെ മറെക്കുന്നവന് ശുഭം വരികയില്ല, അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.'' സദൃ.28.13.

ഉത്തരം:   ഞാന്‍ എന്‍റെ പാപങ്ങളെ ഏറ്റുപറയാതിരുന്നാല്‍ യേശുവിനു എന്‍റെ പാപങ്ങളെ ക്ഷമിക്കാന്‍ കഴികയില്ല. ഞാന്‍ എന്‍റെ പാപം ഏറ്റു പറയുന്നതു വരെ അത് ക്ഷമിക്കപ്പെടാത്ത പാപമാണ്, കാരണം ക്ഷമയ്ക്കു് ഏറ്റുപറച്ചില്‍ ആവശ്യമാണ്.

പരിശുദ്ധാത്മാവിനോടെതിര്‍ത്തു നില്‍ക്കുന്നത് ഘോരമായ അപകടമാണ്.
പരിശുദ്ധാത്മാവിനോടെതിര്‍ത്തു നില്‍ക്കുന്നത് ഭീകരമായ അപകടമാണ്. കാരണം അത് പരിശുദ്ധാത്മാവിനെ തിരസ്കരിക്കുന്നതാണ്, ഈ പാപം ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപമാണ്. ഈ പോയന്റില്‍ പ്രവേശിച്ചാല്‍ മടങ്ങിപ്പോക്ക് സാദ്ധ്യമല്ല. പാപത്തെക്കുറിച്ചുള്ള ബോദ്ധ്യം വരുത്തുന്നത് പരിശുദ്ധാത്മാവ് ആകയാൽ, നിരന്തരം പരിശുദ്ധാത്മാവിനെ അവഗണിക്കുന്നത് എന്‍റെ അവസ്ഥ പരിതാപകരമാക്കുന്നു. ദൈവവചനത്തില്‍ ഈ വിഷയത്തെക്കുറിച്ച് വ്യത്യസ്തവിധത്തില്‍ ദൈവം വിവരിക്കുകയും വിശദീകരിക്കുകയുംചെയ്യുന്നതിനാല്‍ ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ തുടര്‍ന്ന് ഈ പഠനസഹായി പരിശോധിക്കുന്നതിലൂടെ വ്യത്യസ്ത വിവരങ്ങള്‍ ശ്രദ്ധിക്കുക.

പാപത്തെക്കുറിച്ച് പരിശുദ്ധാത്മാവ് എനിക്ക് ബോദ്ധ്യം വരുത്തിയ ഉടന്‍ തന്നെ ഞാന്‍ മറുപടി പറയേണ്ടതാണ്.
പാപത്തെക്കുറിച്ച് പരിശുദ്ധാത്മാവ് എനിക്ക് ബോദ്ധ്യം വരുത്തിയ ഉടന്‍ തന്നെ ഞാന്‍ മറുപടി പറയേണ്ടതാണ്.

6. പരിശുദ്ധാത്മാവ് എനിക്കു പാപബോധം വരുത്തുകയോ പുതിയ സത്യത്തിലേക്ക് വഴിനടത്തുകയോ ചെയ്യുമ്പോള്‍ ഞാന്‍ പ്രതികരിക്കേണ്ടുന്നത് എപ്പോൾ?

ഉത്തരം:   ബൈബിള്‍ ഇപ്രകാരം പറയുന്നു:

A. "അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കുന്നു.'' സങ്കീ.18:44.

B. “നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു.”സങ്കി. 119:60.

C. “ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം, ഇപ്പോള്‍ ആകുന്നു രക്ഷാദിവസം.” 2കൊരി. 6:2.

D. “ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റു അവന്‍റെ നാമം വിളിച്ചു പ്രാര്‍ത്ഥിച്ചു നിന്‍റെ പാപങ്ങളെ കഴുകിക്കളക.” അപ്പൊ. 22:16.

നോഹയുടെ കാലം പോലെ ഇന്നത്തെ കാലത്തും പരിശുദ്ധാത്മാവ് മനുഷ്യനോട് സദാസമയവും വാദിച്ചുകൊണ്ടിരിക്കയില്ല എന്നു ദൈവം മുന്നറിയിപ്പ് നല്‍കുന്നു.
നോഹയുടെ കാലം പോലെ ഇന്നത്തെ കാലത്തും പരിശുദ്ധാത്മാവ് മനുഷ്യനോട് സദാസമയവും വാദിച്ചുകൊണ്ടിരിക്കയില്ല എന്നു ദൈവം മുന്നറിയിപ്പ് നല്‍കുന്നു.

7. പരിശുദ്ധാത്മാവിന്‍റെ അപേക്ഷയെക്കുറിച്ചു എന്തു മുന്നറിയിപ്പ് ആണ് ദൈവം നല്‍കുന്നത്?

"മനുഷ്യനില്‍ എന്‍റെ ആത്മാവ് സദാകാലവും വാദിച്ചു കൊണ്ടിരിക്കയില്ല.'' ഉല്പ. 6:3.

ഉത്തരം:   മനുഷ്യന്‍ പാപത്തില്‍ നിന്നും വിട്ടു പിരിഞ്ഞു ദൈവത്തെ അനുസരിക്കണമെന്ന് ഒരു നിശ്ചയവും ഇല്ലാതെ പരിശുദ്ധാത്മാവ് നിരന്തരം ഒരു വ്യക്തിയോട് വാദിച്ച് കൊണ്ടിരിക്കും എന്ന് കരുതേണ്ട എന്ന് ദൈവം മുന്നറിയിപ്പ് നല്‍കുന്നു.

അലാറത്തിന്‍റെ ശബ്ദം കേട്ടു ഞാന്‍ നിരന്തരം എഴുന്നേല്ക്കാതിരുന്നാല്‍ ഞാന്‍ പിന്നീട് ഒരിക്കലും അലാറo ശബ്ദം കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്നെ എത്തിക്കും. അതുപോലെ ആത്മാവിനെ നിരന്തരം നിരസിച്ചുകഴിഞ്ഞാല്‍ പിന്നീട് അവന്‍റെ ശബ്ദം പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുകയില്ല.
അലാറത്തിന്‍റെ ശബ്ദം കേട്ടു ഞാന്‍ നിരന്തരം എഴുന്നേല്ക്കാതിരുന്നാല്‍ ഞാന്‍ പിന്നീട് ഒരിക്കലും അലാറo ശബ്ദം കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്നെ എത്തിക്കും. അതുപോലെ ആത്മാവിനെ നിരന്തരം നിരസിച്ചുകഴിഞ്ഞാല്‍ പിന്നീട് അവന്‍റെ ശബ്ദം പോലും എനിക്ക് കേള്‍ക്കാന്‍ കഴിയുകയില്ല.

8. ഒരു മനുഷ്യനുമായി വാദിക്കുന്നത് പരിശുദ്ധാത്മാവ് നിര്‍ത്തിക്കളയുന്നത് ഏത് അവസരത്തിലാണ്?

“അത് കൊണ്ട് അവര്‍ ...കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോട് സംസാരിക്കുന്നു.” മത്താ. 13:13.

ഉത്തരം:   പരിശുദ്ധാത്മാവിന്‍റെ ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെടാതെ ചെവി അടച്ച് കളഞ്ഞാല്‍ ആത്മാവ് അവനോട് സംസാരിക്കുന്നത് നിറുത്തുന്നതാണ്. ചെകിടനായ ഒരുവന്‍റെ മുറിയില്‍ ക്ലോക്കിന്‍റെ അലാറം വയ്ക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അലാറം ശബ്ദിക്കുന്നത് അവന്‍ കേള്‍ക്കുന്നില്ല. അതുപോലെ ഒരുവ്യക്തി നിരന്തരം അലാറം ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെടാതെ അതു ഓഫ് ചെയ്തു കളയുകയും പിന്നീട് എഴുന്നേല്‍ക്കാതെ ഇരിക്കുന്നതു ഒരു പതിവാക്കുകയും ചെയ്താൽ പിന്നെ അതു പോലും കേള്‍ക്കാന്‍ കഴികയില്ല.

പരിശുദ്ധാത്മാവിനെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പുറം തള്ളരുത്.
ഞാന്‍ പരിശുദ്ധാത്മാവിനെ എന്‍റെ ജീവിതത്തില്‍ നിന്നും പുറന്തള്ളിയാല്‍ പിന്നീട് ആത്മാവ് എന്നോടു സംസാരിച്ചാല്‍ പോലും എനിക്ക് കേള്‍ക്കാന്‍ കഴികയില്ല. ഞാന്‍ നിരന്തരം ആത്മാവിന്‍റെ അപേക്ഷകള്‍ കേള്‍ക്കാതെ ചെവി അടച്ചു കളഞ്ഞാല്‍, ഒരുദിവസം എന്നില്‍ നിന്ന് സങ്കടത്തോടെ വിട്ടുപോകുന്നതാണ്. ഇപ്രകാരം ഒരിക്കലും മടങ്ങിപ്പോകാന്‍ കഴിയാത്ത ഒരു പോയന്റില്‍ ഞാന്‍ എത്തുന്നതാണ്. ആത്മാവിന്‍റെ ശബ്ദത്തെ നിരസിച്ചു കളയുന്നതിനെതിരായി അസ്വസ്ഥത നിറഞ്ഞ എത്ര നല്ല മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്!

ദൈവവചനത്തില്‍ നിന്നും എനിക്ക് ഒരു പുതിയ വെളിച്ചം ലഭിച്ചാല്‍ യാതൊരു താമസവും കൂടാതെ ഉടനെ തന്നെ ഞാന്‍ അതിനെ സ്വീകരിക്കേണം.
ദൈവവചനത്തില്‍ നിന്നും എനിക്ക് ഒരു പുതിയ വെളിച്ചം ലഭിച്ചാല്‍ യാതൊരു താമസവും കൂടാതെ ഉടനെ തന്നെ ഞാന്‍ അതിനെ സ്വീകരിക്കേണം.

9. ഈ ഭൂമിയിലെ സകല മനുഷ്യര്‍ക്കും ദൈവം സത്യത്തിന്‍റെ പ്രകാശവും (യോഹ. 1:9) കുറ്റബോധവും പരിശുദ്ധാത്മാവിലൂടെ നല്‍കുന്നതാണ് (യോഹ. 16:8). പരിശുദ്ധാത്മാവില്‍ നിന്ന് എനിക്ക് വെളിച്ചം കിട്ടുമ്പോള്‍ ഞാന്‍ എന്ത് ചെയ്യണം?

"നിതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചം പോലെ; അത് നട്ടുച്ച വരെ അധികം അധികം ശോഭിച്ചു വരുന്നു. ദുഷ്ടന്മാരുടെ വഴി അന്ധകാരം പോലെയാകുന്നു''(സദൃശ്യവാക്യം. 4:18,19) "നിങ്ങള്‍ക്ക് വെളിച്ചം ഉള്ളടത്തോളം നടന്നു കൊള്‍വിൻ.'' യോഹ 12.35.

ഉത്തരം:   പരിശുദ്ധാത്മാവ് എനിക്കു ഒരു പുതിയ വെളിച്ചവും പാപത്തെക്കുറിച്ചുള്ള ബോദ്ധ്യവും തന്നാല്‍ ഞാന്‍ യാതൊരു താമസവും കൂടാതെ ഉടന്‍ പ്രവര്‍ത്തിക്കണം എന്നുള്ളതാണ് ബൈബിള്‍ നിയമം. എനിക്ക് വെളിച്ചം ലഭിക്കുമ്പോള്‍ അനുസരിച്ച് അതില്‍ നടന്നാല്‍ ദൈവം എനിക്ക് തുടര്‍ന്നും വെളിച്ചം നല്‍കുന്നതാണ്. ഞാന്‍ ഇത് നിരസിച്ചാല്‍ എനിക്ക് ഉള്ള വെളിച്ചം നഷ്ടപ്പെടുകയും ഞാന്‍ അന്ധകാരത്തില്‍ ആകുകയും ചെയ്യും. ആത്മാവിനെ അവഗണിക്കുന്നതിന്‍റെ ഫലമായി വെളിച്ചത്തെ നിരന്തരം നിരസിച്ചു അന്ധകാരത്തിലാണ്ടു പോയാല്‍ അത് എന്നെ യാതൊരു പ്രത്യാശയും ഇല്ലാത്തവനായി തീര്‍ക്കുന്നു.

യൂദാസിന്‍റെ ക്ഷമിക്കപ്പെടാത്ത പാപം അത്യാഗ്രഹമായിരുന്നു, തന്‍റെ പാ‍പങ്ങൾ ഉപേക്ഷിക്കുന്നത് അവൻ നിരസിച്ചു കളഞ്ഞു.
യൂദാസിന്‍റെ ക്ഷമിക്കപ്പെടാത്ത പാപം അത്യാഗ്രഹമായിരുന്നു, തന്‍റെ പാ‍പങ്ങൾ ഉപേക്ഷിക്കുന്നത് അവൻ നിരസിച്ചു കളഞ്ഞു.

10. ഏതെങ്കിലും പാപം പരിശുദ്ധാത്മാവിനു നേരെയുള്ള പാപം ആയിത്തീരുമോ?

ഉത്തരം:   അതെ, ഞാന്‍ സ്ഥിരമായി എന്‍റെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കാതെ ഇരുന്നാല്‍ പരിശുദ്ധാത്മാവിന്‍റെ അപേക്ഷകളെ എനിക്ക് കേള്‍ക്കാന്‍ കഴിയാതെ എന്‍റെ ചെവി അടച്ചു കളയുന്നു, അങ്ങനെ അവസാനമായി ഒരിക്കലും മടങ്ങാന്‍ കഴിയാത്ത ഒരു പോയന്റില്‍ ഞാന്‍ എത്തുന്നു. താഴെ പറയുന്നതു ചില ബൈബിള്‍ ഉദാഹരണങ്ങളാണ്.

A. യൂദാസിന്‍റെ ക്ഷമിക്കപ്പെടാത്ത പാപം അത്യാഗ്രഹമായിരുന്നു(യോഹ.12:6). എന്തകൊണ്ട്? ആ പാപം ദൈവത്തിനു ക്ഷമിക്കാന്‍ കഴിയാത്തതായിരുന്നുവോ? അല്ല! യൂദാസ് പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കുന്നത് നിരസിക്കുകയും തന്‍റെ പാപമായ അത്യാഗ്രഹം ഏറ്റുപറയാതിരിക്കുകയും ചെയ്തതുകൊണ്ടാണ്, അവന്‍റെ പാപം ക്ഷമിക്കപ്പെടാത്ത പാപം ആയത്. അവസാനമായി അവന്‍ ചെവി അടച്ചുകളയുക ഉണ്ടായി.

B. ലൂസിഫറിന്‍റെ ക്ഷമിക്കപ്പെടാത്ത പാപം അഹന്തയും ഉന്നതഭാവവും ആയിരുന്നു(യെശ.14:12-14). ദൈവത്തിന് ഈ പാപങ്ങള്‍ ക്ഷമിക്കാന്‍ കഴിയും. ലൂസിഫറിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും അവനെ ശുദ്ധീകരിക്കുകയും ചെയ്യുമായിരുന്നു, പക്ഷേ അവന്‍ പരിശുദ്ധാത്മാവിനെ അവഗണിച്ചു കളഞ്ഞതു കൊണ്ട് പിന്നീട് ആത്മാവിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല.

C. യേശുവിനെ മശ്ശിഹയായി അംഗീകരിക്കാതെ നിരസിച്ചു കളഞ്ഞതാണ് പരീശന്മാരുടെ ക്ഷമിക്കപ്പെടാത്ത പാപം (മര്‍ക്കൊ. 3:22-30). സ്വര്‍ഗ്ഗത്തിലെ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മശ്ശിഹയാണ് യേശു എന്നു അവര്‍ക്ക് തുടര്‍ച്ചയായി ഉറപ്പു ലഭിക്കുകയുണ്ടായി. യേശുവിനെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിക്കുന്നതു നിരസിച്ചുകളയുകയും അവരുടെ ഹ്യദയങ്ങളെ കഠിനപ്പെടുത്തി അവര്‍ മത്സരികളായിത്തീരുകയും ചെയ്തു. അവസാനമായി അവര്‍ പരിശുദ്ധാത്മാവിന്‍റെ ശബ്ദം കേള്‍ക്കാതെ അവരുടെ ചെവി അടച്ചു കളഞ്ഞു. പിന്നീട് ഒരു ദിവസം കര്‍ത്താവ് ഒരു വലിയ അത്ഭുത പ്രവൃത്തി ചെയ്തതിനു ശേഷം യേശുവിന് ശക്തി ലഭിച്ചത് പിശാചില്‍ നിന്നും ആണെന്ന് അവര്‍ പുരുഷാരത്തോട് പറഞ്ഞത് കൊണ്ടു അവര്‍ക്കു മടങ്ങിവരാന്‍ കഴിയാതെ അവര്‍ പരിശുദ്ധാത്മാവിനു നേരെ ദൂഷണം പറയുകയാണന്ന് യേശു അവരെ ഉടന്‍ അറിയിച്ചു. ദൈവം സന്തോഷത്തോടുകൂടെ അവരുടെ പാപം ക്ഷമിക്കുമായിരുന്നു. അവര്‍ പരിശുദ്ധാത്മാവിനു കടന്നു വരുവാന്‍ കഴിയാത്ത വിധം അവരുടെ ചെവിയെ ആത്മാവിന്‍റെ ശബ്ദം കേള്‍ക്കാതെ കഠിനമായി അടച്ചുകളഞ്ഞു.

അനന്തരഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ എനിക്കു കഴികയില്ല.
ആത്മാവ് എന്നോടു അപേക്ഷിക്കുമ്പോള്‍ എനിക്കു അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം, പക്ഷേ അനന്തരഫലങ്ങള്‍ തിരഞ്ഞെടുക്കാന്‍ എനിക്ക് കഴികയില്ല. അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഞാന്‍ പരിശുദ്ധാത്മാവിന്‍റെ അപേക്ഷ ഉള്‍ക്കൊള്ളുകയാണങ്കില്‍ ഞാന്‍ യേശുവിനെപ്പോലെ ആയിത്തീരും. പരിശുദ്ധാത്മാവ് എന്നെ ഒരു ദൈവപൈതലായി എന്‍റെ നെറ്റിയില്‍ മുദ്രയിടുകയും (വെളി.7:2,3) സ്വര്‍ഗ്ഗീയ രാജ്യത്തില്‍ എനിക്കു ഒരു സ്ഥലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ആത്മാവിനെ ദുഃഖിപ്പിക്കുകയും അതു മുഖാന്തരം ആത്മാവ് എന്നെവിട്ടുപോകുകയും ഞാന്‍ എന്‍റെ നാശം ഉറപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനെ അവഗണിക്കുന്നതിനെതിരായി എത്ര ഗൗരവമുള്ള ഒരു മുന്നറിയിപ്പ് ആണിത്!

പരിശുദ്ധാത്മാവ് തന്നെ ഉപേക്ഷിച്ചാല്‍ താന്‍ നഷ്ടപ്പെട്ടുപോകും എന്നു ദാവീദിന് അറിയാമായിരുന്നു. ദൈവത്തിന്‍റെ ആത്മാവിനെ തന്നില്‍ നിന്നു എടുക്കരുതേ എന്നു ദാവീദ് പ്രാര്‍ത്ഥിച്ചത് ഇതുകൊണ്ടാണ്.
പരിശുദ്ധാത്മാവ് തന്നെ ഉപേക്ഷിച്ചാല്‍ താന്‍ നഷ്ടപ്പെട്ടുപോകും എന്നു ദാവീദിന് അറിയാമായിരുന്നു. ദൈവത്തിന്‍റെ ആത്മാവിനെ തന്നില്‍ നിന്നു എടുക്കരുതേ എന്നു ദാവീദ് പ്രാര്‍ത്ഥിച്ചത് ഇതുകൊണ്ടാണ്.

11. "ദാവീദ് ഭയാനകമായ രണ്ടു പാപങ്ങളായ വ്യഭിചാരവും കൊലപാതകവും ചെയ്തശേഷം ഹൃദയ വേദനയോടെ എന്തുപ്രാര്‍ത്ഥനയാണ് ദൈവത്തോടു പ്രാര്‍ത്ഥിച്ചത്?

"നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നു എടുക്കയുമരുതേ.'' സങ്കീ. 51:11

ഉത്തരം:   തന്നില്‍ നിന്ന് ആത്മാവിനെ എടുത്തു കളയരുത് എന്നു ദൈവത്തോടു പ്രാര്‍ത്ഥിച്ചു. എന്തുകൊണ്ട്? പരിശുദ്ധാത്മാവ് തന്നെ വിട്ടുപോയാല്‍ താന്‍ ആ നിമിഷത്തില്‍ അന്ധകാരത്തില്‍ ആണ്ടുപോകും എന്നു ദാവീദിന് അറിയാമായിരുന്നു. തന്നെ മാനസാന്തരത്തിലേക്കും പൂര്‍വ്വസ്ഥിതിയിലേക്കും നയിക്കാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയു എന്നു ദാവീദ് മനസ്സിലാക്കി. പരിശുദ്ധാത്മാവിനു നേരെ തന്‍റെ ചെവി അടച്ചുകളയുന്ന ചിന്ത പോലും തന്നെ ഭയപ്പെടുത്തി. എഫ്രയീം വിഗ്രഹാരാധനയോടു ബന്ധം പുലര്‍ത്തിയിരുന്നത് കൊണ്ടും പരിശുദ്ധാത്മാവിന് ചെവി കൊടുക്കുന്നത് നിരസ്സിച്ചതു കൊണ്ടും ദൈവം അവനെ വിട്ടുപോയി എന്ന് ബൈബിളില്‍ മറ്റൊരിടത്ത് പറയുന്നു (ഹോശേയ 4:17). അവന്‍ ആത്മീയമായി ചെകിടനായി തീര്‍ന്നു. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ദാരുണമായ കാര്യം അവനെ ഒറ്റയ്ക്കാക്കിയിട്ടു പരിശുദ്ധാത്മാവ് അവനെ വിട്ടുപോകുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ.

പാപം വെള്ളം പോലെയാണ്. പാപത്തില്‍ മുഴുകി ജീവിച്ചാല്‍ പരിശുദ്ധാത്മാവാകുന്ന തീ നമ്മില്‍ നിന്നും കെട്ടുപോകുന്നതാണ്.
പാപം വെള്ളം പോലെയാണ്. പാപത്തില്‍ മുഴുകി ജീവിച്ചാല്‍ പരിശുദ്ധാത്മാവാകുന്ന തീ നമ്മില്‍ നിന്നും കെട്ടുപോകുന്നതാണ്.

12. ഗൗരവമുള്ള എന്തു കല്പനയാണ് പൗലൊസ് അപ്പൊസ്തലന്‍ തെസ്സലൊനീക്യ സഭയ്ക്കു നല്‍കുന്നത്?

"ആത്മാവിനെ കെടുക്കരുത്'' 1 തെ . 5:19.

ഉത്തരം:   ഒരു മനുഷ്യന്‍റെ മനസ്സിലും ഹ്യദയത്തിലും തീ കത്തുന്നതു പോലെയാണ് പരിശുദ്ധാത്മാവ് വാദിച്ചു കൊണ്ടിരിക്കുന്നത്. തീയില്‍ വെള്ളം ഒഴിക്കുമ്പോള്‍ തീ അണയുന്നതുപോലെയാണ് പാപം ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ അവസ്ഥ. ഞാന്‍ പരിശുദ്ധാത്മാവിനെ അവഗണിച്ചു നിരന്തരം പാപം ചെയ്യുകയാണങ്കില്‍ ഞാന്‍ പരിശുദ്ധാത്മാവാകുന്ന തീയില്‍ വെള്ളമൊഴിക്കുകയാണ്. തെസ്സലൊനീക്യ സഭയോട് പൗലൊസ് അപ്പൊസ്തലന്‍ പറയുന്ന ഗൗരവമേറിയ വാക്കുകള്‍ ഇന്നത്തെ കാലത്തേക്കും യോജിച്ചതാണ്. തുടര്‍ച്ചയായി പരിശുദ്ധാത്മാവിന്‍റെ ആലോചന നിരസിച്ചു ആത്മാവാകുന്ന തീ നിങ്ങളുടെ ജീവിതത്തില്‍നിന്നും അണച്ചുകളയരുത്. തീ കെട്ടുപോകുകയാണെങ്കില്‍ ഒരിക്കലും മടങ്ങിപ്പോകാന്‍ കഴിയാത്ത പോയന്റില്‍ ഞാന്‍ എത്തിച്ചേരുകയാണ്.

തീ അണയ്ക്കാന്‍ ഏതു പാപത്തിനും കഴിയും
ഏറ്റുപറയാത്ത അഥവാ ഉപേക്ഷിച്ചു കളയാത്ത പാപത്താല്‍ പരിശുദ്ധാത്മാവാകുന്ന തീ കെടുത്തിക്കളയാന്‍ കഴിയും. ഒരു പക്ഷേ ഏഴാം ദിന ശബ്ബത്ത് വിശുദ്ധമായി ആചരിക്കാത്തതായിരിക്കാം അത്, ഒരു പക്ഷേ അസാന്മാര്‍ഗ്ഗീകത ആയിരിക്കാം, വിശുദ്ധ ദശാംശം ദൈവത്തിന് മടക്കി നല്‍കാത്തതായിരിക്കാം അത്, ഏതെങ്കിലും പ്രകാരത്തില്‍ ദൈവത്തിന്‍റെ വചനം നിരസിച്ചുകളയുന്നതായിരിക്കാം അത്, ആത്മാവാകുന്ന തീ കെടുത്തിക്കളയരുത് ഇതിനെക്കാള്‍ ദാരുണമായതൊന്നും നമ്മുടെ ജീവിതത്തില്‍ സംഭവിപ്പാന്‍ ഇല്ല.


13. ചിന്തിക്കാന്‍ പോലും കഴിയാത്ത, ഞെട്ടിക്കുന്ന എന്ത് വിവരമാണ് പൗലൊസ് അപ്പൊസ്തലന്‍ തെസലൊനീക്യായിലുള്ളവരോട് അറിയിക്കുന്നത്?

“അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന എല്ലാവര്‍ക്കും ന്യായവിധി വരേണ്ടതിന് ദൈവം അവര്‍ക്ക് ഭോഷ്ക്കു വിശ്വാസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാര ശക്തി അയക്കുന്നു.” 2 തെസ്സ. 2:10-12.

ഉത്തരം:   എത്ര ശക്തമായ ഞെട്ടിക്കുന്ന വാക്കുകള്‍! പരിശുദ്ധാത്മാവ് ബോദ്ധ്യപ്പെടുത്തിയ സത്യങ്ങളെ നിരസിച്ചു കളയുന്നവര്‍ (പരിശുദ്ധാത്മാവ് അവരില്‍ നിന്നും പിന്മാറുമ്പോള്‍) സത്യത്തെ വ്യാജമാക്കിക്കളയുന്ന വലിയ വഞ്ചനയില്‍ അകപ്പെടും എന്നു ദൈവം പറയുന്നു.

14. പ്രലോഭനങ്ങളില്‍പ്പെടുന്നവര്‍ വേദനാ ജനകമായ എന്തു അനുഭവമാണ് ന്യായവിധിയില്‍ അഭിമുഖീകരിക്കുന്നത്?

14. പ്രലോഭനങ്ങളില്‍പ്പെടുന്നവര്‍ വേദനാ ജനകമായ എന്തു അനുഭവമാണ് ന്യായവിധിയില്‍ അഭിമുഖീകരിക്കുന്നത്?

"കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവര്‍ത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയൊ എന്നു പലരും ആ നാളില്‍ എന്നോട് പറയും. അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.'' മത്താ. 7:22,23.

ഉത്തരം:   കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്ന നാമധേയ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കാത്തത് കൊണ്ടു അവര്‍ ഞെട്ടിപ്പോകും. തങ്ങള്‍ രക്ഷപ്പെടുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. തങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക സമയത്ത് പരിശുദ്ധാത്മാവ് അവര്‍ക്കു പുതിയ സത്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ അവര്‍ അതിനെ സ്വീകരിക്കാതിരുന്നത് യേശു അവര്‍ക്ക് വ്യക്തമായി ഓര്‍മ്മപ്പെടുത്തും. ഇത് വളരെ സത്യമായ കാര്യമാണ്. ദൈവത്തിന്‍റെ സത്യം അറിയിച്ചപ്പോള്‍ ഒരു തീരുമാനം എടുക്കുന്നതിനു വേണ്ടി അനേകം രാത്രികള്‍ അവര്‍ ഭാരപ്പെടുകയുണ്ടായി. അവരുടെ ഹൃദയം തീകൊണ്ട് കത്തിയിരുന്നു. അവസാനം അവര്‍ "ഇല്ല'' എന്നു പറഞ്ഞു പരിശുദ്ധാത്മാവിന്‍റെ ശബ്ദം കേള്‍ക്കുന്നതിന് അവര്‍ വിമുഖത കാണിച്ചു. അവര്‍ നഷ്ടപ്പെട്ടവര്‍ ആയിരുന്നിട്ടും തങ്ങള്‍ രക്ഷിക്കപ്പട്ടവര്‍ ആണെന്ന് തോന്നിപ്പിക്കുന്ന പ്രലോഭനത്തിന് അവര്‍ കീഴടങ്ങി. അവര്‍ക്ക് ഇതിനേക്കാള്‍ വലിയ ഒരു ദുരന്തം ഉണ്ടാകാനുണ്ടോ?

ദൈവത്തോട് അനുസരണക്കേട് കാണിച്ചാലും സാരമില്ല എന്നുള്ള വ്യാജമായ നിർദ്ദേശം പലരേയും അന്ധകാരത്തിൽ ആ‍ഴ്ത്തും.
ദൈവത്തോട് അനുസരണക്കേട് കാണിച്ചാലും സാരമില്ല എന്നുള്ള വ്യാജമായ നിർദ്ദേശം പലരേയും അന്ധകാരത്തിൽ ആ‍ഴ്ത്തും.

15. നാം നഷ്ടപ്പെട്ടവര്‍ എങ്കിലും രക്ഷിക്കപ്പെട്ടവര്‍ ആണെന്നുള്ള തോന്നല്‍ ഒഴിവാക്കുന്നതിന് എന്തു പ്രത്യേക മുന്നറിയിപ്പ് ആണ് നല്‍കുന്നത്?

"എന്നോടു കര്‍ത്താവേ,കര്‍ത്താവേ എന്നു പറയുന്ന ഏവനുമല്ല, സര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്ര സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്'' മത്താ. 7:21.

ഉത്തരം:   സ്വര്‍ഗ്ഗത്തില്‍ പോകും എന്നു ഉറച്ചു വിശ്വസിക്കന്ന ഏവനുമല്ല, ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനാണ് സ്വര്‍ഗ്ഗത്തില്‍ പോകുന്നത് എന്നുള്ള മുന്നറിയിപ്പ് ആണ് യേശു നല്‍കുന്നത്. രക്ഷയുടെ ഉറപ്പ് നാം എല്ലാവരും ആഗ്രഹിക്കുന്നു. അത് ദൈവീകമായ ഒരു നിയോഗമാണ്. യാതൊരു മാനസാന്തരവും ഇല്ലാതെ പാപത്തില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് രക്ഷ കിട്ടും എന്നുള്ള വ്യാജമായ ഉറപ്പ് ക്രൈസ്തവ ലോകത്തില്‍ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

പാസ്റ്റര്‍മാര്‍ക്ക് അമ്പരപ്പ്
രക്ഷിക്കപ്പെടാതെ തന്നെ തങ്ങള്‍ രക്ഷിക്കപ്പെട്ടു എന്ന വ്യാജമായ ഉറപ്പോടെ കഴിയുന്നവരെക്കൊണ്ട് ദൈവാലയം നിറയപ്പെടുന്നതില്‍ പാസ്റ്റര്‍മാര്‍ക്ക് അമ്പരപ്പ് അനുഭവപ്പെടുന്നു. ഇങ്ങനെയുള്ളവര്‍ ദൈവത്തെ അനുസരിക്കുന്നില്ല.

യേശു പ്രകൃതത്തെ ശുദ്ധീകരിക്കുന്നു
ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് രക്ഷയുടെ യഥാര്‍ത്ഥ ഉറപ്പ് ലഭിക്കുന്നത് എന്ന് യേശു വ്യക്തമാക്കുന്നു. ഞാന്‍ യേശുവിനെ എന്‍റെ രക്ഷിതാവും കര്‍ത്താവും ആയി അംഗീകരിക്കുമ്പോള്‍ എന്‍റെ ജീവിതത്തിന് പെട്ടെന്ന് മാറ്റം സംഭവിക്കുന്നു (2 കൊരി. 5:17). ഞാന്‍ സന്തോഷത്തോടെ ദൈവത്തിന്‍റെ കല്പനകളെ അനുസരിക്കുകയും അവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ആനന്ദത്തോടെ അവന്‍ എന്നെ എവിടേക്കു നയിച്ചാലും ഞാന്‍ അവനെ അനുഗമിക്കുകയും ചെയ്യുന്നു (യോഹ.14:15; 1 പത്രൊ. 2:21). കര്‍ത്താവിന്‍റെ പുനഃരുദ്ധാനത്തിന്‍റെ ശക്തിയാല്‍ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു (ഫിലി. 3:10, 2 കൊരി. 3:18 ). അവന്‍റെ മഹത്വകരമായ സമാധാനം കൊണ്ടു എന്നെ നിറയ്ക്കുന്ന (യോഹ. 14:27) ദൈവത്തിന്‍റെ ആത്മാവിനാല്‍ ക്രിസ്തു എന്നില്‍ വസിക്കുമ്പോള്‍ സകലവും എനിക്ക് സാദ്ധ്യമാണ്, അസാദ്ധ്യമായി എനിക്ക് ഒന്നും ഇല്ല (എഫെ. 3:16, 17; ഫിലി. 4:13; മത്താ.17:20).

രക്ഷയുടെ ശരിയായ ഉറപ്പും വ്യാജമായ ഉറപ്പും
കര്‍ത്താവ് എന്നെ നയിക്കുന്നിടത്തേക്കു ഞാന്‍ അവനെ അനുഗമിക്കുമ്പോള്‍ എന്നെ ആര്‍ക്കും അവന്‍റെ കൈയ്യില്‍ നിന്നും അപഹരിക്കാന്‍ കഴികയില്ല എന്നു യേശു എനിക്ക് ഉറപ്പു തരുന്നു, ജീവന്‍റെ കിരീടം എനിക്കായി കാത്തിരിക്കുന്നു (യോഹ. 10:28; വെളി. 2:10). എത്ര വിസ്മയകരവും, മഹത്വകരവും, യഥാര്‍ത്ഥവുമായ സംരക്ഷണമാണ് യേശു തന്നെ അനുഗമിക്കുന്നവര്‍ക്ക് നല്‍കുന്നത്! ഇതിന് എതിരായിട്ടുള്ള എല്ലാ ഉറപ്പും വ്യാജമാണ്. തങ്ങള്‍ നഷ്ടപ്പെട്ടവരായിരിക്കുമ്പോള്‍ രക്ഷിക്കപ്പെട്ടവരാണ് എന്നുള്ള ഉറപ്പ് അവരെ ദൈവത്തിന്‍റെ ന്യായവിധിയിലേക്കാണ് നയിക്കുന്നത് (സദൃ. 16:25).

യേശുവിനെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുമ്പോൾ അവന്‍ എന്നെ തന്‍റെ രാജ്യത്തില്‍ ചേര്‍ക്കുന്നതാണ്.
യേശുവിനെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുമ്പോൾ അവന്‍ എന്നെ തന്‍റെ രാജ്യത്തില്‍ ചേര്‍ക്കുന്നതാണ്.

16. യേശുവിനെ തങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവായി അവരോധിക്കുന്ന ദൈവത്തിന്‍റെ വിശ്വസ്ത അനുഗാമികള്‍ക്ക് ദൈവം നല്‍കുന്ന അനുഗ്രഹ വാഗ്ദത്തം എന്താണ്?

"നിങ്ങളില്‍ നല്ല പ്രവര്‍ത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചിരിക്കുന്നു.'' "ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത് '' ഫിലി. 1:6; 2:13.

ഉത്തരം:   ദൈവത്തിന് സ്തോത്രം! യേശുവിനെ തങ്ങളുടെ ജീവിതത്തിലെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ നിത്യരാജ്യത്തില്‍ കാണപ്പെടും എന്നുള്ള വാഗ്ദത്തം നല്കപ്പെടുന്നു. ഇതിനേക്കാള്‍ വലിയൊരു കാര്യം വേറെ ഇല്ല!

ഞാന്‍ യേശുവിനു വേണ്ടി വാതില്‍ തുറന്നാല്‍ എന്നില്‍ വസിക്കാം എന്നു കര്‍ത്താവ് വാഗ്ദത്തം ചെയ്യുന്നു
ഞാന്‍ യേശുവിനു വേണ്ടി വാതില്‍ തുറന്നാല്‍ എന്നില്‍ വസിക്കാം എന്നു കര്‍ത്താവ് വാഗ്ദത്തം ചെയ്യുന്നു

17. മഹത്വകരമായ മറ്റു എന്തു വാഗ്ദത്തമാണ് കര്‍ത്താവ് നമുക്ക് നല്‍കുന്നത്?

"ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു ; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം
കഴിക്കും.'' വെളി. 3:20.

ഉത്തരം:   നാം വാതില്‍ തുറന്നാല്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം എന്നു യേശു വാഗ്ദത്തം ചെയ്യുന്നു. ലോകത്തിന്‍റെ രക്ഷിതാവും രാജാധിരാജാവും ആയ യേശു ഈ അഖിലാണ്ഡത്തെ കാത്തുസൂക്ഷിക്കുന്ന വേളയിലും സ്നേഹപൂര്‍വ്വം നമ്മുടെ അടുക്കല്‍ കടന്നു വരുന്നു. നമ്മെ വഴിനടത്തുകയും വേണ്ടുന്ന ബുദ്ധിഉപദേശം തന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നതിന് എല്ലായ്പ്പോഴും സമയം കണ്ടെത്തുന്നു. യേശുവും ആയിട്ട് ഉള്ള ഹൃദ്യവും സ്നേഹമസൃണവും ആയിട്ടുള്ള സഖിത്വത്തില്‍ നാം താല്പര്യം കാണിക്കാത്തത് എത്ര ബുദ്ധിശൂന്യവും ആപല്‍ക്കരവുമായ നടപടി ആണ്. യേശുവിന്‍റെ ഉറ്റ സ്നേഹിതര്‍ ന്യായവിധി ദിവസത്തില്‍ ഉപേക്ഷിക്കപ്പെടും എന്ന ഭീതി വേണ്ട. യേശു അവരെ തന്‍റെ രാജ്യത്തിലേക്ക് വരവേല്ക്കുന്നതാണ് (മത്താ. 25:34).

കര്‍ത്താവിന്‍റെ പ്രത്യക്ഷതയുടെ നാളില്‍ മേഘങ്ങളില്‍ അവനെ എതിരേല്ക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും ആയിരിപ്പാന്‍ പദ്ധതി തയ്യാറാക്കുക.
കര്‍ത്താവിന്‍റെ പ്രത്യക്ഷതയുടെ നാളില്‍ മേഘങ്ങളില്‍ അവനെ എതിരേല്ക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും ആയിരിപ്പാന്‍ പദ്ധതി തയ്യാറാക്കുക.

18. യേശു നിങ്ങളുടെ ഹൃദയത്തില്‍ നിന്നു മുട്ടികൊണ്ടിരിക്കുമ്പോള്‍ എല്ലായ്പ്പോഴും വാതില്‍ തുറന്നു അവന്‍ എവിടേക്കു നിങ്ങളെ നയിച്ചാലും അവനെ അനുഗമിക്കുന്നതിന് നിങ്ങള്‍ ഇപ്പോള്‍ തന്നെ തീരുമാനം എടുക്കുമോ?

ഒരു വിടവാങ്ങല്‍ സന്ദശേം
27 പഠനസഹായി പരമ്പരയിലെ അവസാനത്തെ പാഠമാണിത്. യേശുവിന്‍റെ സന്നിധിയില്‍ നിങ്ങള്‍ ചേര്‍ക്കപ്പെട്ടു അവനുമായി വിസ്മയകരമായ ഒരു പുതിയ ബന്ധത്തിന്‍റെ അനുഭവത്തില്‍ നിങ്ങള്‍ ആയിരിക്കുന്നു എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. നിങ്ങള്‍ ദിനംതോറും കര്‍ത്താവിനോടൊത്തു നടക്കുകയും അവന്‍റെ പ്രത്യക്ഷതയില്‍ രൂപാന്തരപ്പെട്ടു ദൈവത്തിന്‍റെ അനുഗ്രഹിക്കപ്പെട്ട രാജ്യത്തില്‍ ചേര്‍ക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കാണപ്പെടുകയും ചെയ്യും എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. നമുക്കു പരസ്പ്പരം കാണുവാന്‍ ഇവിടെ കഴിഞ്ഞില്ലെങ്കിലും ആ വലിയ നാളില്‍ മേഘങ്ങളില്‍ കണ്ടുമുട്ടുന്നതിന് ഉടമ്പടി ചെയ്യാം.

സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രക്കു വേണ്ടി നിങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങളെ തുടര്‍ന്നും സഹായിക്കുന്നതിന് ഞങ്ങള്‍ക്ക് വിളിക്കുകയോ എഴുതുകയോ ചെയ്യുക.

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ദൈവം ഫറവോന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തി എന്നു ബൈബിള്‍ പറയുന്നു (പുറ.9:12) ഇത് നീതിയല്ല. എന്താണ് ഇതിന്‍റെ അര്‍ത്ഥം?


എല്ലാവരുടെമേലും എല്ലാറ്റിന്‍മേലും സൂര്യന്‍ പ്രകാശിക്കുന്നതുപോലെ പരിശുദ്ധാത്മാവ് എല്ലാവരോടും വാദിക്കുന്നു (യോഹ.1:9). കളിമണ്ണ് കടുപ്പമാക്കുന്ന അതേ സൂര്യപ്രകാശം കൊണ്ട് മെഴുകുരുക്കുന്നു. ദൈവത്തിന്‍റെ ആത്മാവിനോട് പ്രതികരിക്കുന്നത് അനുസരിച്ച് ഓരോരുത്തരുടേയും ഹൃദയത്തില്‍ വ്യത്യസ്ത ഫലങ്ങള്‍ ഉളവാകുന്നു. എന്‍റെ പ്രതികരണം അനുകൂലമാണെങ്കില്‍ എന്‍റെ ഹൃദയം മൃദുലമായിത്തീരും (1 ശമു.10:6) ഞാന്‍ ആത്മാവിനോട് എതിര്‍ത്തു നില്ക്കുകയാണെങ്കില്‍ എന്‍റെ ഹൃദയം കഠിനപ്പെടും (സെഖ.7:12).

ഫറവോന്‍റെ പ്രതികരണം
ആത്മാവിനോട് എതിരായതിനാല്‍ ഫറവോന്‍ യഥാര്‍ത്ഥത്തില്‍ തന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തി (പുറ.8:15,32; 9:34). ദൈവത്തിന്‍റെ ആത്മാവ് നിരന്തരം ഫറവോനോട് വാദിച്ചിരുന്നതു കൊണ്ടാണ് ദൈവം ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തി എന്നു പറയുന്നത്. സൂര്യന്‍റെ പ്രകാശത്താല്‍ കളിമണ്ണ് കഠിനമാകുന്നതുപോലെ ദൈവത്തിന്‍റെ ആത്മാവിനോട് എതിര്‍ത്തുനിന്നതു കൊണ്ടാണ് ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടത്. ഫറവോന്‍ ആത്മാവിന്‍റെ ശബ്ദം ശ്രദ്ധിച്ചിരുന്നെങ്കില്‍ സൂര്യപ്രകാശത്തില്‍ മെഴുകു ഉരുകുന്നതു പോലെ ഫറവോന്‍റെ ഹൃദയം മൃദുവായിത്തീരുമായിരുന്നു.

യൂദാസും പത്രൊസും
യൂദാസും പത്രൊസും ഈ തത്വത്തിന്‍റെ ഉദാഹരണങ്ങളാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്മാരായിരുന്നു യൂദാസും പത്രൊസും. രണ്ടു പേരും പാപം ചെയ്തു അനുതപിച്ചു. ഒരാള്‍ ഒറ്റുകൊടുത്തു, മറ്റൊരാള്‍ തള്ളിപ്പറഞ്ഞു. ഇതില്‍ ആരാണ് ഏറ്റവും മോശം? ആര്‍ക്ക് പറയാം? രണ്ടു പേരോടും ദൈവാത്മാവു സംവാദിച്ചു. യൂദാസ് തന്നത്താന്‍ വഞ്ചിച്ചു അവന്‍റെ ഹൃദയം പാറയെപ്പോലെ കടുപ്പമുള്ളതായി തീര്‍ന്നു. എന്നാല്‍ പത്രൊസ് ദൈവാത്മാവിനെ കൈക്കൊണ്ടതു കൊണ്ടു അവന്‍റെ ഹൃദയം അലിഞ്ഞു. അവന്‍റെ അനുതാപം യഥാര്‍ത്ഥമായീ തീര്‍ന്നു. അതുകൊണ്ടു അപ്പൊസ്തലിക സഭയില്‍ പത്രൊസ് ഏറ്റവും വലിയ പ്രസംഗകനായിത്തീര്‍ന്നു. ആത്മാവിന്‍റെ ശബ്ദം കേട്ടനുസരിക്കാതെ ഹ്യദയങ്ങളെ കഠിനപ്പെടുത്തുന്നവര്‍ക്ക് എതിരായി സെഖര്യ പ്രവചനം 7:12, 13 വാക്യങ്ങളില്‍ രേഖപ്പടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ മുന്നറിയിപ്പ് ദയവായി വായിക്കുക.

2. ദൈവത്തില്‍ നിന്നും അടയാളം ആവശ്യപ്പെടുന്നവരെക്കുറിച്ചു എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്?


പുതിയ നിയമത്തില്‍ യേശു ഇതിനെക്കുറിച്ചു നിശ്ചയമായിട്ടും പറഞ്ഞിട്ടുണ്ട്. "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു എന്നു യേശു പറഞ്ഞിട്ടുണ്ട്.'' മത്താ 12.39 യേശു സത്യം പഠിപ്പിച്ചു അതിന് ഉപോദ്ബലകമായി അന്ന് ലഭ്യമായിരുന്ന പഴയനിയമ എഴുത്തുകളില്‍ നിന്നും തെളിവായി ഉദ്ധരിക്കുകയും ചെയ്തു. യേശു സംസാരിച്ചത് അവര്‍ക്ക് മനസ്സിലായി. അവര്‍ യേശുവിന്‍റെ അത്ഭുതങ്ങള്‍ കണ്ടെങ്കിലും അവനെ ത്യജിക്കുകയുണ്ടായി. പിന്നീട് ക്രിസ്തു ഇപ്രകാരം പറഞ്ഞു, "അവര്‍ മോശയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നും ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.'' ലൂക്കൊ.16:31 തിരുവെഴുത്തുകളാല്‍ സകലവും ശോധനകഴിക്കാന്‍ ബൈബിള്‍ നമ്മോടു ആവശ്യപ്പെടുന്നു (യെശ. 8:19,20). നാം ദൈവത്തിന്‍റെ ഇഷ്ടം ചെയ്തു അവനെ അനുഗമിക്കാന്‍ തീരുമാനിച്ചാല്‍ സത്യത്തെ തെറ്റില്‍ നിന്നും തിരിച്ചറിയുന്നതിന് നമ്മെ സഹായിക്കാം എന്നു യേശു നമുക്ക് ഉറപ്പുനല്‍കുന്നു (യോഹ.7:17).

3. പ്രാര്‍ത്ഥന സഹായകരമല്ലാത്ത ഏതെങ്കിലും ഒരു സമയം ഉണ്ടോ?


അതെ. ഒരു വ്യക്തി അറിഞ്ഞു കൊണ്ടു ദൈവത്തോടു അനുസരണക്കേട് കാണിക്കുകയും (സങ്കീ.66:18) തന്നെ അനുഗ്രഹിക്കണം എന്നു ആവശ്യപ്പെടുകയും ചെയ്താല്‍ (ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തുവാന്‍ താല്പര്യമില്ലാത്തതുകൊണ്ടു) അവന്‍റെ പ്രാര്‍ത്ഥന നിഷ്പ്രയോജനവും അത് ദൈവത്തിനു വെറുപ്പും ആണ് (സദൃ. 28:9).

4. എന്നോട് ക്ഷമിക്കുവാന്‍ കഴിയാത്ത വിധം ഞാന്‍ പരിശുദ്ധാത്മാവിനെ ത്യജിച്ച് കളഞ്ഞിരിക്കുന്നു എന്നുള്ള ഒരു ചിന്ത എന്നെ ആഴമായി ഭരിക്കുന്നു. നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയുമോ?


നിങ്ങള്‍ ആത്മാവിനെ ത്യജിച്ച് കളഞ്ഞിട്ടില്ല. ഇപ്രകാരം ഒരു ചിന്ത അഥവാ കുറ്റബോധം നിങ്ങളെ ഭരിക്കുന്നു എന്നു നിങ്ങള്‍ അംഗീകരിക്കുന്നു (യോഹ. 16:8-13). പരിശുദ്ധാത്മാവ് നിങ്ങളെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇങ്ങനെ ഒരു ചിന്തയോ കുറ്റബോധമോ നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല. അതുകൊണ്ട് സന്തോഷിക്കുകയും ദൈവത്തിന് സ്തോത്രം അര്‍പ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതം കര്‍ത്താവിനായി ഇപ്പോള്‍ സമര്‍പ്പിക്കുക! വരും ദിവസങ്ങളില്‍ കര്‍ത്താവിനെ പ്രാര്‍ത്ഥനയോടെ അനുഗമിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് വിജയം നല്‍കുന്നതാണ് (1 കൊരി 15:57). അവന്‍ നിങ്ങളെ ഉയര്‍ത്തുകയും (ഫിലി. 2:13) കര്‍ത്താവിന്‍റെ പ്രത്യക്ഷത വരെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് (ഫിലി. 1:6)

5. വിത്തുവിതക്കാന്‍ പോയവന്‍റെ ഉപമയില്‍ നിന്നും പക്ഷികള്‍ കൊത്തിക്കൊണ്ടു പോയി വഴിയരികില്‍ വീണ വിത്തിന്‍റെ അര്‍ത്ഥമെന്ത്? (ലൂക്കൊ. 8:5-18)


വിത്ത് ദൈവവചനമാണന്ന് ബൈബിള്‍ പറയുന്നു. വഴിയരികില്‍ കാണപ്പെട്ടവര്‍ ദൈവവചനം കേള്‍ക്കുകയും അതിനെ വിശ്വസിച്ചു രക്ഷിക്കപ്പെടാത്തതു കൊണ്ട് പിശാച് അവര്‍ കേട്ട വചനങ്ങളെ അവരില്‍ നിന്നും എടുത്തുകളയുന്നു. (ലൂക്കൊ. 8: 11,12). ഒരു പുതിയ സത്യം പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പെടുത്തിതരുമ്പോള്‍ നാം ഉടന്‍ തന്നെ ആത്മാവ് നമ്മോട് പറയുന്നത് അനുസരിക്കണം എന്നാണ് കര്‍ത്താവ് ചൂണിക്കാണിക്കുന്നത്. അല്ലാത്ത പക്ഷം നമ്മുടെ ഹ്യദയത്തില്‍ നിന്നും പിശാച് സത്യം എടുത്തു കളയുന്നതാണ്.

6. മത്താ. 7:21-23-ല്‍ യേശു അഭിസംബോധന ചെയ്യുന്ന ജനങ്ങളെ താന്‍ ഒരിക്കലും അറിയുന്നില്ല എന്നു കര്‍ത്താവ് പറയുന്നത് എന്തുകൊണ്ട്? എല്ലാവരെയും എല്ലാറ്റിനെയും ദൈവം അറിയുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്!


ചിലരെ വ്യക്തിപരമായി അറിയുന്നില്ല എന്നാണ് ദൈവം ഇവിടെ സൂചിപ്പിക്കുന്നത്. നാം കര്‍ത്താവിനെ കൈകൊള്ളുമ്പോള്‍ അവനെ സ്നേഹിതനായി കാണണം, അവനെ ദിനന്തോറും അനുഗമിക്കണം, ഒരു സ്നേഹിതനോട് എന്നപോലെ അവനോട് സ്വതന്ത്രമായി നമ്മുടെ സന്തോഷവും ദു:ഖങ്ങളും പങ്കുവെയ്ക്കണം. യേശു പറയുന്നത്, "ഞാന്‍ നിങ്ങളോട് കല്പിക്കുന്നത് ചെയ്താല്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാര്‍ ആകും'' (യോഹ. 15:14; മത്തായി ഏഴാം അദ്ധ്യായം) ഇവിടെ യേശു അഭിസംബോധന ചെയ്യുന്ന ജനം പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തില്‍ നിന്നും തിരസ്ക്കരിച്ചവര്‍ ആണ്. അവര്‍ ഒരു രക്ഷയുടെ അദ്ധ്യാത്മിക പഠനം പാപത്തില്‍ ജീവിച്ചു കൊണ്ട് കൈക്കൊണ്ടവരാണ്, അല്ലെങ്കില്‍ പ്രവര്‍ത്തിയാലുള്ള രക്ഷ കൈക്കൊണ്ടവര്‍ ആണ്. രണ്ട് കൂട്ടര്‍ക്കും യേശുവിനെ ആവശ്യമില്ല. അവര്‍ സ്വാര്‍ത്ഥമതികളും യേശുവുമായി പരിചയപ്പെടുന്നതിന് സമയം ചിലവഴിക്കാത്തവരുമാണ്. അവരെ പരിചയപ്പെട്ടിട്ടില്ലന്നും വ്യക്തിപരമായി അറിയില്ലെന്നും യേശു വിവരിക്കുന്നു.

7. എഫെസ്യര്‍ 4:30 ഒന്നു വിശദീകരിക്കാമോ?


“ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങള്‍ക്ക് വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നത്.” എന്നാണ് ഈ വാക്യം പറയുന്നത്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണന്ന് പൗലൊസ് അപ്പൊസ്തലന്‍ ഇവിടെ വ്യക്തമാക്കുന്നു, കാരണം വ്യക്തികള്‍ക്കു മാത്രമേ ദുഖിക്കാന്‍ കഴിയു. അതുപൊലെ ആത്മാവിന്‍റെ അപേക്ഷകളെ നിരന്തരം നിരസിക്കുന്നതിലൂടെ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കുന്നു എന്നു അപ്പൊസ്തലന്‍ ഇവിടെ വ്യക്തമാക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധം ഒരു പങ്കാളിയുടെ നിരന്തരമായ തിരസ്ക്കരണത്തിലൂടെ അവസാനിക്കുന്നതാണ്. അതുപോലെ പരിശുദ്ധാത്മാവിന്‍റെ അപേക്ഷകളെ നിരന്തരം നിരസിക്കുന്നതിലൂടെ ആത്മാവും ആയിട്ടുള്ള നമ്മുടെ ബന്ധം സ്ഥിരമായും അവസാനിക്കുന്നതാണ്.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. ഏത് പാപവും ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത പാപമായി തീരുന്നതാണ് (1)

_____   അതെ.
_____   അല്ല.

2. പരിശുദ്ധത്മാവിന് നേരെയുള്ള പാപം (1)

_____   കൊലപാതകം.
_____   ദൈവത്തെ നിന്ദിക്കുന്നത്.
_____   പരിശുദ്ധാത്മാവിനെ നിരസിക്കുന്നത്.

3. ഒരു പാപിയില്‍ നിന്നും പരിശുദ്ധാത്മാവ് ദുഖത്തോടെ വിട്ടുപോകാനുള്ള കാരണം? (1)

_____   പരിശുദ്ധാത്മാവിന് മറ്റ് ജോലികള്‍ ഉണ്ട്.
_____   പാപിയുടെ തെറ്റായ മനോഭാവം കൊണ്ടു പരിശുദ്ധാത്മാവിനു നീരസമുണ്ടാകുന്നു.
_____   വേറെ ജോലി ചെയ്യുവാന്‍ ദൈവം ആവശ്യപ്പെടുന്നു.
_____   പാപി പരിശുദ്ധാത്മാവിന്‍റെ യാചിക്കല്‍ കേള്‍ക്കാതെ ഇരിക്കുമ്പോള്‍.

4. നിങ്ങള്‍ അറിഞ്ഞുകൊണ്ട് പാപത്തില്‍ തുടരുന്നത് പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കുന്നതാണ് (1)

_____   അതെ.
_____   അല്ല.

5. ഏതെങ്കിലും പാപമോ ദൂഷണമോ ക്ഷമിക്കണമെങ്കില്‍ ഞാന്‍ (1)

_____   അതിനെക്കുറിച്ച് കൂടുതല്‍ ആയി പ്രാര്‍ത്ഥിക്കണം.
_____   ആത്മാര്‍ത്ഥമായി പാപങ്ങളെ യേശുവിനോട് ഏറ്റു പറയണം.
_____   ചില ദിവസങ്ങളിള്‍ ഉപവസിക്കണം.
_____   വിശ്വസ്തതയോടെ സാക്ഷീകരിക്കണം.

6. പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ ആര്‍ക്കും തന്നെ പാപത്തെക്കുറിച്ച് അനുതപിക്കാനോ മാനസാന്തരപ്പെടാനോ കഴിയുകയില്ല (1)

_____   അതെ.
_____   ഇല്ല.

7. രക്ഷയുടെ ഉറപ്പ് പലപ്പോഴും വ്യാജമാണ്. നഷ്ടപ്പെട്ട അവസ്ഥയില്‍ ചിലര്‍ രക്ഷപ്പെട്ടവര്‍ ആണെന്ന് അവകാശപ്പെടുന്നു (1)

_____   അതെ.
_____   ഇല്ല.

8. യോഹ. 16:8,13 വാക്യങ്ങള്‍ പ്രകാരം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എന്താണന്ന് പരിശോധിക്കുക (2)

_____   എന്നെ പാട്ട് പഠിപ്പിക്കുന്നതാണ്.
_____   എനിക്കു പ്രവചനവരം നല്‍കുന്നു.
_____   എന്നെ സന്തോഷത്തോടെ സൂക്ഷിക്കുന്നു.
_____   എന്‍റെ പാപത്തെക്കുറിച്ച് എനിക്ക് ബോദ്ധ്യം വരുത്തുന്നു.
_____   സകലസത്യത്തിലും എന്നെ വഴിനടത്തുന്നു.

9. പരിശുദ്ധത്മാവ് എനിക്ക് ഒരു സത്യം വെളിപ്പെടുത്തി തരികയോ എന്‍റെ പാപത്തെ ചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ (1)

_____   അതിനെക്കുറിച്ച് എന്‍റെ പാസ്റ്ററോട് ചോദിക്കണം.
_____   ഒരു ആഭിചാരകനെ പോയി കാണുക.
_____   ഒരു അടയാളം കാണിച്ചുതരാന്‍ ദൈവത്തോട് ആവശ്യപ്പെടണം.
_____   യാതൊരു മടിയും ഇല്ലാതെ പരിശുദ്ധാത്മാവിന്‍റെ ആലോചന സ്വീകരിക്കണം.
_____   ഒരു നാണയം ഇട്ട് നോക്കണം.

10. പരിശുദ്ധാത്മാവിനെ തന്നില്‍ നിന്നും എടുക്കരുത് എന്ന് ദാവീദ് എന്തിനാണ് അപേക്ഷിച്ചത്? (1)

_____   കിന്നരം വായിക്കുന്നതിന് പരിശുദ്ധാത്മാവ് സഹായിച്ചിരുന്നു.
_____   പരിശുദ്ധാത്മാവ് തന്നെ കൊന്നുകളയുമെന്ന് ഭയപ്പെട്ടു.
_____   താന്‍ നഷ്ടപ്പെടുമെന്ന് ദാവിദ് അറിഞ്ഞു.

11. മത്താ. 7:21-23 പ്രകാരം അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുകയും കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ഇതു മാത്രം പോരാ, ന്യായവിധി ദിവസത്തില്‍ ഇതിനെക്കാള്‍ പ്രധാനമായി എന്ത് വേണമെന്നാണ് കര്‍ത്താവ് പറയുന്നത് (1)

_____   ധാരാളം സാക്ഷീകരണം.
_____   പലതവണ പരസ്യമായി പ്രാര്‍ത്ഥിക്കുക.
_____   കൂടെക്കൂടെ ഉപവസിക്കുക.
_____   തുടര്‍ച്ചയായി സഭാരാധനയില്‍ സംബന്ധിക്കുക.
_____   സ്വര്‍ഗ്ഗസ്ഥപിതാവിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുക.

12. ദൈവത്തിന്‍റെ സത്യം സ്വീകരിക്കാതെ അതിനെ ത്യജിച്ചു കളയുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നാണ് 2 തെസ്സ 2:12 ല്‍ പറയുന്നത് (1)

_____   എന്തായാലും അവര്‍ രക്ഷിക്കപ്പെടും.
_____   ഒന്നുകുടെ പുനഃപരിശോധിക്കാന്‍ ദൈവം അവരോട് ആവശ്യപ്പെടും.
_____   അവര്‍ വഞ്ചിക്കപ്പെട്ടു ഭോഷ്കിനെ സത്യമെന്ന് വിശ്വസിക്കും.

13. ന്യായവിധിയില്‍ "ഞാന്‍ നിന്നെ അറിയുന്നില്ല'' എന്നു പറയാന്‍ കാരണം (1)

_____   ആ വ്യക്തി ആരാണ് എന്നു ദൈവം അറിയുന്നില്ല.
_____   മുഖം ഓര്‍മ്മയുണ്ട്, പക്ഷെ പേര് മറന്നു പോയി.
_____   യേശുവിനെ വ്യക്തിപരമായി അറിയുന്നതിന് അവര്‍ സമയം ചിലവഴിച്ചില്ല.

14. അടയാളം ചോദിക്കുന്നതിന് എതിരെ യേശു പുതിയ നിയമത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു (1)

_____   അതെ.
_____   ഇല്ല.