Lesson 13വൈദ്യസേവനം വിലമതിക്കാൻ കഴിയാത്ത ശുശ്രൂഷയാണ്. കൊളസ്ട്രോളിന്റെ നിലയേക്കുറിച്ചും ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടല്ലോ. എന്തിന് ഭാഗ്യം പരീക്ഷിക്കണം? ശാരീരിക നിയമങ്ങൾ ലംഘിക്കുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ് ആശൂപത്രികളും മാനസിക രോഗസ്ഥാപനങ്ങളും. അവിടെ ചേരുന്നതിന് നിങ്ങൾ എന്തിന് ബദ്ധപ്പെടണം? നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരാൾ നിങ്ങൾ എപ്രകാരം നിങ്ങളുടെ ശരീര യന്ത്രത്തെ കരുതേണം എന്ന് പറയുന്നു. (എന്നെക്കാളും നിങ്ങളേക്കാളും വലിയ ഒരാൾ) അതുകൊണ്ട് ഇപ്പോൾ നിങ്ങൾ ശ്രദ്ധിക്കുന്നതാണ് നല്ലത്. നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളെ അമ്പരപ്പിക്കുന്ന വിസ്മയ സത്യങ്ങൾക്കു വേണ്ടി ഈ പഠനസഹായി ശ്രദ്ധിക്കുക. അതുകൊണ്ട് നിഷ്പക്ഷമായി വിലയിരുത്തുക. നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് ഇത് മുഴുവനും വായിക്കുക.
1. ആരോഗ്യതത്വങ്ങൾ ശരിയായ വേദപുസ്തകവിശ്വാസത്തിന്റെ ഭാഗമാണോ?
"പ്രീയനേ നിന്റെ ആത്മാവ് സുഖമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു." 3 യോഹന്നാൻ. 2.
ഉത്തരം: അതെ, വാസ്തവത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ ബൈബിൾ ആരോഗ്യത്തെ ഉൾപ്പെടുത്തുന്നു. മനുഷ്യന്റെ മനസ്സും, ആത്മാവും ശരീരവും തമ്മിൽ പരസ്പരം ആശ്രയിക്കയും ബന്ധപ്പെടുകയും ചെയ്യുന്നു. ഒന്നിനെ എന്തെങ്കിലും ബാധിച്ചാൽ അത് മറ്റുള്ളവയേയും ബാധിക്കുന്നു. നമ്മുടെ ശരീരത്തെ ദുരുപയോഗം ചെയ്താൽ നമ്മുടെ മാനസീക ആത്മീയ പ്രകൃതങ്ങൾക്ക് അതിൽ നിന്ന് ഒഴിഞ്ഞിരിപ്പാൻ കഴികയില്ല.
2. ദൈവം തന്റെ ജനത്തിന് ആരോഗ്യനിയമങ്ങൾ നല്കിയിരിക്കുന്നത് എന്തിനാണ്?
"എല്ലായ്പ്പോഴും നമുക്ക് നന്നായിരിക്കേണ്ടതിന് ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി.......... ഈ എല്ലാ ചട്ടങ്ങളേയും ആചരിപ്പാനും യഹോവ നമ്മോടു കൽപിച്ചു" ആവർത്തനം. 6:24 "നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തേയും വെള്ളത്തേയും അനുഗ്രഹിക്കും. ഞാൻ രോഗങ്ങളെ നിന്റെ നടുവിൽ നിന്ന് അകറ്റിക്കളയും." പുറപ്പാട് . 23:25.
ഉത്തരം: നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമെന്താണെന്ന് ദൈവം അറിയുന്നതുകൊണ്ടാണ് ആരോഗ്യനിയമങ്ങൾ നൽകിയിരിക്കുന്നത്. കാർ നിർമ്മാതാക്കൾ എപ്രകാരം തങ്ങളുടെ ഉല്പന്നങ്ങൾ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും എന്നു അറിയുന്നതുകൊണ്ട്, ഓരോ പുതിയ കാറിനും ഒരു പ്രവർത്തന ഗ്രന്ഥം നല്കുന്നു. നമ്മെ നിർമ്മിച്ച ദൈവവും നമ്മുടെ ശരീരത്തിനു ആവശ്യമായ ഒരു പ്രവർത്തന ഗ്രന്ഥം നല്കുന്നു. അതു വിശുദ്ധ ബൈബിൾ ആണ്. കാർ നിർമ്മാതാക്കളുടെ നിർദ്ദേശത്തിനു വിപരീതമായി കാർ ദുരുപയോഗം ചെയ്തു കുഴപ്പത്തിൽ ചാടിക്കുന്നതുപോലെ ദൈവത്തിന്റെ പ്രവർത്തന ഗ്രന്ഥം അവഗണിച്ചാൽ രോഗവും വക്രത നിറഞ്ഞ ചിന്തയും കരിഞ്ഞ ജീവിതങ്ങളും ഉണ്ടാകും. ദൈവത്തിന്റെ നിയമം അനുസരിക്കുന്നതിലൂടെ രക്ഷിക്കുന്ന ആരോഗ്യവും (സങ്കീർത്തനങ്ങൾ. 67:2 ) സമൃദ്ധമായ ജീവിതവും ലഭിക്കുന്നു. (യോഹന്നാൻ. 10:10) സാത്താൻ കൊണ്ടുവരുന്ന രോഗങ്ങളെ ചെറുക്കാൻ പര്യാപ്തമായ ഒരു മതിലാണ് ആരോഗ്യനിയമങ്ങൾ. പിശാചു കൊണ്ടുവരുന്ന കെണികളെ ഒഴിവാക്കാൻ വേണ്ടതെന്തെന്ന് ദൈവം നമ്മോടു പറയുന്നു.
ദൈവം തന്നിരിക്കുന്ന ആരോഗ്യനിയമങ്ങൾക്ക് നമ്മുടെ ഭക്ഷണ പാനീയങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുവാനുണ്ട്.
3. ഭക്ഷണ പാനീയങ്ങളെക്കുറിച്ചു ദൈവത്തിന്റെ ആരോഗ്യനിയമങ്ങൾ എന്തു പറയുന്നു?
"പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ." യെശയ്യാവ്. 55:2. "ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്വിൻ." 1 കൊരിന്ത്യർ. 10:31.
ഉത്തരം: ഒരു ക്രിസ്ത്യാനിയുടെ ഭക്ഷണ പാനീയ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. അത് നല്ലതും ദൈവത്തിന് മഹത്വം കൊടുക്കുന്നതുമാണ്. എങ്കിലും ഭക്ഷിക്കാൻ പാടില്ല എന്ന് ദൈവം പറയുമ്പോൾ അതിന് തക്കതായ കാരണമുണ്ട്. ദൈവം ക്രൂരനായ ഏകാധിപതി അല്ല, എന്നാൽ നമ്മുടെ സ്നേഹനിധിയായ പിതാവാണ്. ദൈവത്തിന്റെ ആലോചന എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. ദൈവം ഇപ്രകാരം വാഗ്ദത്തം ചേയ്യുന്നു, "നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല." സങ്കീർത്തനങ്ങൾ. 84:11. ദൈവം എന്തെങ്കിലും നമ്മിൽ നിന്നു തടഞ്ഞു വെക്കുന്നു എങ്കിൽ അതു നമ്മുടെ നന്മ്യ്ക്കുവേണ്ടിയാണ്.
കുറിപ്പ്:എന്തും ഭക്ഷിക്കുന്ന ഒരാൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴികയില്ല. ദൂതന്മാരുടെ ഭക്ഷണം കഴിച്ചാലും പറുദീസ അവകാശമാക്കാൻ കഴികയില്ല. യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുന്നവർക്കു മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ കഴികയുള്ളു. ദൈവം തരുന്ന ആരോഗ്യനിയമങ്ങൾ ലംഘിക്കുന്നതുകൊണ്ട് ഒരു വ്യക്തി നഷ്ടപ്പെടും. കാരണം അതു അധഃപതനത്തിലും ഒടുവിൽ പാപത്തിലും കലാശിക്കുന്നു.
ഉത്തരം: ഒരു ക്രിസ്ത്യാനിയുടെ ഭക്ഷണ പാനീയ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. അത് നല്ലതും ദൈവത്തിന് മഹത്വം കൊടുക്കുന്നതുമാണ്. എങ്കിലും ഭക്ഷിക്കാൻ പാടില്ല എന്ന് ദൈവം പറയുമ്പോൾ അതിന് തക്കതായ കാരണമുണ്ട്. ദൈവം ക്രൂരനായ ഏകാധിപതി അല്ല, എന്നാൽ നമ്മുടെ സ്നേഹനിധിയായ പിതാവാണ്. ദൈവത്തിന്റെ ആലോചന എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. ദൈവം ഇപ്രകാരം വാഗ്ദത്തം ചേയ്യുന്നു, "നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല." സങ്കീർത്തനങ്ങൾ. 84:11. ദൈവം എന്തെങ്കിലും നമ്മിൽ നിന്നു തടഞ്ഞു വെക്കുന്നു എങ്കിൽ അതു നമ്മുടെ നന്മ്യ്ക്കുവേണ്ടിയാണ്.
കുറിപ്പ്:എന്തും ഭക്ഷിക്കുന്ന ഒരാൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴികയില്ല. ദൂതന്മാരുടെ ഭക്ഷണം കഴിച്ചാലും പറുദീസ അവകാശമാക്കാൻ കഴികയില്ല. യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുന്നവർക്കു മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ കഴികയുള്ളു. ദൈവം തരുന്ന ആരോഗ്യനിയമങ്ങൾ ലംഘിക്കുന്നതുകൊണ്ട് ഒരു വ്യക്തി നഷ്ടപ്പെടും. കാരണം അതു അധഃപതനത്തിലും ഒടുവിൽ പാപത്തിലും കലാശിക്കുന്നു.
ദൈവം ആദാമിനും ഹവ്വയ്ക്കും ഏർപ്പെടുത്തിയത് സസ്യാഹാരമാണ്.
4. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന് നല്കിയ സമ്പൂർണ്ണ ആഹാരം എന്താണ്?
"ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും............ ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു." ഉല്പത്തി. 1:29; 2:16.
ഉത്തരം: ദൈവം ആദിയിൽ തന്റെ ജനത്തിനു നല്കിയ ആഹാരം പഴവർഗ്ഗങ്ങളും ധാന്യങ്ങളും പരിപ്പ് വർഗ്ഗങ്ങളും ആണ്. പച്ചക്കറികൾ അല്പം കഴിഞ്ഞിട്ടു നല്കി. (ഉൽപത്തി. 3:18).
5. ദൈവം അശുദ്ധവും വിലക്കപ്പെട്ടതും ആയി പ്രത്യേകം പറഞ്ഞിരിക്കുന്നത് എന്തെല്ലാമാണ്?
ഉത്തരം: ലേവ്യർ 11 ലും ആവർത്തനം 14 ലും ദൈവം വ്യക്തമായി മലിനം എന്നു പറഞ്ഞിരിക്കുന്നത് താഴെ വിവരിക്കുന്നു. രണ്ടു അദ്ധ്യായങ്ങളും മുഴുവനായി വായിക്കുക.
A. കുളമ്പു രണ്ടായി പിരിയാത്തതും അയവിറക്കാത്തതുമായ എല്ലാ മൃഗങ്ങളും അശുദ്ധമാണ്. (ആവർത്തനം 14:6).
B. ചിറകും ചെതുമ്പലും ഇല്ലാത്ത എല്ലാ മത്സ്യങ്ങളും അശുദ്ധമാണ്. മറ്റു ഭൂരിപക്ഷം മത്സ്യങ്ങളും ശുദ്ധമാണ്. (ആവർത്തനം 14:9).
C. വേട്ടയാടുന്നതും ചീഞ്ഞതു ഭക്ഷിക്കുന്നതും മത്സ്യങ്ങളെ പിടിച്ചുതിന്നുന്നതുമായ എല്ലാ പക്ഷികളും അശുദ്ധമാണ്. (ലേവ്യപുസ്തകം. 11:13-20).
D. ഇഴജന്തുക്കളും (നട്ടെല്ല് ഇല്ലാത്തതുമായ ജീവികളും) അശുദ്ധമാണ്. (ലേവ്യപുസ്തകം. 11:21-47).
കുറിപ്പ്: ഭൂരിപക്ഷം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും ശുദ്ധമാണ്. എങ്കിലും ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ ഉണ്ട്. ദൈവത്തിന്റെ നിയമം അനുസരിച്ച് പന്നി, അണ്ണാൻ, മുയൽ, സ്രാവ്, വ്ലാങ്ക്, കൊഞ്ച്, കക്കയിറച്ചി, ഞണ്ട്, ചിപ്പി, തവള തുടങ്ങിയവ അശുദ്ധവും ഭക്ഷിക്കാൻ പാടില്ലാത്തതുമാണ്.
6. എനിക്ക് പന്നിയിറച്ചി ഇഷ്ടമാണ്. അതിനെ ഭക്ഷിക്കുന്നതുകൊണ്ട് ദൈവം എന്നെ നശിപ്പിക്കുമോ?
"യഹോവ.........അഗ്നിജ്വാലകളോടു കൂടെ........... പ്രത്യക്ഷനാകും............യഹോവ......... വാളുകൊണ്ടും സകല ജഡത്തോടും വ്യവഹരിക്കും. യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും. തങ്ങളെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടെലി, എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും." യെശയ്യാവ്. 66:15-17.
ഉത്തരം: ഇത്, ഒരു പക്ഷേ നടുക്കം ഉളവാക്കുന്നതായിരിക്കാം. പക്ഷേ സത്യം അറിഞ്ഞിരിക്കേണ്ടതാണ്. പന്നിയിറച്ചി, ചുണ്ടെലി, മറ്റ് അറെപ്പുള്ളത് ഭക്ഷിക്കുന്നത് നിന്ദ്യമാണ്. അവർ തീയാൽ നശിപ്പിക്കപ്പെടും. ചില കാര്യങ്ങൾ ഉപേക്ഷിക്കുകയും ഭക്ഷിക്കാൻ പാടില്ല എന്നു ദൈവം പറയുമ്പോൾ അത് അനുസരിക്കുകയും ചെയ്യേണ്ടതാണ്. വിലക്കപ്പെട്ട കനി പറിച്ചുതിന്നതുകൊണ്ട് ആദാമും ഹവ്വായും പാപവും മരണവും ഈ ലോകത്തിൽ കൊണ്ടുവന്നു. വളരെ വ്യക്തമായി ഒരു കാര്യം പാടില്ല എന്ന് ദൈവം പറയുമ്പോൾ അതു സാരമില്ല എന്നു ആർക്കെങ്കിലും പറയാൻ കഴിയുമോ? "എനിക്കു പ്രസാദമില്ലാത്തതു തെരഞ്ഞെടുത്തതുകൊണ്ടു അവർ നശിപ്പിക്കപ്പെട്ടു എന്നു ദൈവം പറയുന്നു." യെശയ്യാവ്. 66:4.
നോഹ ശുദ്ധമായ മൃഗങ്ങളെ യാഗം കഴിച്ചതിലൂടെ അദ്ദേഹം ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളുടെ വ്യത്യാസം അറിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാണ്. (ഉൽപത്തി. 8:20)
7. ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെക്കുറിച്ചുള്ള നിയമം ആദ്യമായി സീനായി പർവ്വതത്തിൽ വെച്ചല്ലേ ഉണ്ടായത്?
"അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ......... ശുദ്ധിയുള്ള സകല മൃഗങ്ങളിൽ നിന്നും ആണും പെണ്ണുമായി ഏഴേഴും..........ശുദ്ധിയില്ലാത്ത മൃഗങ്ങളിൽ നിന്നു ഈരണ്ടും....... നീ ചേർത്തുകൊള്ളേണം." ഉൽപത്തി. 7:1, 2.
ഉത്തരം: തീർച്ചയായും അല്ല! ശുദ്ധവും അശുദ്ധവും ആയ മൃഗങ്ങളെക്കുറിച്ചു വേണ്ട തെളിവ് വേദപുസ്തകത്തിലുണ്ട്. നോഹ യഹൂദൻ ഉണ്ടാകുന്നതിന് വളരെ വർഷം മുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണ്. ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം അറിഞ്ഞിരുന്നു. കാരണം ശുദ്ധിയുള്ളതിനെ ഏഴേഴു വീതവും ശുദ്ധിയില്ലാത്തതിനെ ഈരണ്ട് വീതവുമാണ് പെട്ടകത്തിൽ കയറ്റിയത്. വെളിപ്പാട്. 18:2 പ്രകാരം ക്രിസ്തുവിന്റെ വീണ്ടും വരവിനു മുമ്പും "അറെപ്പുള്ള പക്ഷികൾ" എന്നു പറഞ്ഞിരിക്കുന്നു. യേശുവിന്റെ മരണം ആരോഗ്യനിയമങ്ങൾക്ക് മാറ്റം വരുത്തിയിട്ടില്ല എന്നർത്ഥം. യേശു വീണ്ടും വരുമ്പോൾ അതിനെ ലംഘിക്കുന്നവർ നശിപ്പിക്കപ്പെടും എന്നു ബൈബിൾ മുൻകൂട്ടി അറിയിച്ചിരിക്കുന്നു. (യെശയ്യാവ്. 6:15-17). ഒരു യഹൂദനും വിജാതീയനും തമ്മിൽ ആമാശയത്തിന്നും ദഹനവ്യവസ്ഥയ്ക്കും വ്യത്യാസമില്ല. ആരോഗ്യ നിയമങ്ങൾ എല്ലാവർക്കും എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ്.
ലഹരി പാനീയങ്ങളുടെ ഉപയോഗത്തെ ബൈബിൾ കർശനമായും നിരോധിച്ചിരിക്കുന്നു.
8. ലഹരി പാനീയങ്ങളുടെ ഉപയോഗം ബൈബിൾ വിലക്കുന്നുവോ?
"വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു, അതിനാൽ ചാഞ്ചാടിനടക്കുന്ന ആരും ജ്ഞാനിയാകയില്ല." സദൃശവാക്യങ്ങൾ. 20:1. "വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പം പോലെ കടിക്കും അണലി പോലെ കൊത്തും. സദൃശവാക്യങ്ങൾ. 23:31, 32. "ദുർന്നടപ്പുകാർ.............. മദ്യപന്മാർ........... എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 1 കൊരിന്ത്യർ. 6:9, 10.
ഉത്തരം: ലഹരി പാനീയങ്ങളുടെ ഉപയോഗം ബൈബിൾ നിശ്ശേഷം വിലക്കിയിരിക്കുന്നു.
9. പുകയിലയുടെ ഉപയോഗത്തെ ബൈബിൾ കുറ്റം വിധിച്ചിട്ടുണ്ടോ?
ഉത്തരം: അതെ, പുകയില ദൈവത്തിന് അപമാനമാണെന്ന് തെളിയിക്കുന്ന 6 കാരണങ്ങൾ ബൈബിൾ പ്രസ്താവിക്കുന്നു:
A. പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരവും ശരീരത്തെ മലിനപ്പെടുത്തുന്നതും ആകുന്നു. "നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ, നിങ്ങളും അങ്ങനെ തന്നെ." 1 കൊരിന്ത്യർ. 3:16, 17.
B. ജനങ്ങളെ അടിമപ്പെടുത്തുന്ന ഒരു മയക്കുമരുന്നാണ് നിക്കോട്ടിൻ. നാം എന്തിനോട് കീഴ്പ്പെടുന്നുവോ, അതിനു അടിമയാണെന്ന് റോമർ. 6:16-ൽ പറയുന്നു. പുകവലിക്കാർ നിക്കോട്ടിന്റെ അടിമകളാണ്. "നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ." എന്ന് യേശു പറഞ്ഞു. മത്തായി. 4:10.
C. പുകവലി ശീലം അശുദ്ധമാണ്. " അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും." 2 കൊരിന്ത്യർ. 6:16. പുകവലിയുടെ ഏതുതരത്തിലും ഉള്ള ഉപയോഗം ക്രിസ്തു അനുവദിച്ചു എന്നു ചിന്തിക്കുന്നതു തന്നേ അസംബന്ധമാണ്, അല്ലേ?
D. പുകയിലയുടെ ഉപയോഗം മൂലം ധനം ധൂർത്തടിക്കുന്നു. "അപ്പമല്ലാത്തതിന് ദ്രവ്യവും തൃപ്തി വരാത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നത് എന്തിന്? യെശയ്യാവ്. 55:2. ദൈവം നമുക്ക് നല്കിയിരിക്കുന്ന സമ്പത്തിന്റെ കാര്യവിചാരകന്മാർ ആണ് നാം. "ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ." 1 കൊരിന്ത്യർ. 4:2.
E. പുകവലിയുടെ ഉപയോഗം കൊണ്ട് ഒരിക്കലും ഒരു വ്യക്തിയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുകയില്ല. "നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടു അകലുക." 1 പത്രൊസ്. 2:11. പുകവലി ഒരു ജഡമോഹമാണ്.
F. പുകവലി മുഖാന്തരം ആയുസ്സ് ചുരുങ്ങുന്നു. ഇയ്യിടെ നടത്തിയ ചില ശാസ്ത്രീയ പരീക്ഷണങ്ങൾ പുകവലി ആയുസ്സിനെ കുറയ്ക്കും എന്നു ദൃഢീകരിക്കുന്നു. "കുല ചെയ്യരുത്." എന്നുള്ള ദൈവകല്പനയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പുറപ്പാട്. 20:13. ക്രമേണയുള്ളതാണെങ്കിലും കുലപാതകമാണ് ഇത്. നിങ്ങളുടെ ആയുസ്സിനെ ദീർഘിപ്പിക്കുവാൻ പുകവലി ഉപേക്ഷിക്കുക.
10. ലളിതവും വളരെ പ്രധാനപ്പെട്ടതുമായ ബൈബിളിലെ ചില ആരോഗ്യനിയമങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: : പതിനൊന്ന് ആരോഗ്യനിയമങ്ങൾ ഇവിടെ ബൈബിൾ പ്രസ്താവിക്കുന്നു:
A. സമയത്ത് ആഹാരം കഴിക്കുക. മൃഗക്കൊഴുപ്പും രക്തവും ഭക്ഷിക്കരുത്. "തക്കസമയത്ത് ആഹാരം കഴിക്കുന്നു......... " സഭാപ്രസംഗി. 10:17 മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ........... എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം." ലേവ്യ. 3:17.
കുറിപ്പ്: ഈയ്യിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം മിക്ക ഹൃദയാഘാതങ്ങൾക്കും കാരണം കൂടുതലായുള്ള മൃഗകൊഴുപ്പിന്റെ ഉപയോഗം മൂലം രക്തത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതാണ്.
B. അമിതാഹാരം പാടില്ല. "നീ ഭോജനപ്രീയൻ ആകുന്നു എങ്കിൽ നിന്റെ തൊണ്ടയ്ക്കു ഒരു കത്തിവെച്ചുകൊൾക." സദൃശവാക്യങ്ങൾ. 23:2. ഈ അന്ത്യകാലത്ത് അമിതാഹാരത്തിന് എതിരെ ക്രിസ്തു മുന്നറിയിപ്പ് നല്കിയിരിക്കുന്നു. (ലൂക്കൊസ്. 21:34) പല ദുഷിച്ച രോഗങ്ങൾക്കും കാരണം അമിതാഹാരം ആണ്.
C. അസൂയയും വിദ്വേഷവും വെച്ചു പുലർത്തരുത്. ഈ തിന്മകൾ ശരീരത്തിന്റെ പ്രവർത്തനത്തെ ശിഥിലീകരിക്കും. "അസൂയ അസ്ഥികൾക്കു ദ്രവത്വം" ഉണ്ടാക്കും എന്നു ബൈബിൾ പ്രസ്താവിക്കുന്നു. സദൃശവാക്യങ്ങൾ. 14:30. നമ്മോടുള്ള മറ്റുള്ളവരുടെ വിദ്വേഷങ്ങളെ പറഞ്ഞുതീർക്കണമെന്ന് ക്രിസ്തു നമ്മോടു കൽപ്പിക്കുന്നു. (മത്തായി. 5:23, 24).
D. ആഹ്ലാദകരവും സന്തോഷകരവുമായ മനോഭാവം ഉള്ളവരായിരിക്കുക. "സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു." സദൃശവാക്യങ്ങൾ.17:22 "അവൻ തന്റെ മനസ്സിൽ കണക്കുകൂട്ടുന്നതുപോലെയാകുന്നു." സദൃശവാക്യങ്ങൾ. 23:7 മാനസിക നൈരാശ്യം കൊണ്ടാണ് പലരും രോഗികളായി കഷ്ടപ്പെടുന്നത്. ആഹ്ലാദകരവും സന്തോഷകരവുമായ മനോഭാവം ആരോഗ്യം വർദ്ധിപ്പിക്കുകയും ആയുസ്സിനെ കൂട്ടുകയും ചെയ്യുന്നു.
E. കർത്താവിൽ പരിപൂർണ്ണാശ്രയം വെക്കുക. "യഹോവാഭക്തി ജീവഹേതുകമാകുന്നു." ആഹ്ലാദകരവും സന്തോഷകരവും ആയ മനോഭാവം ആരോഗ്യം വർദ്ധിപ്പിക്കുന്നു. സദൃശവാക്യങ്ങൾ. 19:23. ദൈവത്തിലുള്ള ആശ്രയം ആരോഗ്യത്തെയും ജീവിതത്തെയും ശക്തിപ്പെടുത്തുന്നു. "മകനേ എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക........ അവയെ കിട്ടുന്നവർക്കു ജീവനും അവരുടെ സർവ്വദേഹത്തിനും സൗഖ്യവും ആകുന്നു." സദൃശവാക്യങ്ങൾ.4:20-22. അതുകൊണ്ടു ദൈവകൽപനാനുസരണത്തിലൂടെയും ദൈവാശ്രയത്തിലൂടെയും ആണ് ആരോഗ്യം ലഭിക്കുന്നത്.
F. ജോലിയും വ്യായാമവും ഉറക്കവും വിശ്രമവുമായി താരതമ്യം ചെയ്യുക. "ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് ഒരു വേലയും ചെയ്യരുത്." പുറപ്പാട്. 20:9, 10. "വേല ചെയ്യുന്ന മനുഷ്യൻ അൽപമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു." സഭാപ്രസംഗി. 5:12. "മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും." ഉൽപത്തി.3:19 "നിങ്ങൾ അതികാലത്തെ എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും വ്യർത്ഥമത്രേ." സങ്കീർത്തനങ്ങൾ. 127:2. "സൂര്യനു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നം കൊണ്ടും ഹൃദയപരിശ്രമം കൊണ്ടും മനുഷ്യന് എന്തു പ്രതിഫലം? രാത്രിയിലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല. അതു മായ അത്രേ." സഭാപ്രസംഗി. 2:22, 23.
G. ശരീരം വൃത്തിയായി സൂക്ഷിക്കുക. "നിങ്ങളെത്തന്നെ നിർമ്മലീകരിപ്പിൻ." യെശയ്യാവ്. 52:11.
H. എല്ലാത്തിലും മിതത്വം പാലിക്കുക.
I. ഉത്തേജനം നൽകുന്ന എല്ലാ ദോഷകരമായ വസ്തുക്കളും ഉപേക്ഷിക്കുക. ചിലർക്ക് ആശ്ചര്യകരമായ ഒരു വസ്തുത പറയുവാനുണ്ട്.
കാപ്പിയിലും ചായയിലും മറ്റു ശീതള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കഫീൻ മുതലായ ഘടകങ്ങൾ ശരീരത്തിനു സ്പഷ്ടമായ ദോഷം ചെയ്യുന്നു. നമ്മിൽ ഭൂരിപക്ഷം പേരും ധാരാളം പഞ്ചസാര ഉപയോഗ്ക്കുന്നു. പഞ്ചസാരയും കൊഴുപ്പുവസ്തുക്കളും അല്ലാതെ മറ്റു ആഹാരമൂല്യം ഒന്നും ഇവയിൽ ഇല്ല. ഒരു ടൺ ഭാരം ഒരു ഉന്തുവണ്ടിയിൽ കൊണ്ടുപോകുവാൻ ശ്രമിക്കുന്നതുപോലെ, ഉത്തേജക വസ്തുക്കൾ അപടകരമായ ഒരു കൃത്രിമ പ്രോത്സാഹനം മാത്രമാണ് ശരീരത്തിന് നല്കുന്നത്. ഈ പാനീയങ്ങൾക്ക് ജനസമ്മിതി കിട്ടാൻ കാരണം അതിന്റെ സ്വാദോ പരസ്യമോ അല്ല, അതിൽ അടങ്ങിയിരിക്കുന്ന കഫീനിന്റെ അംശം ആണ്. കാപ്പി, ചായ, കഫീൻ അടങ്ങിയിരിക്കുന്ന ശീതള പാനീയങ്ങളുടെ ഉപയോഗം എന്നിവ മൂലമാണ് നമ്മിൽ പലരും രോഗികളായി മാറുന്നത്. സമാധാനവും ശക്തിയും അന്വേഷിക്കുന്ന സ്ത്രീ പുരുഷന്മാർ പ്രാർത്ഥനയ്ക്കും വേദപഠനത്തിനും പകരമായി കാപ്പിയും ചായയും ഉപയോഗിക്കുന്നു എന്നുള്ളതാണ് ഏറ്റവും ദാരുണമായ കാര്യം. ഇതു മുഖാന്തരം പിശാചിനു സന്തോഷവും മനുഷ്യ ജീവിതങ്ങൾക്ക് തകർച്ചയും നേരിടുന്നു.
J. ഭക്ഷണസമയം ആനന്ദകരമാക്കുക.
K. പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുക. "അന്യായബന്ധനങ്ങളെ അഴിക്കുക.......... എല്ലാ നുകത്തേയും തകർക്കുക.......... വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും......... സാധുക്കളായവരെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും........... നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും......... അപ്പോൾ......... നിന്റെ മുറിവുകൾക്ക് വേഗത്തിൽ പൊറുതിവരും." യെശയ്യാവ്. 58:6-8. ഇത് ഒരുപക്ഷേ തെറ്റിധരിക്കപ്പെടാം. പാവങ്ങളേയും കഷ്ടപ്പെടുന്നവരേയും സഹായിക്കുമ്പോൾ നമ്മുടെ ആരോഗ്യം വർദ്ധിക്കുന്നതാണ്.
11. ദൈവത്തിന്റെ നിയമം ലംഘിക്കുന്നവർക്ക് എന്തു ഗൗരവമായ ഉത്ബോധനമാണ് നല്കുന്നത്?
"ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യൻ വിതക്കുന്നതു തന്നെ കൊയ്യും." ഗലാത്യർ 6:7.
ഉത്തരം: ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം ഉത്തരം വളരെ വ്യക്തമാണ്. ഒരു മോട്ടോർ വാഹനം ദുർവ്വിനിയോഗം ചെയ്യുന്നതിലൂടെ ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതുപോലെ ശരീരമാകുന്ന യന്ത്രത്തെ സംബന്ധിക്കുന്ന ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നതിലൂടെ ശരീരം തകർക്കപ്പെടുകയും ജീവിതങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ നിരന്തരം ദൈവത്തിന്റെ ആരോഗ്യനിയമങ്ങൾ ലംഘിക്കുന്നവർ ഒടുവിൽ നശിപ്പിക്കപ്പെടുന്നതാണ്. (1 കൊരിന്ത്യർ. 3:16, 17). സ്വേഛാധിപത്യപരമായിട്ടുള്ളതല്ല ദൈവത്തിന്റെ ആരോഗ്യനിയമങ്ങൾ, ഭൂഗുരുത്വാകർഷണം പോലെ അവ സ്ഥാപിക്കപ്പെട്ട പ്രപഞ്ചനിയമങ്ങൾ ആണ്. ആരോഗ്യനിയമങ്ങൾ തിരസ്കരിക്കുന്നതിലൂടെ ചില ദുരന്തഫലങ്ങൾ ഉളവാകുന്നു. ബൈബിൾ പറയുന്നത്, കാരണം കൂടാതെ ശാപം പറ്റുകയില്ല എന്നാണ്. (സദൃശവാക്യങ്ങൾ. 26:2) ആരോഗ്യനിയമങ്ങൾ ലംഘിക്കുന്നതിലൂടെയാണ് പ്രശ്നങ്ങൾ വരുന്നത്. ദൈവം തന്റെ കരുണയിൽ ഈ നിയമങ്ങളെക്കുറിച്ച് നമ്മോടു അറിയിക്കുന്നതിന്റെ ഉദ്ദേശ്യം, ദുരന്തങ്ങൾ വരുത്തിവെയ്ക്കുന്ന ലംഘനങ്ങള് ഒഴിവാക്കാൻ വേണ്ടിയാണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന രക്ഷകർത്താക്കൾ തങ്ങളുടെ വൈകല്യങ്ങൾ മക്കളിലേക്ക് പകർത്തുന്നു.
12. നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടേയും ആരോഗ്യത്തെ സംബന്ധിക്കുന്ന, ഭീതിയും നടുക്കവും ഉളവാക്കുന്ന സത്യം എന്താണ്?
"യഹോവയ്ക്കു ഹിതമായുള്ളത് ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിനു നീ അതിനെ തിന്നരുത്." ആവർത്തനം. 12:25. "നിന്റെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവമാകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തേയും നാലാമത്തേയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കുകയും ചെയ്യും." പുറപ്പാട്. 20:5.
ഉത്തരം: ദൈവം തന്നിരിക്കുന്ന ആരോഗ്യനിയമങ്ങൾ ലംഘിക്കുന്ന ബുദ്ധിശൂന്യരായ മാതാപിതാക്കളുടെ പ്രവൃത്തിയുടെ ഫലം മക്കളും മക്കളുടെ മക്കളും (നാലാം തലമുറ വരെ) അനുഭവിക്കുന്നതാണെന്ന് ദൈവം വ്യക്തമാക്കുന്നു. ദൈവം തന്നിരിക്കുന്ന ആരോഗ്യനിയമങ്ങൾ അവഗണിക്കുന്ന മാതാപിതാക്കളുടെ മക്കളും മക്കളുടെ മക്കളും വൈകല്യമുള്ളതും രോഗബാധിതവുമായ ശരീരങ്ങൾ പൈതൃകമായി സമ്പാദിക്കുന്നു. ഇതാണോ നിങ്ങളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും നൽകുവാൻ ആഗ്രഹിക്കുന്നത്?
തുറസ്സായ സ്ഥലത്ത് നിർവ്വഹിക്കുന്ന വ്യായമങ്ങൾ നമ്മെ സ്വർഗ്ഗത്തിലേക്ക് ഒരുക്കുവാൻ സഹായിക്കുന്നു.
13. മറ്റ് എന്ത് ഭീതിപ്പെടുത്തുന്ന ഗൗരവമായ വസ്തുത ദൈവവചനം വെളിപ്പെടുത്തുന്നു?
"അശുദ്ധമായ യാതൊന്നും....... മ്ലേച്ഛതയും, ദോഷം പ്രവർത്തിക്കുന്നവർ ആരും അതിൽ കടക്കുകയില്ല." വെളിപ്പാട്. 21:27. "എന്നാൽ തങ്ങളുടെ ബിംബങ്ങളുടേയും മ്ലേച്ഛതകളുടേയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്കു ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്." യെഹെസ്കേൽ. 11:21.
ഉത്തരം: മലിനമായ യാതൊന്നും അഥവാ യാതൊരു അശുദ്ധിയും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഏതൊരു അശുദ്ധശീലവും ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നതാണ്. ഉചിതമല്ലാത്ത ഏത് ആഹാരവും ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നതാണ് (ദാനിയേൽ. 1:8) ഇത് യാഥാർത്ഥ്യവും സത്യവുമാണ്. സ്വന്തം വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്നവർക്കു നിത്യരക്ഷ നഷ്ടപ്പെടും. യെശയ്യാവ്. 66:3, 4, 15-17.
ആത്മാർത്ഥതയും സ്നേഹവുമുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതം ദൈവത്തിന്റെ ആരോഗ്യനിയനങ്ങൾക്ക് അനുരൂപമാക്കാൻ താൽപര്യപ്പെടുന്നു.
14. ആത്മാർത്ഥതയുള്ള എല്ലാ ക്രിസ്ത്യാനികളും ഉടനെ പ്രവർത്തിക്കേണ്ടതെന്താണ്?
"നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധി തികച്ചുകൊൾക." 2 കൊരിന്ത്യർ. 7:1. "അവനിൽ ഈ പ്രത്യാശയുള്ളവനെല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെ തന്നേ നിർമ്മലീകരിക്കുന്നു." 1 യോഹന്നാൻ. 3:3. "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപനകളെ കാത്തുകൊള്ളും." യോഹന്നാൻ 14:15.
ഉത്തരം: ദൈവത്തെ സ്നേഹിക്കുന്ന ആത്മാർത്ഥതയുള്ള ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ ജീവിതങ്ങളെ ദൈവം നൽകുന്ന നിയമങ്ങളുമായി താരതമ്യപ്പെടുത്തുന്നു. അവന്റെ നിയമങ്ങൾ അവരുടെ സന്തോഷത്തിനും പിശാച് കൊണ്ടുവരുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് അവർ മനസ്സിലാക്കുന്നു. (അപ്പൊ. 10:38). നല്ല മാതാപിതാക്കളുടെ നിയമങ്ങളും ഉപദേശങ്ങളും അവരുടെ കുഞ്ഞുങ്ങൾക്ക് പ്രയോജനകരമായിരിക്കുന്നതു പോലെ ദൈവത്തിന്റെ ഉപദേശങ്ങളും നിയമങ്ങളും നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ളതാണ്. നാം കൂടുതലായി അറിയുമ്പോൾ ദൈവം നമ്മെ ചുമതലയുള്ളവരായി കണക്കാക്കുന്നു. "നന്മ ചെയ്യാനറിഞ്ഞിട്ടും ചെയ്യാത്തവന്ന് അതു പാപം തന്നെ." യാക്കോബ്. 4:17.
നമ്മെ ബന്ധിച്ചിരിക്കുന്ന എല്ലാ ദുഷിച്ച ശീലങ്ങളേയും ഉടൻ തകർത്തുകളവാൻ യേശുവിനു കഴിയും.
15. എന്റെ പല ശീലങ്ങളും എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുകൊണ്ട് ഞാൻ ക്ലേശിക്കുകയാണ്. ഞാൻ എന്തു ചെയ്യണം?
"അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു." യോഹന്നാൻ. 1:12. "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു." ഫിലിപ്പിയർ. 4:13.
ഉത്തരം: നിങ്ങളുടെ എല്ലാ ശീലങ്ങളേയും ക്രിസ്തുവിന്റെ പാദപീഠത്തിൽ വെയ്ക്കുക. അവൻ സന്തോഷത്തോടെ നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും ദുഷിച്ച ശീലങ്ങളെ തകർക്കാൻ ശക്തിയും തന്നു നിങ്ങളെ അവന്റെ മകൻ അഥവാ മകളാക്കി തീർക്കുകയും ചെയ്യും. (യെഹെസ്കേൽ. 11:18, 19) "ദൈവത്താൽ സകലവും സാദ്ധ്യം." എന്നത് എത്രയോ പ്രചോദനവും ഹൃദയത്തിന് ആശ്വാസകരവുമാണ്. (മർക്കൊസ്. 10:27) യേശു ഇപ്രകാരം അറിയിക്കുന്നു. "എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല." (യോഹന്നാൻ. 6:37) നമ്മെ ബന്ധിച്ചിരിക്കുന്ന എല്ലാ ചങ്ങലകളും പൊട്ടിച്ചുകളവാൻ അവൻ ഒരുക്കമാണ്. നാം അനുവദിക്കുമെങ്കിൽ നമ്മെ സ്വതന്ത്രമാക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ എല്ലാ ആകുല ചിന്തകളും ദുഷിച്ച ശീലങ്ങളും പിരിമുറുക്കവും ഭയപ്പാടുകളും നാം ദൈവത്തിൽ വസിക്കുന്നതിലൂടെ വിട്ടുപോകും. "നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു." (യോഹന്നാൻ. 15:11) അനുസരണക്കേടിലൂടെ സ്വാതന്ത്ര്യം നേടാൻ സാത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത് ഭോഷ്കാണ്. (യോഹന്നാൻ. 8:44).
സ്വർഗ്ഗം രോഗവിമുക്തമായിരിക്കും അതിലെ അന്തേവാസികൾ ജീവിത നിയമങ്ങൾ അനുസരിക്കുന്നതാണ്.
16. ദൈവം ഒരുക്കുന്ന പുതിയ രാജ്യത്തെക്കുറിച്ച് വിസ്മയകരമായ എന്തു വാഗ്ദത്തങ്ങളാണ് നല്കിയിരിക്കുന്നത്?
"എനിക്ക് ദീനം എന്ന് ഒരു നിവാസിയും പറകയില്ല." യെശയ്യാവ്. 33:24. "ഇനി മരണമുണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല." വെളിപ്പാട്. 21:5 "അവർ കഴുകന്മാരെപ്പോലെ ചിറകടിച്ച് കയറും; അവർ തളർന്ന് പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും." യെശയ്യവ്. 40:31.
ഉത്തരം: ദൈവത്തിന്റെ പുതിയ രാജ്യത്തിലെ പ്രജകൾ ദൈവത്തിന്റെ ആരോഗ്യനിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട് യാതൊരു രോഗവുമുണ്ടാകയില്ല. അവർ നിത്യമായ ആന്തരീക ശക്തിയും യൗവ്വനവും പ്രാപിച്ചു ദൈവത്തോടു ഒത്ത് നിത്യതയിലുടനീളം പരമോന്നതമായ ആനന്ദവും സന്തോഷവും പ്രാപിക്കും.
17. ആരോഗ്യകരമായ ജീവിതം വേദപുസ്തക മാർഗ്ഗമായതുകൊണ്ട് ദൈവം തരുന്ന ആരോഗ്യനിയമങ്ങൾ പിൻതുടരാൻ നിങ്ങൾ ഒരുക്കമാണോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. 1 തിമൊഥെയോസ് 4:4 പറയുന്നത്, "എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്, സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല" ഇതിനെ ഒന്നു വിശദീകരിക്കാമോ?
തന്റെ ജനം സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെക്കുറിച്ച് (വാക്യം 3) ഈ തിരുവചനഭാഗം സൂചിപ്പിക്കുന്നു. ഈ ഭോജ്യങ്ങൾ നാം നേരത്തെ മനസ്സിലാക്കിയതുപോലെ ലേവ്യ. 11 ലും ആവർത്ത. 14 ലും പറഞ്ഞിരിക്കുന്ന ശുദ്ധിയുള്ള മാംസാഹാര പട്ടികയിൽ ഉൾപ്പെടുത്തിയവയാണ്. സ്തോത്രത്തോടെ അനുഭവിക്കാൻ ദൈവം സൃഷ്ടിച്ചിരിക്കുന്ന (ശുദ്ധിയുള്ള മൃഗങ്ങളുടെ) കൂട്ടത്തിൽ ഉൾപ്പെട്ടവയാണെങ്കിൽ എല്ല സൃഷ്ടിയും നല്ലത്; ഒന്നും വർജ്ജിക്കേണ്ടതില്ല എന്നാണ് വാക്യം 4 വ്യക്തമാക്കുന്നത്. ദൈവവചനത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അനുഗ്രഹപ്രാർത്ഥനയോടെ വേണം ഈ ഭോജ്യത്തെ അഥവാ മാംസാഹാരത്തെ അനുഭവിക്കേണ്ടതെന്ന് വാക്യം 5 വ്യക്തമാക്കുന്നു. മലിനാഹാരം ഭക്ഷിച്ചു തങ്ങളെത്തന്നെ അശുദ്ധമാക്കുന്നവരെ ദൈവം നശിപ്പിക്കും എന്നു ദയവായി മനസ്സിലാക്കുക. യെശയ്യാവ്. 66:17.
2. മത്തായി 15:11 പറയുന്നത് "മനുഷ്യന് അശുദ്ധിവരുത്തുന്നത് വായ്ക്കകത്തു ചെല്ലുന്നതല്ല, വായിൽ നിന്ന് പുറപ്പെടുന്നതത്രേ. അതു മനുഷ്യനെ അശുദ്ധമാക്കുന്നു." ഇതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?
കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചാണ് മത്തായി 15:1-20 വരെ പറയുന്നത്. (വാക്യം 2) ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചല്ല, കൈ കഴുകുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കർമ്മാചാരപരമായ കൈകഴുകൽ കൂടാതെ ആഹാരം കഴിച്ചാൽ അത് കഴിക്കുന്നവനെ മലിനപ്പെടുത്തുമെന്ന് ശാസ്ത്രിമാർ പഠിപ്പിച്ചിരുന്നു. കർമ്മാചാരപരമായ കൈകഴുകൽ അർത്ഥമില്ലാത്ത കാര്യമാണെന്ന് യേശു പറഞ്ഞു. വാക്യം 19-ൽ ക്രിസ്തു ചില തിന്മകളെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു: കുലപാതകം, വ്യഭിചാരം, മോഷണം മുതലായവയാണ് അവ. പിന്നീട് അവൻ ഇപ്രകാരം ഉപസംഹരിച്ചു "മനുഷ്യനെ അശുദ്ധനാക്കുന്നത് ഇതത്രേ. കഴുകാത്ത കൈ കൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല." വാക്യം 20.
3. അപ്പൊസ്തലപ്രവൃത്തി 10 - അദ്ധ്യായപ്രകാരം പത്രൊസിന്റെ ദർശനത്തിലെ എല്ലാ മൃഗങ്ങളേയും യേശു ശുദ്ധീകരിച്ചില്ലേ?
ഇല്ല! യഥാർത്ഥത്തിൽ, ഈ ദർശനത്തിലെ വിഷയം മൃഗങ്ങളെക്കുറിച്ചല്ല, മനുഷ്യനെ സംബന്ധിച്ചുള്ളതാണ്. യഹൂദന്മാർ വിശ്വസിച്ചിരുന്നതുപോലെ ജാതികൾ അശുദ്ധരല്ല എന്നു കാണിക്കേണ്ടുന്നതിനു വേണ്ടിയാണ് ദൈവം ഈ ദർശനം പത്രൊസിനു നൽകിയത്. പത്രൊസിന്റെ അടുക്കൽ ചില പുരുഷന്മാരെ അയക്കാൻ ദൈവം പുറജാതിക്കാരനായ കൊർന്നേല്യൊസിനോട് നിർദ്ദേശിച്ചിരുന്നു. ഈ ദർശനം പത്രൊസിന് നല്കാതിരുന്നെങ്കിൽ അവരെ കാണാൻ അവൻ വിസമ്മതിക്കുമായിരുന്നു. കാരണം യഹൂദാ നിയമമനുസരിച്ച് ജാതികളെ സൽകരിക്കുന്നത് വിലക്കിയിരുന്നു. (വാക്യം 28) എന്നാൽ ആ പുരുഷന്മാർ എത്തിയപ്പോൾ പത്രൊസ് അവരെ എതിരേറ്റു. സാധാരണ താൻ ഇങ്ങനെ ചെയ്യാറില്ലെന്നും, എന്നാൽ ദർശനത്തിൽ ഒരു മനുഷ്യനേയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം തനിക്കു കാണിച്ചു തന്നതുകൊണ്ടാണെന്നും പത്രൊസ് വിശദീകരിക്കയുണ്ടായി. (വാക്യം 28) ജാതികളുമായി സംഭാഷിച്ചതുകൊണ്ടു യഹൂദ ക്രിസ്ത്യാനികൾ പത്രൊസിനെ വിമർശിച്ചതായിട്ട് അടുത്ത അദ്ധ്യായത്തിൽ (അദ്ധ്യായം 11) പറയുന്നു. ദർശനവും അതിന്റെ അർത്ഥവും നടന്ന എല്ലാകാര്യങ്ങളും പത്രൊസ് അവരോടു അറിയിക്കുകയുണ്ടായി. അപ്പൊസ്തലപ്രവൃത്തി 11:18 -ൽ പറയുന്നത് അവർ ഇതു കേട്ടപ്പോൾ മിണ്ടാതെയിരുന്നു. അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി."
4. ഭക്ഷിക്കാനല്ലായെങ്കിൽ പിന്നെ എന്തിനാണ് ദൈവം പന്നിയെ സൃഷ്ടിച്ചത്?
ശവം തിന്നിപ്പരുന്തിനെ സൃഷ്ടിച്ച അതേ ഉദ്ദേശത്തോടെയാണ് പരിസരം മാലിന്യവിമുക്തമാക്കുന്നതിന് ദൈവം പന്നിയേയും സൃഷ്ടിച്ചത്. പ്രശംസനീയമായ വിധത്തിൽ പന്നി ഇതു നിർവ്വഹിക്കുന്നു.
5. റോമർ. 14:3,14, 20 പറയുന്നത് "തിന്നുന്നവൻ തിന്നാത്തവനെ വിധിക്കരുത്. യാതൊന്നും സ്വതവെ മലിനമല്ല...... എല്ലാം ശുദ്ധം തന്നേ" ഇതിനെ ഒന്ന് വിശദീകരിക്കാമോ?
ചില കാര്യങ്ങൾ തിന്നുന്നവരെക്കുറിച്ചും തിന്നാത്തവരെക്കുറിച്ചും ഉള്ള ചർച്ചയാണ് മൂന്നാം വാക്യം മുതൽ ആറാം വാക്യം വരെ പറയുന്നത്. ഏതെങ്കിലും ഒരു കൂട്ടർ ശരിയാണെന്ന് ഈ തിരുവചനഭാഗം പറയുന്നില്ല. എന്നാൽ ആരും അന്യോന്യം കുറ്റം വിധിക്കരുത് എന്നുള്ള ഉപദേശമാണ് നല്കുന്നത്, പകരം ദൈവം ന്യായം വിധിച്ചുകൊള്ളട്ടെ (വാക്യങ്ങൾ 4, 10-12) വാക്യം 14-20 വരെ വിഗ്രഹാർപ്പിതങ്ങളായ ഭോജ്യങ്ങളെക്കുറിച്ചു പറയുന്നു. (കർമ്മാചാരപരമായി അശുദ്ധം) ലേവ്യർ 11 പ്രകാരം ശുദ്ധമോ അശുദ്ധമോ അല്ല. (1 കൊരിന്ത്യർ. 8:1, 4, 10, 13 വായിക്കുക) വിഗ്രഹത്തിനു അർപ്പിച്ചതുകൊണ്ടു മാത്രം യാതൊരു ആഹാരവും ശുദ്ധമോ മലിനമോ അല്ല. കാരണം ഈ ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നുള്ളതാണ് ഇവിടെ ചർച്ചാവിഷയം. 1 കൊരിന്ത്യർ. 8:4, എന്നാൽ ഒരുവന്റെ മനസാക്ഷി കുറ്റം വിധിച്ചാൽ യാതൊരു കാരണവശാലും കഴിക്കാൻ പാടില്ല. അതുപോലെ ഏതെങ്കിലും ഒരു സഹോദരനു ഇടർച്ച വരുത്തുന്നതാണെങ്കിൽ ഒഴിഞ്ഞിരിക്കണം.
6. ആരോഗ്യനിയമങ്ങളും ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമായ കാര്യങ്ങളും യഥാർത്ഥത്തിൽ എനിക്ക് വ്യക്തിപരമായി പ്രധാനപ്പെട്ടതാണോ? ഞാൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ അതുമാത്രം പോരേ?
ഈ നിയമങ്ങൾ അനുസരണം ആവശ്യപ്പെടുന്നതുകൊണ്ട്, ഇത് ജീവൻ മരണ പ്രശ്നമാണ്. "അനുസരണം പഠിച്ചു തികഞ്ഞവൻ ആയി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു." എബ്രായർ. 5:9 "എന്നോടു കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്തനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്." മത്തായി. 7:21. ക്രിസ്തുവിനോടുള്ള സ്നേഹം സംബന്ധിച്ചതാകകൊണ്ട് അവൻ ഇപ്രകാരം പറയുന്നു. "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപനകളെ കാത്തുകൊള്ളും." യോഹന്നാൻ. 14:15 നാം കർത്താവിനെ യഥാർത്ഥമായി സ്നേഹിക്കുമ്പോൾ ഒഴിഞ്ഞുമാറുകയോ ഒഴികഴിവ് പറയുകയോ ചെയ്യതെ സന്തോഷത്തോടെ അനുസരിക്കുന്നതാണ്. ഇത് പരമമായ ഒരു പരിശോധനയാണ്.
പാഠസംഗ്രഹ ചോദ്യങ്ങൾ
1. ദൈവം നൽകിയിരിക്കുന്ന ആരോഗ്യനിയമങ്ങൾ പാലിക്കുന്നത് (1)
_____ കുഞ്ഞുങ്ങൾക്ക് മാത്രം ആവശ്യമുള്ളതാണ്.
_____ ശരിയായ ബൈബിൾ മാർഗ്ഗപ്രകാരം ഇത് പ്രധാനപ്പെട്ടതാണ്.
_____ വിശ്വാസസംബന്ധമായി യാതൊരു പ്രാധാന്യവുമില്ല.
2. ആരോഗ്യനിയമങ്ങൾ ദൈവം നൽകിയിരിക്കുന്നത് (1)
_____ നമ്മുടെ സന്തോഷത്തിനു വേണ്ടി.
_____ യഹൂദന്മാർക്കു് വേണ്ടി.
_____ നമ്മെ ദൈവത്തിന്റെ നിയന്ത്രണത്തിലാക്കുന്നതിനു വേണ്ടി.
3. ഒരു യഥാർത്ഥ ക്രിസ്ത്യാനി (1)
_____ ഇഷ്ടപ്പെട്ടതെന്തും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യും.
_____ ക്രൂശിൽ തറച്ച് നീക്കിക്കളഞ്ഞതു കൊണ്ട് തിരസ്കരിക്കും.
_____ ദൈവത്തിന് മഹത്വം കൊടുക്കുന്നത് മാത്രം ഭക്ഷിക്കുക.
4. മനുഷ്യന്റെ ആദ്യത്തെ ആഹാരക്രമം (1)
_____ പഴങ്ങള്, ധാന്യങ്ങള്, പരിപ്പുവര്ഗ്ഗങ്ങള് എന്നിവ ഉള്പ്പെട്ടത്.
_____ ലഹരിപാനീയങ്ങളും മാംസാഹാരങ്ങളും ഉള്പ്പെടുത്തിയിരുന്നു.
_____ ആദാമിനും ഹവ്വയ്ക്കും വേണ്ടുന്നത് എന്തും ഉള്പ്പെടുത്തിയിരുന്നു.
5. ദൈവം ഈ ജന്തുക്കളെ അറപ്പായിരിക്കുന്ന പട്ടികയില് ഉള്പ്പെടുത്തിയിരിക്കുന്നു (7)
_____ പശു.
_____ പന്നി.
_____ കോഴി.
_____ അണ്ണാൻ.
_____ മുയല്.
_____ ആറ്റുമീൻ.
_____ മാൻ.
_____ കക്കായിറച്ചി.
_____ ചെമ്മീൻ.
_____ കൊഞ്ച്.
_____ സ്രാവ്.
_____ ആട്.
6. ലഹരിപാനീയങ്ങള് (1)
_____ ക്രിസ്ത്യാനികള് മിതമായി ഉപയോഗിക്കുകയാണെങ്കില് തെറ്റില്ല.
_____ ഒരു വ്യക്തി തെറ്റാണെന്ന് ചിന്തിക്കുകയാണെങ്കില് തെറ്റാണ്.
_____ ഒരു ക്രിസ്ത്യാനി ഒരിക്കലും ഉപയോഗിക്കാന് പാടില്ല.
7. പുകയിലയുടെ ഉപയോഗം (1)
_____ ഒരു വ്യക്തിയുടെ ആഭ്യന്തരകാര്യമാണ്, അവന്റെ വിശ്വാസവുമായി ബന്ധമില്ല.
_____ അത് പാപമാണ്, യാതൊരു തരത്തിലുള്ള ഉപയോഗവും പാടില്ല.
_____ ക്രിസ്ത്യാനിക്കു പ്രയോജനകരമാണ്.
8. ദൈവം നല്കിയിരിക്കുന്ന ആരോഗ്യ നിയമങ്ങള്ഏതെല്ലാമാണെന്ന് പരിശോധിക്കുക (9)
_____ അമിതാഹാരം പാടില്ല.
_____ ഓരോ നേരത്തെ ആഹാരത്തിനു ശേഷവും പുകവലിക്കുക.
_____ സന്തോഷത്തോടും ആഹ്ലാദത്തോടും കഴിയുക.
_____ ഭക്ഷണത്തിനുമുമ്പ് അല്പം മദ്യം കഴിക്കുക.
_____ നിങ്ങളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക.
_____ ഇഷ്ടം പോലെ പന്നിയിറച്ചി തിന്നുക.
_____ ആവശ്യം പോലെ ചായയും കാപ്പിയും കുടിക്കുക.
_____ എല്ലാത്തിലും മിതത്വം പാലിക്കുക.
_____ തക്ക സമയത്തു മാത്രം ഭക്ഷണം കഴിക്കുക.
_____ വിദ്വേഷം വെച്ചു പുലര്ത്തരുത്.
_____ ജോലിയും വ്യായാമവും ഉറക്കവും തമ്മില് തുല്യനില പുലര്ത്ത
_____ ദൈവത്തില് പൂര്ണ്ണമായി ആശ്രയിക്ക.
_____ മൃഗക്കൊഴുപ്പും രക്തവും ഉപയോഗിക്കാന് പാടില്ല.
9. ദൈവം നൽകിയിരിക്കുന്ന ആരോഗ്യനിയമങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന സത്യം. (1)
_____ അവഗണിക്കുന്നവർക്ക് ദുർബ്ബലമായ ശരീരം ലഭിക്കും.
_____ ഇന്നത്തേക്ക് യോജിച്ചതല്ല.
_____ സ്നേഹം മാത്രം മതി, അനുസരണം വേണ്ട.
10. പാപകരമായ ശീലത്തെ അതിജീവിക്കാൻ ഏറ്റവും നല്ല മാർഗ്ഗം (1)
_____ അതിനെ ക്രമേണ കുറച്ചുകൊണ്ടുവരിക.
_____ ക്രിസ്തുവിന് നമ്മെ പൂർണ്ണമായി സമർപ്പിക്കുക.
_____ അതു ഇല്ലായ്മയായിക്കൊള്ളുമെന്ന് പ്രത്യാശിക്കുക.
11. ദൈവത്തിന്റെ ആരോഗ്യനിയമങ്ങൾ (1)
_____ ഒരു കാർ പ്രവർത്തിക്കാനുള്ള നിയമം പോലെ അത്യാവശ്യമാണവ.
_____ ക്രൂശിൽ തറച്ചു നീക്കിയ മോശെയുടെ ന്യായപ്രമാണത്തിന്റെ ഭാഗമാണ്.
_____ ദൈവവുമായിട്ടുള്ള ബന്ധത്തെ ബാധിക്കുന്നില്ല.
12. ആത്മാർത്ഥതയുള്ള ഒരു ക്രിസ്ത്യാനി (1)
_____ ആരോഗ്യനിയമങ്ങളെ അവഗണിക്കുകയും വളരെ പ്രാർത്ഥിക്കുകയും ചെയ്യണം.
_____ സന്തോഷത്തോടെ അവന്റെ കല്പനകളെ പ്രമാണിക്കും.
_____ പുകയില ഉപയോഗിക്കുന്നതിനു സ്വാതന്ത്ര്യം നേടിയിരിക്കുന്നു.