Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

ഒരു ബൃഹത്തായ പട്ടണം ശൂന്യാകാശത്തില്‍.

ഒരു ബൃഹത്തായ പട്ടണം ശൂന്യാകാശത്തില്‍.Lesson 4

ഒരു പട്ടണത്തെപ്പറ്റി സംസാരിക്കുക! ഈ പട്ടണത്തെ അപേക്ഷിച്ചു ന്യൂയോര്‍ക്ക്, ലണ്ടന്‍, എന്നീ നഗരങ്ങള്‍ ഒന്നും അല്ല. ഈ ഭീമാകാരമായപട്ടണത്തെക്കുറിച്ചുള്ള വിസ്മയ സത്യങ്ങള്‍ അറിയുന്നതു വരെ കാത്തിരിക്കുക. നിങ്ങളെ വിസ്മയിപ്പിക്കയും ആഹ്ലാദിപ്പിക്കയും ചെയ്യുന്ന ശരിയായ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.
വിശുദ്ധനഗരത്തിന്‍റെ ശില്പിയും നിര്‍മ്മാതാവും ദൈവമാണ്.
വിശുദ്ധനഗരത്തിന്‍റെ ശില്പിയും നിര്‍മ്മാതാവും ദൈവമാണ്.

1. ഈ ശൂന്യാകാശ പട്ടണത്തിന്‍റെ ശില്പിയും നിര്‍മ്മാതാവും ആരാണ്?

"ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല. അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ". എബ്രായര്‍. 11:16

ഉത്തരം:   ദൈവം തന്‍റെ ജനത്തിനു വേണ്ടി ഒരു നഗരം ഒരുക്കിക്കൊണ്ടിരിക്കുന്നു എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. നിങ്ങള്‍ കണ്ടിട്ടുള്ള പട്ടണങ്ങളെപ്പോലെ ഇതും യാഥാര്‍ത്ഥ്യവും അക്ഷരീകവുമാണ്.

ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തിലാണ് ദൈവത്തിന്‍റെ വിസ്മയകരമായ പട്ടണം സ്ഥിതിചെയ്യുന്നത്.
ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തിലാണ് ദൈവത്തിന്‍റെ വിസ്മയകരമായ പട്ടണം സ്ഥിതിചെയ്യുന്നത്.

2. ദൈവം ഒരുക്കിക്കൊണ്ടിരിക്കുന്ന ഈ വിസ്മയകരമായ പട്ടണം എവിടെയാണ്?

"പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള ഒരു മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവസന്നിധിയില്‍ നിന്നു തന്നേ ഇറങ്ങുന്നതും ഞാന്‍ കണ്ടു". വെളിപ്പാട്. 21:2
"എന്‍റെ ദൈവമായ യഹോവേ............. നിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കേണമേ." 1 രാജാക്കന്മാര്‍. 8:28-30.

ഉത്തരം:   ശൂന്യാകാശത്തിനപ്പുറം ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ ആണ് ഇപ്പോള്‍ മഹത്തായ ഒരു നഗരം പണികഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അനേകസംസ്ഥാനങ്ങളുടെ വലിപ്പമാണ് പട്ടണത്തിനുള്ളത് എന്ന് ശ്രദ്ധിക്കുക.
അനേകസംസ്ഥാനങ്ങളുടെ വലിപ്പമാണ് പട്ടണത്തിനുള്ളത് എന്ന് ശ്രദ്ധിക്കുക.

3. ശൂന്യാകാശത്തിനും അപ്പുറം സ്ഥിതിചെയ്യുന്ന ഈ വിസ്മയകരമായ നഗരത്തെ എങ്ങനെയാണ് തിരുവെഴുത്തുകളില്‍ വര്‍ണ്ണിക്കുന്നത്?

ഉത്തരം:   (A) വലിപ്പം
"നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ നീളവും വീതിയും സമം. അളവുകോൽ ‍കൊണ്ടു അവന്‍ നഗരത്തെ അളന്നു, ആയിരത്തി ഇരുനൂറു നാഴിക കണ്ടു", വെളിപ്പാട്. 21:16 നഗരം പൂര്‍ണ്ണമായും സമചതുരാകൃതിയിലാണ് അതിന്‍റെ മൊത്തം ചുറ്റളവ് 12,000 ഫര്‍ലോംഗ് (നാഴിക) അഥവാ 1500 മൈല്‍ (8 ഫര്‍ലോംഗ് ആണ് ഒരു മൈല്‍) പട്ടണത്തിന്‍റെ ഒരു വശം 375 മൈല്‍ നീളമാണ്.

(B) പേര്
വെളിപ്പാട്. 21:2-ല്‍ നഗരത്തെ പുതിയ യെരുശലേം എന്നു വിളിക്കുന്നു.

(C) മതിൽ
"അതിന്‍റെ മതില്‍ അളന്നു..... നൂറ്റിനാല്പത്തി നാലു മുഴം ഉണ്ടായിരുന്നു മതിലിന്‍റെ പണി സൂര്യകാന്തവും" വെളിപ്പാട് 21:17 മതിലിന്‍റെ പൊക്കം 144 മുഴം അഥവാ 216 അടി ഉയരം (ഒരു മുഴം 8 ഇഞ്ച്) മതിലിന്‍റെ പണി സൂര്യകാന്തം കൊണ്ടാണ്, അതിന്‍റെ തേജസ്സും ഭംഗിയും വര്‍ണ്ണിപ്പാന്‍ കഴികയില്ല. ഇതിനെക്കുറിച്ച് ചിന്തിക്കുക. 20 നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ സൂര്യകാന്തശോഭ!

(D) വാതിലുകൾ
അതിനു പൊക്കമുള്ള വാതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്. കിഴക്ക് മൂന്നു ഗോപുരവും വടക്ക് മൂന്നു ഗോപുരവും തെക്ക് മൂന്നു ഗോപുരവും പടിഞ്ഞാറ് മൂന്നു ഗോപുരവും. 12 ഗോപുരവും 12 മുത്തും ഓരോ ഗോപുരവും ഓരോരോ മുത്തുകൊണ്ടുള്ളതും ആണ്. വെളിപ്പാട്. 21:12, 13, 21 നഗരത്തില്‍ 12 ഗോപുരങ്ങള്‍ ഉണ്ട്.

ഒരു വശത്തു മൂന്നു ഗോപുരം വീതം ഓരോ മുത്തുകൊണ്ടാന് പണികഴിപ്പിച്ചിരിക്കുന്നത്.

(E) അടിസ്ഥാനങ്ങൾ
"നഗരത്തിന്‍റെ മതിലിനു പന്ത്രണ്ടു അടിസ്ഥാനവും.... നഗര മതിലിന്‍റെ അടിസ്ഥാനങ്ങള്‍ സകല രത്നവും കൊണ്ടലങ്കരിച്ചിരിക്കുന്നു. ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവര്‍ണ്ണി, ആറാമത്തേത് ചുവപ്പു കല്ല്, എഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒന്‍പതാമത്തേത് പുഷ്യരാഗം പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം". വെളിപ്പാട്. 21:14-20 നഗരത്തിന് 12 അടിസ്ഥാനങ്ങള്‍ ഉണ്ട്. ഓരോ അടിസ്ഥാനവും വിലപിടിപ്പുള്ള കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഴവില്ലിലെ ഓരോ നിറവും ചിത്രീകരിച്ചിരിക്കുന്നു. ദൂരെ നിന്നു നോക്കുമ്പോള്‍ ഒരു മഴവില്ലില്‍ നഗരം സ്ഥിതിചെയ്തിരിക്കുന്നതായി കാണാന്‍ കഴിയും.

(F) വീഥികൾ
"നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കവും ആയിരുന്നു". വെളിപ്പാട്. 21:21.

(G) പുറമേയുള്ള കാഴ്ച്ച
"പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെഫോലെ ഒരുങ്ങി........ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ ജ്യോതിസ് ഏറ്റവും വിലയേറിയ തങ്കത്തിനു തുല്യമായി സൂര്യകാന്തം പോലെ ആയിരുന്നു. അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ". വെളിപ്പാട്. 21: 2, 11, 16 പട്ടണം അതിന്‍റെ വിലയേറിയ കല്ലുകളാലും മിന്നിത്തിളങ്ങുന്ന തങ്കത്തിന്‍റെ ഭംഗിയാലും ദൈവ മഹത്വത്താലും പ്രകാശിച്ചു. ഭര്‍ത്താവിനായി അലങ്കരിച്ചിരിക്കുന്ന മണവാട്ടിയെപ്പോലെ മഹത്വത്തോടും വിശുദ്ധിയോടും നഗരം കാണപ്പെട്ടു.

സ്വര്‍ഗ്ഗത്തിലെ അത്ഭുതകരമായ ജീവവൃക്ഷത്തിന്‍റെ ഫലം അനുഭവിക്കുന്നവര്‍ക്കു നിത്യജീവിതവും യൗവനവും ലഭിക്കുന്നു.
സ്വര്‍ഗ്ഗത്തിലെ അത്ഭുതകരമായ ജീവവൃക്ഷത്തിന്‍റെ ഫലം അനുഭവിക്കുന്നവര്‍ക്കു നിത്യജീവിതവും യൗവനവും ലഭിക്കുന്നു.

4. ഈ പ്രൗഢഗംഭീരമായ നഗരത്തിലെ ഏതു പ്രത്യേക ക്രമീകരണം ഓരോ പൗരനും നിത്യമായ ഊര്‍ജ്ജസ്വലതയും യൗവ്വനവും വാഗ്ദത്തം ചെയ്യുന്നു?

"നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്, അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസം തോറും അതതു ഫലം കൊടുക്കുന്നു. വൃക്ഷത്തിന്‍റെ ഇല ജാതികളൂടെ രോഗശാന്തിക്കുതകുന്നു". വെളിപ്പാട്. 22:2 "ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവ വൃക്ഷത്തിന്‍റെ ഫലം കൂടെ പറിച്ചുതിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുത്". ഉല്പത്തി. 3:22

ഉത്തരം:   ജീവവൃക്ഷം 12 തരത്തിലുള്ള ഫലം കായിക്കുന്നു. (നഗരത്തിന്‍റെ മദ്ധ്യത്തിലാണ് ജീവ വൃക്ഷം നി‍ൽക്കുന്നത് വെളിപ്പാട്.2:7) അതിന്‍റെ ഫലം അനുഭവിക്കുന്നവർക്കു് നിത്യതയും യൗവ്വനവും ലഭിക്കുന്നു. അതിന്‍റെ ഇലകള്‍ക്കു പോലും അത്യത്ഭുതകരമായ ഗുണവിശേഷങ്ങള്‍ ഉണ്ട്. ഓരോ മാസത്തിലും ജീവവൃക്ഷത്തില്‍ നിന്നും പുതിയതരം ഫലം ലഭിക്കുന്നു.

പുതിയ ഭൂമിയുടെ തലസ്ഥാനമായിരിക്കാന്‍ പ്രൗഢഗംഭീരമായ നഗരം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതാണ്.
പുതിയ ഭൂമിയുടെ തലസ്ഥാനമായിരിക്കാന്‍ പ്രൗഢഗംഭീരമായ നഗരം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതാണ്.

5. ആ വിസ്മയകരമായ നഗരം ഭൂമിയിലേക്കു ഇറങ്ങിവരും എന്നുള്ളതു സത്യമാണോ?

"പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു...... തന്നേ ഇറങ്ങുന്നതു ഞാന്‍ കണ്ടു." വെളിപ്പാട്. 21:2 സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമിയെ അവകാശമാക്കും". മത്തായി. 5:5 "നീതിമാനു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു". സദൃശവാക്യങ്ങള്‍. 11:31.

ഉത്തരം:   അതെ, പുതിയ ഭൂമിയുടെ തലസ്ഥാനമായിരിക്കാന്‍ പ്രൗഢഗംഭീരമായ നഗരം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതാണ്. ഓരോ വിശുദ്ധനും ഈ നഗരത്തില്‍ ഒരു ഭവനം ഉണ്ടായിരിക്കുന്നതാണ്.

പാപത്തേയും ദുഷ്ടന്മാരേയും ദൈവം തീ കൊണ്ട് നശിപ്പിക്കുന്നതാണ്.
പാപത്തേയും ദുഷ്ടന്മാരേയും ദൈവം തീ കൊണ്ട് നശിപ്പിക്കുന്നതാണ്.

6. പാപത്തിനും പാപികള്‍ക്കും എന്ത് ഭവിക്കും?

"ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികള്‍ ഒക്കെയും സകല ദുഷ്‍പ്രവര്‍ത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം അവരെ ദഹിപ്പിച്ചുകളയും". മലാഖി. 4:1 "എന്നാല്‍ ആകാശത്തുനിന്നു തീ ഇറക്കി അവരെ ദഹിപ്പിച്ചുകളയും". വെളിപ്പാട്. 20:9 "മൂലപദാര്‍ദ്ധങ്ങള്‍ കത്തിയഴിയും, ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും". 2 പത്രൊസ് 3:10 "ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും". മലാഖി.4:3 "എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കായിട്ടും കാത്തിരിക്കുന്നു." 2 പത്രൊസ് 3:13.

ഉത്തരം:   ദൈവം എല്ലാ ദുഷ്ടന്മാരേയും പാപത്തേയും തീയാല്‍ നശിപ്പിച്ചുകളയും. ഈ ഭൂമിയെ ഉരുക്കി എല്ലാം വെണ്ണീര്‍ ആക്കും. ദൈവം പിന്നീട് പൂര്‍ണ്ണതയുള്ള പുതിയ ഭൂമിയെ സൃഷ്ടിക്കയും വിശുദ്ധനഗരം അതിന്‍റെ തലസ്ഥാനമായിത്തീരുകയും ചെയ്യും. ഇവിടെ വിശുദ്ധന്മാര്‍ സന്തോഷത്തോടും സമാധാനത്തോടും വിശുദ്ധിയോടും യുഗായുഗം വാഴും. ദുഷ്ടത വീണ്ടും ഉയര്‍ന്നുവരികയില്ല എന്നു ദൈവം വാഗ്ദത്തം ചെയ്യുന്നു. നഹൂം.1:9 കാണുക (നരകത്തെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ പഠനസഹായി 11 പരിശോധിക്കുക)

പുതിയ രാജ്യത്തില്‍ ക്രിസ്തു ശരീരത്തോടുകൂടി തന്‍റെ ജനത്തോടൊത്തു കഴിയുന്നതാണ്.
പുതിയ രാജ്യത്തില്‍ ക്രിസ്തു ശരീരത്തോടുകൂടി തന്‍റെ ജനത്തോടൊത്തു കഴിയുന്നതാണ്.

7. ആശ്വാസകരവൂം ജിജ്ഞാസ ഉളവാക്കുന്നതുമായ എന്തു വാഗ്ദത്തമാണ് രന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്നത്?

ഉത്തരം:   A. കര്‍ത്താവു വ്യക്തിപരമായി തന്‍റെ ജനത്തോടൊത്തുകഴിയുന്നതാണ്. (വെളിപ്പാട്.21:3).

B. അവര്‍ക്ക് മുഷിച്ചില്‍ അനുഭവപ്പെടുകയില്ല. അവര്‍ എന്നെന്നേക്കും സന്തോഷ പരിപൂര്‍ണ്ണത പ്രാപിക്കും. (സങ്കീര്‍ത്തനങ്ങള്‍. 16:11).

C.ഇനി മരണമില്ല, വേദന, കണ്ണുനീര്‍, ദുഖം, രോഗം, ആശുപത്രികള്‍, ശസ്ത്രക്രീയ, ആപത്ത്, സങ്കടം, പ്രശ്നം, വിശപ്പ്, ദാഹം എന്നിവ ഇനി ഒരിക്കലും ഉണ്ടാകത്തില്ല. (വെളിപ്പാട്. 21:4; 22:3; 7:16, യെശയ്യാവ്. 33:24; 65:23).

D. അവര്‍ ക്ഷീണിക്കുകയില്ല. (യെശയ്യാവ്.40:31).

E. രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും ശാരീരികമായി എല്ലാ രീതിയിലും സമ്പൂർണ്ണരായിരിക്കും. ചെകിടര്‍ കേള്‍ക്കും, അന്ധനു കാഴ്ച ലഭിക്കും, ഊമന്‍ പാട്ടുപാടും, മുടന്തര്‍ ഓടും (യെശയ്യാവ്. 35:5, 6 ഫിലിപ്പിയർ 3:21).

F. അസൂയ, ഭയം, വെറുപ്പ്, നുണപറച്ചില്‍, നിന്ദ, അശുദ്ധി, ദോഷൈകദൃക്ക്, അശ്ലീലത, ക്ലേശം, തുടങ്ങി എല്ലാ തിന്മകളേയും എന്നെന്നേക്കുമായി ദൈവരാജ്യത്തില്‍ നിന്നു പുറന്തള്ളുന്നതാണ്. (വെളിപ്പാട്.21:8; 22:15 ) ഇനി ജനം ഒരിക്കലും മനഃക്ലേശം അനുഭവിക്കയോ, ക്ഷോഭത്തിലേക്കു നയിക്കുന്ന സ്വാര്‍ത്ഥതയ്‍ക്കു കീഴ്പ്പെടുകയോ ചെയ്യുകയില്ല, യാതൊരാശങ്കയും ഉണ്ടാകയില്ല സമയം നിത്യതയായി മാറുന്നു. ഭൂമിയുടെ സമ്മര്‍ദ്ദങ്ങളും നിയന്ത്രണങ്ങളും എന്നെന്നേയ്‍ക്കുമായി അപ്രത്യക്ഷമാകുന്നു.

ദൈവം ഉണ്ടാക്കുന്ന പുതിയ രാജ്യത്തില്‍ ഇപ്പോഴത്തെ വലിയ സമുദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
ദൈവം ഉണ്ടാക്കുന്ന പുതിയ രാജ്യത്തില്‍ ഇപ്പോഴത്തെ വലിയ സമുദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

8. പുതിയ ഭൂമി നമ്മുടെ ഇപ്പോഴത്തെ ഭൂമിയേക്കാള്‍ എപ്രകാരം വ്യത്യസ്തമായിരിക്കും?

ഉത്തരം:   A. നാം കാണുന്ന വലിയ സമുദ്രങ്ങള്‍ പുതിയ ഭൂമിയില്‍ ഉണ്ടായിരിക്കുന്നതല്ല. (വെളിപ്പാട്. 21:1) ഇന്നു ഭൂമിയുടെ നാലില്‍ മൂന്നു ഉപരിതല ഭാഗവും വെള്ളത്താല്‍ മൂടപ്പെട്ടുകിടക്കുകയാണ്. ദൈവം നിര്‍മ്മിക്കുന്ന പുതിയ രാജ്യത്തില്‍ ഇതല്ല സ്ഥിതി. ലോകം മുഴുവനും ഒറ്റ പൂന്തോട്ടമായി വൈവിധ്യമാര്‍ന്ന തടാകങ്ങളോടും പര്‍വ്വതങ്ങളോടും കൂടി അതിമനോഹരമായിരിക്കും. (വെളിപ്പാട്. 22:1 അപ്പൊസ്തലപ്രവൃത്തി. 3:20, 21).

B. മരുഭൂമി ഉദ്യാനമായിത്തീരും (യെശയ്യാവ്. 35:1, 2).

C. വന്യമൃഗങ്ങള്‍ മനുഷ്യനോടു ഇണങ്ങും. ഒറ്റമൃഗവും മറ്റു മൃഗങ്ങളെ കടിച്ചുകീറി തിന്നുകയില്ല. ഒരു ചെറിയ ശിശു അവയെ നടത്തും (യെശയ്യാവ്. 11:6-9; 65:25).

D. യാതൊരു ശാപവും ഇനി ഉണ്ടാവുകയില്ല (വെളിപ്പാട്. 22:3).

E. ഒരു തരത്തിലുള്ള അക്രമങ്ങളും ഇനി ഉണ്ടാവുകയില്ല. യെശയ്യാവ്. 60:18 കുറ്റകൃത്യങ്ങള്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പങ്ങള്‍, ചുഴലിക്കാറ്റ്, പീഠനം, എന്നിവ ഇനി സംഭവിക്കുകയില്ല.

F. അശുദ്ധമായത് യാതൊന്നും പുതിയ ഭൂമിയില്‍ കണ്ടെത്താന്‍ കഴികയില്ല. സിഗററ്റ്, ചുരുട്ട്, പുകയിലചാറ്, മദ്യപാനികള്‍, മദ്യശാലകള്‍, മദ്യം, വേശ്യാലയങ്ങള്‍, നീലച്ചിത്രങ്ങള്‍ അഥവാ മറ്റു ഏതു ദുഷ്ടതയും പുതിയ ഭൂമിയില്‍ കാണുകയില്ല (വെളിപ്പാട്.21:27)

ഒരുമിച്ചു കളിക്കുന്ന കുട്ടികളെക്കൊണ്ടു പുതിയ യെരുശലേമിന്‍റെ വീഥികള്‍ നിറയപ്പെടും.
ഒരുമിച്ചു കളിക്കുന്ന കുട്ടികളെക്കൊണ്ടു പുതിയ യെരുശലേമിന്‍റെ വീഥികള്‍ നിറയപ്പെടും.

9. ദൈവരാജ്യത്തില്‍ ശിശുക്കളുണ്ടോ? അങ്ങനെയെങ്കില്‍ അവര്‍ വളര്‍ച്ച പ്രാപിക്കുമോ?

"നഗരത്തിന്‍റെ വീഥികള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൊണ്ടു നിറഞ്ഞിരിക്കും. അവര്‍ അതിന്‍റെ വീഥികളില്‍ കളിച്ചുകൊണ്ടിരിക്കും" സെഖര്യാവ്.8:5 "നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍ നിന്നു വരുന്ന പശുക്കിടാങ്ങളെപ്പോലെ തുള്ളിച്ചാടും". മലാഖി. 4:2.

ഉത്തരം:   അതെ, വിശുദ്ധ നഗരത്തില്‍ ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരിക്കും. ഈ കുട്ടികള്‍ വളരുന്നതാണ്. (യെശയ്യാവ്. 11:6-9). അതുകൊണ്ടു മലാഖി 4:2 പ്രകാരം പ്രായപൂര്‍ത്തിയായവരും വളര്‍ന്നുകൊണ്ടിരിക്കും. ആദാമിനു ശേഷം നാം വളര്‍ച്ചയിലും ബുദ്ധിശക്തിയിലും ഓജസ്സിലും അധഃപതിക്കയുണ്ടായി. എന്നാല്‍ ഇവയെല്ലാം പുനസ്ഥാപിക്കപ്പെടുന്നതാണ്. (അപ്പൊസ്തല പ്രവൃത്തി. 3:20, 21).

10. പുനഃസമാഗമനത്തിലൂടെ സ്നേഹഭാജനങ്ങളെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടുന്ന രക്ഷിക്കപ്പെട്ടവര്‍ തമ്മില്‍ തിരിച്ചറിയുമോ?

10. പുനഃസമാഗമനത്തിലൂടെ സ്നേഹഭാജനങ്ങളെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടുന്ന രക്ഷിക്കപ്പെട്ടവര്‍ തമ്മില്‍ തിരിച്ചറിയുമോ?

"അപ്പോള്‍ ഞാന്‍ അറിയപ്പെട്ടപോലെ തന്നെ അറിയും". 1 കൊരിന്ത്യര്‍13:12

ഉത്തരം:   മരിച്ചുപോയ വിശുദ്ധന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റു രൂപാന്തരപ്പെട്ട ജീവനോടിരിക്കുന്ന വിശുദ്ധന്മാരുമായി ദൈവരാജ്യത്തില്‍ കണ്ടുമുട്ടും എന്നു ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (യെശയ്യാവ്. 26:19; യിരെമ്യാവ്. 31:15-17; 1 കൊരിന്ത്യര്‍ 15:51-55; 1 തെസ്സലൊനീക്യര്‍. 4:13-18)
ഇന്നു ഭൂമിയില്‍ തിരിച്ചറിയുന്നതുപോലെ ദൈവജനം ദൈവരാജ്യത്തില്‍ തമ്മില്‍ തിരിച്ചറിയും എന്നു ബൈബിള്‍ പഠിപ്പിക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ജനം യഥാര്‍ത്ഥ സന്തോഷം അനുഭവിക്കും. മനുഷ്യഹൃദയത്തിന്‍റെ ഏറ്റവും പ്രീയമായ ആശകള്‍ യഥാര്‍ത്ഥമായിത്തീരും.
സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ജനം യഥാര്‍ത്ഥ സന്തോഷം അനുഭവിക്കും. മനുഷ്യഹൃദയത്തിന്‍റെ ഏറ്റവും പ്രീയമായ ആശകള്‍ യഥാര്‍ത്ഥമായിത്തീരും.

11. സ്വര്‍ഗ്ഗത്തില്‍ ഉള്ള ജനം യഥാര്‍ത്ഥത്തില്‍ മാംസവും അസ്ഥിയുമുള്ളവരാണോ?

"ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു “നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.” അവര്‍ ഞെട്ടി ഭയപ്പെട്ടു ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കു തോന്നി. അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്ത്? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്ത്? ഞാന്‍ തന്നേ ആകുന്നു എന്നു എന്‍റെ കൈയ്യും കാലും നോക്കി അറിവിൻ, എന്നെ തൊട്ടു നോക്കുവിന്‍ എന്നില്‍ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചുനില്‍ക്കുമ്പോള്‍ അവരോടു തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു. അവര്‍ ഒരു ഖണ്ഡം വറുത്ത മീനും തേന്‍കട്ടയും അവനു കൊടുത്തു. അതു അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു. അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടുപിരിഞ്ഞു സ്വര്‍ഗ്ഗാരോഹണം ചെയ്തു." ലൂക്കൊസ്. 24:36-39; 41-43, 50, 51 "നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു". അപ്പൊസ്തലപ്രവൃത്തി. 1:11 "കര്‍ത്താവായ യേശുക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും". ഫിലിപ്പിയർ. 3:20, 21

ഉത്തരം:   യേശു ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം താന്‍ മാംസവും അസ്ഥിയും ഉള്ളവനാണെന്നും തൊട്ടു മനസ്സിലാക്കുവാന്‍ ശിഷ്യന്മാരോടു പറഞ്ഞു. അതു മാത്രമല്ല അവരോടൊത്തു ഭക്ഷിക്കയും ചെയ്തു. ഇതേ യേശുവാണ് സ്വര്‍ഗ്ഗാരോഹണം ചെയ്ത് പിതാവിന്‍റെ അടുക്കല്‍ പോയതും വീണ്ടും വരുന്നതും. യേശുവിനെപ്പോലെയുള്ള ശരീരമാണ് വിശുദ്ധന്മാര്‍ക്കു ലഭിക്കുന്നത്. സ്വര്‍ഗ്ഗീയ ശരീരം മരിക്കുകയില്ല, ജീര്‍ണ്ണിക്കുകയില്ല, ക്ഷയിക്കുകയില്ല എന്നതാണ് വ്യത്യാസം. രക്ഷിക്കപ്പെട്ടവര്‍ സ്വര്‍ഗ്ഗത്തില്‍ ആത്മാക്കളായി മഞ്ഞുപാളികളിലൂടെ ഒഴുകിനടന്നു കിന്നരം വായിച്ചു കൊണ്ടിരിക്കുകയാണെന്ന വിശ്വാസത്തിനു വേദപുസ്തക അടിസ്ഥാനം ഇല്ല. ദൈവസ്നേഹം അംഗീകരിച്ചു ദൈവ വഴികളെ പിന്തുടര്‍ന്നു ശ്രേഷ്ടജീവിതം നയിക്കുന്നവര്‍ക്കു ഇത്ര നിസ്സാരമായ ഭാവി നല്‍കുവാനല്ല ക്രിസ്തു ക്രൂശില്‍ മരിച്ചത്. സ്വര്‍ഗ്ഗത്തില്‍ ഒരു മായാരൂപിയായി കഴിയാന്‍ മിക്ക ആളുകള്‍ക്കും യാതൊരു താല്പര്യമോ ആഗ്രഹമോ ഇല്ല. നരക യാതന ഭയന്നാണ് ഇങ്ങനെ ഒരു ജീവിതം ഇഷ്ടപ്പെടുന്നത്. ദൈവത്തിന്‍റെ വിശുദ്ധനഗരത്തെക്കുറിച്ചും പുതിയഭൂമിയെക്കുറിച്ചും ഉള്ള സത്യം എല്ലായിടത്തും ഉള്ള ജനം അറിഞ്ഞിരുന്നെങ്കില്‍ പതിനായിരക്കണക്കിനു ആളുകള്‍ ദൈവസ്നേഹം മനസ്സിലാക്കി ഹൃദയങ്ങളെ അവങ്കലേക്കു തിരിക്കുമായിരുന്നു. ദൈവരാജ്യം നഷ്ടപ്പെടുത്തുന്ന ഒരു വ്യക്തി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്യുന്നത്.

പുതിയ ഭൂമിയിലെ തോട്ടത്തില്‍ ജോലി നോക്കുന്നത് അവിശ്വസനീയ സന്തോഷവും സംതൃപ്തിയും നല്‍കുന്നു.
പുതിയ ഭൂമിയിലെ തോട്ടത്തില്‍ ജോലി നോക്കുന്നത് അവിശ്വസനീയ സന്തോഷവും സംതൃപ്തിയും നല്‍കുന്നു.

12. വിശുദ്ധന്മാര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ എപ്രകാരമാണ് തങ്ങളുടെ സമയം ചെലവഴിക്കുന്നത്?

"അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവര്‍ പണിക മറ്റൊരുത്തന്‍ പാര്‍ക്ക എന്നു വരികയില്ല; അവര്‍ നടുക മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല:...... എന്‍റെ വൃതന്മാര്‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും". യെശയ്യാവ്. 65:21,22.

ഉത്തരം:   പുതിയഭൂമിയില്‍ വിശുദ്ധന്മാര്‍ തങ്ങൾക്ക് അവരുടെ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. (എല്ലാ വിശുദ്ധന്മാര്‍ക്കും വിശുദ്ധനഗരത്തില്‍ ക്രിസ്തു പണികഴിച്ച വീട് ലഭിക്കുന്നതാണ്. യോഹന്നാൻ. 14:1-3) അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അതിലെ ഫലം അനുഭവിക്കും. ബൈബിള്‍ വളരെ വ്യക്തമാണ്. യഥാര്‍ത്ഥജനം സ്വര്‍ഗ്ഗത്തില്‍ വാസ്തവമായ കാര്യങ്ങള്‍ ചെയ്യുന്നു, കാരണം അവര്‍ പൂര്‍ണ്ണമായും സന്തുഷ്ടരാണ്.

ശുദ്ധമായ സ്വര്‍ഗ്ഗീയ സംഗീതത്തിന്‍റെ മഹത്വവും സന്തോഷവും വര്‍ണ്ണിക്കാന്‍ മാനുഷീക വാക്കുകള്‍ക്ക് കഴികയില്ല.
ശുദ്ധമായ സ്വര്‍ഗ്ഗീയ സംഗീതത്തിന്‍റെ മഹത്വവും സന്തോഷവും വര്‍ണ്ണിക്കാന്‍ മാനുഷീക വാക്കുകള്‍ക്ക് കഴികയില്ല.

13. ആനന്ദം പകരുന്ന മറ്റെന്തുകാര്യ പരിപാടികളില്‍ രക്ഷിക്കപ്പെട്ടവര്‍ പങ്കെടുക്കും?

ഉത്തരം:   A. പാട്ടുപാടുകയും സ്വര്‍ഗ്ഗീയ സംഗീതം മുഴക്കുകയും ചെയ്യുന്നു. (യെശയ്യാവ്. 35:10; 51:11; സങ്കീര്‍ത്തനങ്ങള്‍. 87:7; വെളിപ്പാട്. 14:2, 3).

B. ശബ്ബത്തുതോറും ദൈവസിംഹാസനത്തിനു ചുറ്റും നിന്ന് ദൈവത്തെ ആരാധിക്കുന്നു.(യെശയ്യാവ്. 66:22, 23).

C. ഒരിക്കലും വാടിപ്പോകാത്ത പൂക്കള്‍ ആസ്വദിക്കുന്നു. (യെഹസ്കേല്‍. 47:12; യെശയ്യാവ്. 35:1, 2).

D. സ്നേഹഭാജനങ്ങളേയും ഗോത്രപിതാക്കന്മാരേയും പ്രവാചകന്മാരേയും സന്ദര്‍ശിക്കുന്നു. (മത്തായി. 8:11; വെളിപ്പാട്. 7:9-17).

E. പുതിയ ഭൂമിയിലെ മൃഗങ്ങളെക്കുറിച്ച് പഠിക്കും (യെശയ്യാവ്. 11:6-9; 65:25).

F. അവര്‍ തളര്‍ന്നു പോകാതെ യാത്ര ചെയ്യുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും. (യെശയ്യാവ്. 40:31).

G. ദൈവം പാടുന്ന സംഗീതം കേട്ട് ആസ്വദിക്കും (സെഫന്യാവ്. 3:17).

H. ആഗ്രഹങ്ങള്‍ സഫലമായിത്തീരും (സങ്കീര്‍ത്തനങ്ങള്‍. 37:3, 4 യെശയ്യാവ്. 65:25).

I. യേശുവിനോടൊത്തു യാത്രചെയ്യാനും അവനെ മുഖാമുഖമായി കാണാനും കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം (വെളിപ്പാട്. 14:4;22:4; 21:3; 1 യോഹന്നാൻ‍. 3:2).

നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ മനോഹരവും ഹൃദ്യവുമാണ് സ്വര്‍ഗ്ഗം.
നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ മനോഹരവും ഹൃദ്യവുമാണ് സ്വര്‍ഗ്ഗം.

14. സ്വര്‍ഗ്ഗീയ ഭവനത്തിന്‍റെ മഹത്വം വര്‍ണ്ണിക്കുവാന്‍ മാനുഷിക ഭാഷകള്‍ക്ക് കഴിയുമോ?

"ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളത് കണ്ണുകണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല,ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല". 1 കൊരിന്ത്യർ. 2:9.

ഉത്തരം:   ദൈവത്തിന്‍റെ നിത്യരാജ്യത്തിലെ വിസ്മയ വസ്തുക്കളെ സ്വപ്നത്തില്‍പ്പോലും ഗ്രഹിക്കാന്‍ കഴികയില്ല. ആദാമിനു നഷ്ടപ്പെട്ടതെല്ലാം മടക്കി കിട്ടും. അപ്പൊസ്തലപ്രവൃത്തി. 3:20, 21.

യേശു വ്യക്തിപരമായി നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗം ഒരുക്കുന്നു. നിങ്ങള്‍ അവനു വിലയേറിയതാണ്.
യേശു വ്യക്തിപരമായി നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗം ഒരുക്കുന്നു. നിങ്ങള്‍ അവനു വിലയേറിയതാണ്.

15. ആ മനോഹര രാജ്യം എനിക്ക് വേണ്ടി ഒരുക്കിയതാണോ?

"വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു;.....ദാഹിക്കുന്നവന്‍ വരട്ടെ, ഇച്ഛിക്കുന്നവന്‍ ജീവജലം സൗജന്യമായി വാങ്ങട്ടെ". (വെളിപ്പാട്. 22:17). "നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്ന........... അവകാശത്തിനായി തന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു." 1 പത്രൊസ്. 1:4 "ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു". യോഹന്നാൻ‍. 14:2.

ഉത്തരം:   ദൈവരാജ്യം നിങ്ങള്‍ക്കു വേണ്ടി വ്യക്തിപരമായി ഒരുക്കിയിരിക്കുന്നതാണ്.കര്‍ത്താവ് നിങ്ങളെ വ്യക്തിപരമായി ക്ഷണിക്കുന്നു. ഈ ക്ഷണം നിങ്ങള്‍ തിരസ്കരിച്ചാല്‍ നിങ്ങളെ അല്ലാതെ മറ്റാരെയും കുറ്റം പറയാന്‍ കഴികയില്ല.

യേശു നമ്മുടെ ഹൃദയത്തില്‍ ജീവിക്കുകയും ഭവനങ്ങളില്‍ വസിക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗീയരാജ്യത്തില്‍ നമുക്ക് ഒരിടം നിശ്ചയമായും ലഭിക്കും.
യേശു നമ്മുടെ ഹൃദയത്തില്‍ ജീവിക്കുകയും ഭവനങ്ങളില്‍ വസിക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗീയരാജ്യത്തില്‍ നമുക്ക് ഒരിടം നിശ്ചയമായും ലഭിക്കും.

16. മഹത്വകരമായ സ്വര്‍ഗ്ഗീയരാജ്യത്തില്‍ എനിക്ക് ഒരു വാസസ്ഥലം ലഭിക്കും എന്നു എങ്ങനെ തീര്‍ച്ചപ്പെടുത്താം?

"ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു, ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും". വെളിപ്പാട്. 3:20 "ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരത്തില്‍ക്കൂടി നഗരത്തില്‍ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍". വെളിപ്പാട്. 22:14 "എന്നോടു കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്ന ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടംചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്". മത്തായി. 7:21 "അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". യോഹന്നാൻ‍. 1:12 "യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു." 1 യോഹന്നാന്‍ 1:7.

ഉത്തരം:   ഇതു വളരെ വ്യക്തവും എളുപ്പവുമാണ്. പാപത്തില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നതിന് നിങ്ങളുടെ ഹൃദയം യേശുവിന് നല്‍കുക. നിങ്ങള്‍ അപ്രകാരം ചെയ്യുമ്പോള്‍ ദൈവ ഇഷ്ടമറിഞ്ഞ് അവന്‍റെ കല്പനകൾ അനുസരിക്കുന്നതിന് അവന്‍ നിങ്ങള്‍ക്ക് ശക്തി നല്കുന്നതാണ്. യേശു ജീവിച്ചതുപോലെ ജീവിക്കുവാനും പാപത്തെ അതിജീവിക്കുവാനും കഴിയും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. "ജയിക്കുന്നവനു ഇതു അവകാശമായി ലഭിക്കും".വെളിപാട്.21:7 ചുരുക്കി പറഞ്ഞാല്‍ ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ സ്വര്‍ഗ്ഗം അനുഭവിക്കുമ്പോൾ അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി ഒരുങ്ങുന്നതാണ്.

17. യേശുവിനോടൊത്തു എന്നേയ്‍ക്കുമായി സ്വര്‍ഗ്ഗീയരാജ്യത്തില്‍ കഴിയാനുള്ള അവന്‍റെ ശ്രേഷ്ടമായ വിളി സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

17. യേശുവിനോടൊത്തു എന്നേയ്‍ക്കുമായി സ്വര്‍ഗ്ഗീയരാജ്യത്തില്‍ കഴിയാനുള്ള അവന്‍റെ ശ്രേഷ്ടമായ വിളി സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. രക്ഷിക്കപ്പെട്ടവര്‍ നശിച്ചുപോയ സ്നേഹഭാജനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗം എങ്ങനെ ഒരു സന്തോഷമുള്ള സ്ഥലമായിത്തീരും?


വേദപുസ്തകം പറയുന്നത് “ദൈവം അവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ എല്ലാം തുടച്ചുകളയും” എന്നാണ്. വെളിപ്പാട് 21:4 പുതിയ ഭൂമിയുടെ മനോഹാരിതയിലും സന്തോഷത്തിലും മുഴുകികഴിയുമ്പോള്‍ ദൈവജനം ഭൂതകാലത്തിലെ ഏതു ദാരുണസംഭവത്തേയും ഹൃദയവേദനകളേയും മറക്കുന്നതാണ്. മുമ്പിലെത്തവ അരും ഓര്‍ക്കുകയില്ല, ആരുടെയും മനസ്സില്‍ വരികയുമില്ല യെശയ്യാവ് 65: 17.

2. മാംസരക്തങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാന്‍ കഴിയുകയില്ല എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. 1 കൊരിന്ത്യർ 15:50. പിന്നെങ്ങനെയാണ് വീണ്ടെടുക്കപ്പെട്ടവര്‍ മാംസവും അസ്ഥിയും ഉള്ളവര്‍ ആണെന്ന് പറയുന്നത്?


ഉത്തരം: മാനസാന്തരപ്പെടാത്തവരെയാണ് ഇവിടെ “മാംസം”എന്നു പറഞ്ഞിരിക്കുന്നത്. ഇതേ ആശയം റോമര്‍ 8:8, 9 ല്‍ കാണാന്‍ കഴിയും. "ജഡസ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴികയില്ല, നിങ്ങളോ ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല, ആത്മസ്വഭാവമുള്ളവരത്രേ.” യോഹന്നാന്‍ 3:6 - ല്‍ ഇപ്രകാരം കാണുന്നു, "ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു, ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു". ഇവിടേയും "ജഡം”എന്ന വാക്കു് മാനസാന്തരപ്പെടാത്ത വ്യക്തിയെയാണ് കുറിക്കുന്നത്. “ആത്മാവ്” എന്നത് മാനസാന്തരപ്പെട്ട അഥവാ വീണ്ടും ജനിച്ച വ്യക്തിയെ കുറിക്കുന്നു. അപ്പോള്‍ 1 കൊരിന്ത്യര്‍ 15:50 പ്രകാരം മാനസാന്തരം കൂടാതെ ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴികയില്ല. ജഡം ആത്മാവായിത്തീരണം എന്നര്‍ത്ഥം. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു തനിക്ക് “മാംസവും അസ്ഥിയും” ഉണ്ടെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ലൂക്കൊസ് 24:39; ഫിലിപ്പിയര്‍ 3:21 പ്രകാരം ക്രിസ്തുവിനുള്ളതുപോലുള്ള ശരീരമാണ് നമുക്ക് ലഭിക്കുന്നത്.

3. വിശുദ്ധനഗരത്തിന്‍റെ ഗോപുരത്തിന്‍റെ ചുമതല അപ്പൊസ്തലനായ പത്രോസിനാണോ?


അല്ല! വെളിപ്പാട് 21:12 പ്രകാരം പുതിയ യെരുശലേമിന്നു 12 ഗോപുരങ്ങള്‍ ഉണ്ട് ; 12 ദൂതന്മാര്‍ ഗോപുരത്തിങ്കല്‍ നില്‍ക്കുന്നു. ഗോപുരത്തിന്‍റെ ചുമതല ഏതെങ്കിലും അപ്പൊസ്തലന്മാര്‍ക്കാണെന്ന് സൂചിപ്പിക്കുന്ന ഒറ്റവാക്യവും ബൈബിളിലില്ല.

4. എല്ലാ യുഗങ്ങളിലും ജിവിക്കുന്ന എല്ലാ രക്ഷിക്കപ്പെട്ട ജനത്തേയും ഉള്‍കൊള്ളാന്‍ വിശുദ്ധനഗരത്തിനു കഴിയുമേ?


ഉത്തരം: വിശുദ്ധ സഥലം ജനങ്ങളെക്കൊണ്ടു നിറയുകയാണെങ്കില്‍ ഒരു വ്യക്തിക്കു 100 ചതുരശ്ര അടിവെച്ചു 39 ബില്ല്യന്‍ പേര്‍ക്ക് , അഥവാ ഇന്നു ഭുമിയിലുള്ളതിന്‍റെ അനേകമിരട്ടി ആളുകള്‍ക്കു കഴിയാന്‍ സാധിക്കും . ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടുകയാണെങ്കിലും അവര്‍ക്ക് കഴിയുവാന്‍ വേണ്ടുന്ന സഥലം പുതിയ യെരുശലേമില്‍ ഉണ്ടെന്നാണ് സ്ഥിതി വിവരകണക്കുകള്‍ പറയുന്നത്. എന്നാല്‍ രക്ഷിക്കപ്പെടുന്നവരുടെ സംഖ്യ ചുരുക്കമായിരിക്കും എന്നു മത്തായി 7:14 - ല്‍ പറയുന്നു . അതുകൊണ്ടു ദൈവനഗരത്തില്‍ വേണ്ടുവോളം സ്ഥലമുണ്ട്.

5. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് തക്കപ്രതിഫലം ലഭിക്കുമോ എന്നു ചിലപ്പോള്‍ ഞാന്‍ സംശയിക്കാറുണ്ട്. പിശാച് എന്നെ പലപ്പോഴും നിസ്സഹായവസ്ഥയില്‍ ആക്കുന്നു എന്നു തോന്നുന്നു. ബൈബിള്‍ എനിക്ക് എന്തെങ്കിലും ധൈര്യം നല്കുന്നുവോ?


അതെ, വാസ്തവത്തില്‍ നിങ്ങളെപ്പോലുള്ള ഒരാളെ ഉദ്ദേശിച്ചാണ് പൗലൊസ് എഴുതിയിരിക്കുന്നത്. “നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സുവിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു” റോമര്‍ 8:18. ഞാന്‍ ഭൂമിയില്‍ അനുഭവിച്ച ഏറ്റവും വലിയ പരിശോധനകളും പീഡനങ്ങളും നിത്യരാജ്യത്തിന്‍റെ ഒരു ചെറിയ ദര്‍ശനത്താല്‍ രക്ഷിക്കപ്പെട്ടവര്‍ ഇപ്രകാരം വിളിച്ചു പറയും “ഹല്ലേല്ലുയ്യാ” സ്വര്‍ഗ്ഗം എത്ര സുന്ദരമാണ്.

6. മരിച്ചുപോയ ശിശുക്കള്‍ രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കാണുമോ?


ഉത്തരം: നമുക്ക് ഇതിനേക്കുറിച്ച് ഒരു വ്യക്തമായ ഉത്തരം ബൈബിളില്‍ ഇല്ല.എന്നാല്‍ ശിശുക്കളുടെ രക്ഷ മത്തായി 2:16-18 പ്രകാരമായിരിക്കും എന്നു പലരും വിശ്വസിക്കുന്നു. ബേത്ത്‌ലഹേമില്‍ രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ശിശുക്കളേയും ഹെരോദാ രാജാവിന്‍റെ കല്പന പ്രകാരം കൊന്നുകളഞ്ഞു എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. ഈ ശോകപൂര്‍ണ്ണമായ ക്രൂര സംഭവത്തെക്കുറിച്ച് പഴയ നിയമം മുന്‍കൂട്ടി അറിയിച്ചിരിക്കുന്നു, തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ദിവസം മടക്കി കിട്ടും എന്നു പറഞ്ഞു ദൈവം കരയുന്ന അമ്മമാരെ ആശ്വസിപ്പിക്കുന്നു. “ കരയാതെ നിന്‍റെ ശബ്ദവും കണ്ണുനീര്‍വാര്‍ക്കാതെ നിന്‍റെ കണ്ണും
അടക്കിക്കൊള്‍ക....... അവര്‍ (വധിക്കപ്പെട്ട കുഞ്ഞുങ്ങള്‍) ശത്രുവിന്‍റെ ദേശത്തു നിന്നു മടങ്ങിവരും നിന്‍റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാട്.” യിരെമ്യാവ് 31:16,17. പുന:രുത്ഥാനത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവാണിത്.

7. രക്ഷിക്കപ്പെട്ടവരുടെ ഭവനമായ സ്വര്‍ഗ്ഗം ഈ ഭൂമിയില്‍ തന്നെയാണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കുന്നുവോ?


അതു ശരിയാണ്, ഇപ്പോള്‍ ദൈവത്തിന്‍റെ വാസസ്ഥലം സ്വര്‍ഗ്ഗത്തിലാണെങ്കിലും അതു ഭൂമിയിലേക്കു മാറ്റുന്നതാണ്. പാപത്തേയും പാപികളേയും തീയാല്‍ നശിപ്പിച്ചു ഏദെന്‍ തോട്ടത്തിന്‍റെ മഹത്വത്തോടും സൗന്ദര്യത്തോടും ഭൂമിയെ പുതുതാക്കി വിശുദ്ധന്‍മാര്‍ക്ക് നല്‍കുന്നതാണ്. വിശുദ്ധനഗരം പുതിയഭൂമിയുടെ തലസ്ഥാനമായിത്തീരും. ദൈവത്തിന്‍റെ സിംഹാസനം ഇവിടേയ്ക്കു മാറ്റി ദൈവം തന്‍റെ ജനത്തോടൊപ്പം നിത്യതയോളം വാഴും. (വെളിപ്പാട് 21:2, 3; 22:1, 3) ദൈവം വസിക്കുന്നതെവിടെയാണോ അവിടെയാണ് സ്വര്‍ഗ്ഗം . ആദാമിനു നഷ്ടപ്പെട്ടത് മടക്കി നല്കുക എന്നുള്ളതാണ് ദൈവീക പദ്ധതി. പാപമില്ലാത്ത ഈ ലോകത്തു ദൈവ ജനം പരിപൂര്‍ണ്ണ ജീവിതം നയിക്കുന്നതാണ്. സാത്താനും പാപവും മുഖാന്തരം ദൈവത്തിന്‍റെ പദ്ധതികള്‍ തടസ്സപ്പെട്ടു. എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ ദൈവത്തിന്‍റെ പ്ലാന്‍ നടപ്പിലാക്കും. നമുക്ക് എല്ലാവര്‍ക്കും ഈ പുതിയ രാജ്യത്തില്‍ പങ്കുചേരാം. നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ നഷ്ടമാക്കരുത്. (കൂടുതല്‍ വിവരത്തിന് പഠനസഹായി 12 പരിശോധിക്കുക).

8. രക്ഷിക്കപ്പെട്ടവര്‍ ഭൂതങ്ങളെ പോലെ മഞ്ഞുപാളികളിലൂടെ ഒഴുകി നടന്നു സദാസമയവും കിന്നരം വായിച്ചുണ്ടിരിക്കുകയാണെന്ന് ധാരാളം പേര്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പഠിപ്പിക്കുന്നത്?


ഭോഷ്ക്കിന്‍റെ പിതാവായ സാത്താന്‍ മുഖാന്തരമാണ് ഇപ്രകാരമുള്ള പഠിപ്പിക്കല്‍ ഉടലെടുത്തത് (യോഹന്നാന്‍ 8:44). പിശാച് ദൈവത്തിന്‍റെ പദ്ധതികളെ വളച്ചൊടിക്കുകയും സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമല്ലെന്നും അത് ഒരു ഭൂതാവിഷ്ടമായ സ്ഥലമാണെന്നും പറഞ്ഞു മനുഷ്യന്‍റെ താല്പര്യം നഷ്ടപ്പെടുത്തി ദൈവത്തിന്‍റെ വചനത്തെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. ബൈബിള്‍ പഠിച്ചു രക്ഷിക്കപ്പെട്ടവരുടെ വാസസ്ഥലത്തെക്കുറിച്ചു സ്ത്രീപുരുഷന്മാര്‍ മനസ്സിലാക്കിയാല്‍ അവരുടെ മേലുള്ള തന്‍റെ ശക്തി തകര്‍ക്കപ്പെടും. അവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ വേണ്ട ക്രമികരണം ചെയ്യും എന്നു പിശാചിനു അറിയാം. അതുകൊണ്ടാണ് പിശാച് സത്യം മറച്ചുവെച്ചു വ്യാജം പ്രചരിപ്പിക്കുന്നത്.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. ശൂന്യാകാശത്തിലുള്ള വിശുദ്ധനഗരം (1)

_____   അക്ഷരീയമല്ല വെറും ഒരു ദൃഷ്ടാന്തകഥയാണ്.
_____   ദൈവം ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന ഒരു നഗരമാണ്.
_____   ചില മനുഷ്യരുടെ ചിന്തയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു സങ്കല്‍പ നഗരം.

2. വിശുദ്ധനഗരം (1)

_____   ഒരു ന്യൂക്ലിയര്‍ ബോംബിട്ട് തകര്‍ത്തുകളയും.
_____   സാത്താനും അവന്‍റെ സൈന്യവും ചേര്‍ന്നു പിടിച്ചടക്കും.
_____   ഭൂമിയിലേക്ക് ഇറങ്ങിവരുന്ന പുതിയ ഭൂമിയുടെ തലസ്ഥാനമായി മാറും.

3. വിശുദ്ധ നഗരത്തെക്കുറിച്ചു വേദപുസ്തകം പറയുന്ന ശരിയായ കാര്യങ്ങള്‍ രേഖപ്പെടുത്തുക. (7)

_____   അതിനെ പുതിയ യെരുശലേം എന്നു നാമകരണം ചെയ്യും.
_____   ലണ്ടന്‍ പട്ടണത്തിന്‍റെ അത്രയും വലിപ്പമുണ്ട്.
_____   അതിന്‍റെ മതിലുകള്‍ പുഷ്യരാഗം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
_____   അതിന്‍റെ നീളവും വീതിയും സമം.
_____   തെരുവീഥികള്‍ ശുദ്ധമായ തങ്കം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
_____   നഗരത്തിന് 14 അടിസ്ഥാനങ്ങള്‍ ഉണ്ട്.
_____   നഗരഗോപുരത്തിങ്കല്‍ പത്രൊസ് അപ്പൊസ്തലന്‍ കാവല്‍ നില്‍ക്കും.
_____   പന്ത്രണ്ടു ഗോപുരങ്ങളില്‍ ഓരോന്നും ഓരോ മുത്തുകൊണ്ട് നിര്‍മ്മിച്ചവയാണ്.
_____   നഗരത്തിന്‍റെ ചുറ്റളവ് 1500 മൈല്‍ ആണ്.
_____   അതിന്‍റെ അടിസ്ഥാനങ്ങള്‍ രത്നങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു.
_____   നഗരത്തിന്‍റെ അളവുകളും കണക്കുകളും ക്യത്യമുള്ളതാണ്.

4. ജീവന്‍റെ വൃക്ഷം (1)

_____   അത് യാഥാർത്ഥ്യവും നമുക്ക് ഓജസ്സും നിത്യയവ്വനവും നൽകുന്നു.
_____   ഇത് ആലങ്കാരഭാഷയില്‍ എഴുതിയിരിക്കുകയാണ്.
_____   ആദിയിൽ ഉണ്ടാ‍യിരുന്നു. പക്ഷെ പുതിയ ഭൂമിയിൽ ഇല്ല.

5. പുതിയ രാജ്യത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദത്തങ്ങളും രേഖപ്പെടുത്തുക. (5)

_____   ദൈവം എല്ലാദിവസവും വിവാഹം നടത്തും.
_____   20 തരത്തിലുള്ള ഫലങ്ങൾ ജീവവൃക്ഷം കായ്ക്കുന്നു.
_____   ദൈവം തന്‍റെ ജനത്തോടൊത്തു വസിക്കും.
_____   പത്തുവര്‍ഷം കഴിയുമ്പോള്‍ ദൈവജനത്തിന് ബോറടിക്കും.
_____   ഇനി മരണമില്ല, ദുഖവുമില്ല.
_____   ജനം തളര്‍ന്ന് പോകയില്ല.
_____   മുടന്തന്മാരെ ദൂതന്മാര്‍ വഹിച്ചു കൊണ്ടു പോകുന്നതാണ്.
_____   ദൂതന്മാര്‍ ആയിരിക്കും ഡോക്ടര്‍മാര്‍. അവര്‍ ശസ്ത്രക്രിയകളും നടത്തും.
_____   അന്ധന്മാര്‍ക്ക് കാഴ്ച ലഭിക്കും.
_____   അസൂയ, ഭയം, വെറുപ്പ്, ഭോഷ്ക്ക്, ഈര്‍ഷ്യ, അശുദ്ധി മുതലായവ ഒന്നും ഇനി കാണില്ല.
_____   ശിശുക്കള്‍ വളരുകയില്ല.

6. പുതിയ ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ രേഖപ്പെടുത്തുക. (6)

_____   ഇന്ന് നാം കാണുന്ന സമുദ്രങ്ങൾ കാണുകയില്ല.
_____   മരുഭൂമി വിസ്തൃതിയുള്ളതായിത്തീരും.
_____   നല്ല മനോഹരങ്ങളായ കൂടുകളിൽ മൃഗങ്ങളെ സൂക്ഷിക്കും.
_____   ചുഴലികാറ്റ്, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകയില്ല.
_____   ദൂതന്മാർ സിഗരറ്റ് കുറ്റികൾ ദിവസവും വീഥികളിൽ നിന്ന് നീക്കും.
_____   പൂക്കൾ കൊഴിയുകയോ വാടിപ്പോകയോ ചെയ്യുന്നില്ല.
_____   ഈ ഭൂമി തന്നെ സ്വർഗ്ഗമായിത്തീരും.
_____   പാപം വീണ്ടും ഉണ്ടാകുകയില്ല.
_____   അതിന്‍റെ മഹത്വം വർണ്ണിക്കാൻ കഴികയില്ല.

7. സ്വര്‍ഗ്ഗീയരാജ്യത്തിലെ വിശുദ്ധന്മാര്‍ (1)

_____   മേഘങ്ങളിലൂടെ സഞ്ചരിക്കുന്ന ഭൂതങ്ങളാണ് അവര്‍.
_____   അവിടെയുള്ള മറ്റ് സ്നേഹിതന്മാരെയോ, സ്നേഹഭാജനങ്ങളെയോ തിരിച്ചറിയില്ല.
_____   അവര്‍ക്ക് മാംസവും അസ്ഥിയുമുള്ള അക്ഷരീയശരീരമാണ്. തമ്മില്‍ തിരിച്ചറിയും.

8. സ്വർഗ്ഗത്തിൽ പാർക്കാൻ പോകുന്ന ജനങ്ങൾ എന്നത് യാഥാർത്ഥ്യമാണ്. (1)

_____   ശാസ്ത്രം ഇതിനെ തീർത്തും തെളിയിച്ചിരിക്കുന്നു.
_____   നാം ക്രിസ്തുവിനെപ്പോലെയാകുമെന്ന് വേദപുസ്തകം പറയുന്നു.
_____   പല സുവിശേഷ പ്രസംഗകരും ഇതിനെക്കുറിച്ച് പറയുന്നതുകൊണ്ട്.

9. സ്വര്‍ഗ്ഗരാജ്യത്തില്‍ എനിക്ക് ഒരു ഇടം തീര്‍ച്ചയായും ലഭിക്കുന്നതിന് (1)

_____   ഞാന്‍ ദിവസവും ദൈവത്തെസ്നേഹിക്കന്നു എന്ന് പറയണം.
_____   ഞാന്‍ നരകത്തെ ഭയപ്പെടുന്നു.
_____   ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു അവന്‍റെ കല്‍പനകളെ അനുസരിക്കുക.

10. സ്വര്‍ഗ്ഗരാജ്യത്തില്‍ എന്ത് പ്രവര്‍ത്തിയാണ് രക്ഷിക്കപ്പെട്ടവര്‍ ചെയ്യുന്നത്? ശരിയായ ബൈബിള്‍ തെളിവുകള്‍ രേഖപ്പെടുത്തുക. (5)

_____   വീടുകള്‍ പണിതു അവിടെ പാര്‍ക്കും.
_____   മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കും.
_____   മൃഗങ്ങളെക്കൊന്ന് ഭക്ഷിക്കും.
_____   സ്വര്‍ഗ്ഗീയ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചു ദൈവത്തിന് സ്തുതി പാടും.
_____   ദൈവസിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കും.
_____   നരകത്തില്‍ പറന്ന് ചെന്ന് നഷ്ടപ്പട്ടവരെ അധിക്ഷേപിക്കും.
_____   ജീവവൃക്ഷഫലം അനുഭവിക്കും.