Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

ആശ്രയിപ്പാന്‍ എന്തെങ്കിലും ശേഷിച്ചിരിപ്പുണ്ടോ?

ആശ്രയിപ്പാന്‍ എന്തെങ്കിലും ശേഷിച്ചിരിപ്പുണ്ടോ?Lesson 1

അനിശ്ചിതത്വം നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ ആത്മീയ നേതാക്കന്മാര്‍ അവിശ്വസ്തരായി തീരുമ്പോള്‍ , പണം നിക്ഷേപിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ , കള്ളം പറയുകയെന്നുള്ളതു രാഷ്ടീയത്തിന്‍റെ മുഖമുദ്രയായി മാറുമ്പോള്‍ രാഷ്ട്രത്തിന്‍റെ കടബാദ്ധ്യത അധികാരികള്‍ക്ക് പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍, അശ്ലീല സാഹിത്യത്തിന് നിയമസംരക്ഷണം ലഭിക്കുമ്പോള്‍, നീതിവ്യവസ്ഥകള്‍ നീതിരഹിതമായി തീരുമ്പോള്‍, നിങ്ങള്‍ ആശ്രയിക്കുന്ന വ്യക്തികള്‍ വളരെ ഹീനമായി നിങ്ങളെ ഉപദ്രവിക്കുമ്പോള്‍ , നിങ്ങള്‍ക്കു ആശ്രയിപ്പാന്‍ എന്തെങ്കിലും ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. ദൈവത്തിന്‍റെ എഴുതപ്പെട്ട വചനമായ വിശുദ്ധ ബൈബിളില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ആശ്രയിക്കാം. നമുക്ക് ഇതിനെക്കുറിച്ചുള്ള തെളിവുകള്‍ പരിശോധിക്കാം.
മാനുഷികാശയങ്ങളുടെ ഒരു സമാഹാരമല്ല ബൈബിള്‍. അതിന്‍റെ എഴുത്തുകാരെ നയിച്ചത് പരിശുദ്ധാത്മാവാണ്.
മാനുഷികാശയങ്ങളുടെ ഒരു സമാഹാരമല്ല ബൈബിള്‍. അതിന്‍റെ എഴുത്തുകാരെ നയിച്ചത് പരിശുദ്ധാത്മാവാണ്.

1. ബൈബിള്‍ സ്വയം എന്ത് അവകാശപ്പെടുന്നു?

തിരുവെഴുത്തു പറയുന്നു: "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്". 2 തിമൊഥെയൊസ്. 3:16.
"പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല.ദൈവ കല്‍പ്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ". 2 പത്രൊസ്. 1:21.
"തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ". യോഹന്നാന്‍. 10:35.

ഉത്തരം:   ബൈബിള്‍ ദൈവശ്വാസീയമാണെന്ന് അവകാശപ്പെടുന്നു. മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു എഴുതിയതാണ്. നീക്കം വന്നു കൂടാത്തതും അസത്യമെന്നു തെളിയിക്കാന്‍ കഴിയാത്തതുമാണ് ബൈബിള്‍.

യേശു ബൈബിള്‍ വചനങ്ങള്‍ കൂടെ കൂടെ ഉദ്ധരിക്കുകയും അവ സത്യമാണെന്നു ഉറപ്പിച്ചു പറയുകയും ചെയ്തു.
യേശു ബൈബിള്‍ വചനങ്ങള്‍ കൂടെ കൂടെ ഉദ്ധരിക്കുകയും അവ സത്യമാണെന്നു ഉറപ്പിച്ചു പറയുകയും ചെയ്തു.

2. തിരുവെഴുത്തുകളിലുള്ള തന്‍റെ വിശ്വാസവും ഉറപ്പും യേശു എങ്ങനെ വെളിപ്പെടുത്തി?

യേശു പറഞ്ഞു: "മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്‍റെ വായില്‍ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു. നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്നും കൂടെ എഴുതിയിരിക്കുന്നു. "മത്തായി 4:4, 7, 10. "നിന്‍റെ വചനം സത്യമാകുന്നു". യോഹന്നാന്‍. 17:17.

ഉത്തരം:   യേശു സാത്താന്‍റെ പരീക്ഷകളെ നേരിട്ടത് തിരുവെഴുത്തുകളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു. ബൈബിള്‍ സത്യമാണെന്ന് അവന്‍ പ്രസ്താവിച്ചു (യോഹന്നാന്‍ 17:17). തന്‍റെ സത്യോപദേശത്തിന്‍റെ ആധികാരികത ബൈബിള്‍ ആണെന്ന് യേശു പലപ്പോഴും പ്രസ്താവിക്കുകയുണ്ടായി.

കോരേശ് ബാബിലോണ്‍ കീഴടക്കും എന്ന് അദ്ദേഹം ജനിക്കുന്നതിനു മുമ്പെ തന്നെ വേദപുസ്തകത്തില്‍ യെശയ്യാ പ്രവാചകന്‍ പ്രവചിച്ചു.
കോരേശ് ബാബിലോണ്‍ കീഴടക്കും എന്ന് അദ്ദേഹം ജനിക്കുന്നതിനു മുമ്പെ തന്നെ വേദപുസ്തകത്തില്‍ യെശയ്യാ പ്രവാചകന്‍ പ്രവചിച്ചു.

3. ബൈബിള്‍ ദൈവശ്വാസീയമാണെന്ന് ബൈബിള്‍ പ്രവചനങ്ങള്‍ സ്ഥിരീകരിക്കുന്നുവോ?

ബൈബിള്‍ പറയുന്നു, "ഞാന്‍ യഹോവ അതു തന്നേ എന്‍റെ നാമം; ഞാന്‍ പുതിയത് അറിയിക്കുന്നു അതു ഉത്ഭവിക്കും മുമ്പേ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു". യെശ. 42:8, 9. "ഞാന്‍ തന്നെ ദൈവം എന്നെപ്പോലെ ഒരുത്തനും ഇല്ല. ആരംഭത്തിങ്കല്‍ തന്നെ അവസാനവും പൂര്‍വ്വകാലത്തു തന്നെ മേലാല്‍ സംഭവിപ്പനുള്ളത് ഞാന്‍ പ്രസ്താവിക്കുന്നു". യെശ. 46:9, 10.

ഉത്തരം:   ചില സംഭവങ്ങള്‍ അവ നടക്കുന്നതിന് മുമ്പ് തന്നെ അപ്രകാരം സംഭവിക്കും എന്നു അറിയിച്ചതിലൂടെ ബൈബിളിന്‍റെ ദൈവശ്വാസീയത ദൃഢീകരിക്കുന്നു. നിവൃത്തിയായ ചില പ്രവചനങ്ങള്‍ നമുക്ക് പരിശോധിക്കാം.

A.നാലു ലോക സാമ്രാജ്യങ്ങള്‍ ഉണ്ടാകും. ബാബിലോണ്‍, മേദ്യപേര്‍ഷ്യ, ഗ്രീസ്, റോം (ദാനീയേൽ. 2, 7, 8 ).

B.കോരേശ് എന്ന സൈന്യാധിപന്‍ ബാബിലോണിനെ കീഴടക്കും (യെശയ്യാവ്. 45:1-3).

C.ബാബിലോണിന്‍റെ നാശത്തിനു ശേഷം അവിടെ മനുഷ്യര്‍ കുടി പാര്‍ക്കയില്ല (യെശയ്യാവ്.13:19,20 യിരെ.51:37).

D.മറ്റു രാജ്യങ്ങളുടെമേല്‍ ഈജിപ്തിനു ഇനി ഒരിക്കലും ആജ്ഞാശക്തി ഉണ്ടായിരിക്കയില്ല. (യെഹസ്കേൽ. 29:14,15; 30:12-13)

E.അന്ത്യകാലത്തു ഭൂമിയെ നടുക്കുന്ന വിധത്തിലുള്ള വിപത്തുകളും പരിഭ്രമവും ഉണ്ടാകും (ലൂക്കൊസ്.21:25,26)

F.അവസാനകാലങ്ങളില്‍ ധാര്‍മ്മീക അധഃപതനവും ആത്മീയ അരക്ഷിതാവസ്ഥയും ഉണ്ടാകും (2 തിമൊഥെയൊസ്. 3:1-5).


4. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്രീയ പ്രസ്താവനകള്‍ സത്യമാണോ?

ബൈബിള്‍ പ്രസ്താവിക്കുന്നു:- "നിന്‍റെ വചനത്തിന്‍റെ സാരം സത്യം തന്നെ" സങ്കീര്‍ത്തനം. 119:160 "സത്യത്തിന്‍റെ ആത്മാവ് നിങ്ങളെ സകല സത്യത്തിലും വഴി നടത്തും" യോഹന്നാന്‍. 16:13.

ഉത്തരം:   അതെ, ബൈബിള്‍ സത്യമാണ്. വേദപുസ്തക എഴുത്തുകാരെ നയിച്ച പരിശുദ്ധാത്മാവ് എപ്പോഴും സത്യം സംസാരിക്കുന്നു. ശാസ്ത്രം സ്വീകരിച്ചിരിക്കുന്ന ചില ബൈബിള്‍ പ്രസ്താവനകള്‍ നമുക്ക് പരിശോധിക്കാം.


A."അവന്‍... ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു". ഇയ്യോബ്. 26:7. ഈ ശാസ്ത്രീയ സത്യം ബൈബിളിലെ ആദ്യകാല പുസ്തകങ്ങളിലൊന്നായ ഇയ്യോബില്‍ നിന്നുമാകുന്നു..

B."അവന്‍ ഭൂമണ്ഡലത്തിന് മീതെ അധിവസിക്കുന്നു" (English Bible:"He sitteth upon the circle of the earth") യെശയ്യാവ്.40:22.ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം മനുഷ്യന്‍ കണ്ടുപിടിക്കുന്നതിന് അനേക നൂറ്റാണ്ടുകള്‍ക്കു മുമ്പേ ബൈബിളില്‍ എഴുതിയിരുന്നു..


C."അവന്‍ കാറ്റിനെ തൂക്കിനോക്കുന്നു" ഇയ്യോബ്.28:25. ശാസ്ത്രജ്ഞന്മാര്‍ അറിയുന്നതിനു മുന്‍പു കാറ്റിന് ഭാരം ഉണ്ടെന്ന് ദൈവം പറഞ്ഞിരിക്കുന്നു.


D."അവന്‍ സകലത്തിനും ആധാരമായിരിക്കുന്നു" കൊലോസ്യര്‍.1:17 (English Bible: "By Him (Jesus) all things consist") consist എന്ന വാക്കിന്‍റെ അര്‍ത്ഥം "hold together" (ഒരുമിച്ച് ചേര്‍ത്ത് വഹിക്കുക). അഥവ "cohere" യോജിച്ചിരിക്കുക) എന്നാണ്. മിക്ക വേദപുസ്തക പരിഭാഷകരും "hold together" എന്ന അര്‍ത്ഥമാണ് നല്‍കുന്നത്. ഇത് അണുവിനെക്കുറിച്ചുള്ള ന്യൂക്ലിയര്‍ ശാസ്ത്രജ്ഞ്ന്മാരുടെ പ്രശ്നചോദ്യത്തിന്‍റെ ഉത്തരമാണ്. അണുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ മര്‍മ്മം ഉള്‍ക്കൊണ്ടിരിക്കുന്നത് അതിന്‍റെ സ്തംഭിപ്പിക്കുന്ന വലിയ ശക്തിയില്‍ അല്ല, പിന്നെയോ എന്തുകൊണ്ട് അണു വേര്‍പെട്ടുപോകുന്നില്ല എന്നുള്ള ചോദ്യത്തിലാണ്. അണുവിനെ ചേര്‍ത്തു നിര്‍ത്തുന്നത് ഏതു ശക്തിയാണെന്നുള്ള കാര്യം ശാസ്ത്രജ്ഞന്മാര്‍ക്കു അറിഞ്ഞുകൂടാ. ഈ നിഗൂഢമായ ശക്തി സ്രൃഷ്ടിതാവായ ദൈവമാണെന്നു ബൈബിള്‍ വെളിപ്പെടുത്തുന്നു.

ആദിയില്‍ ദൈവം നല്‍കിയിരിക്കുന്ന ധാര്‍മ്മീക നിയമങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ ഭയാനകമായ എയ്ഡ്സ് എന്ന മാരക രോഗം ഉടലെടുക്കുകയില്ലായിരുന്നു.
ആദിയില്‍ ദൈവം നല്‍കിയിരിക്കുന്ന ധാര്‍മ്മീക നിയമങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ ഭയാനകമായ എയ്ഡ്സ് എന്ന മാരക രോഗം ഉടലെടുക്കുകയില്ലായിരുന്നു.

5. ബൈബിളിലെ ആരോഗ്യ നിയമങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് യോജിച്ചതാണോ?

ഉത്തരം:   A.വിസര്‍ജ്ജനം മണ്ണിട്ടു മൂടിയിരുന്നു (ആവര്‍ത്തനം.23:12, 13)
3,500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയുടെ കാലത്ത് കരുതല്‍ നടപടി പ്രകാരം വിസര്‍ജ്ജന വസ്തുക്കള്‍ മണ്ണിട്ടു മൂടി ആയിരക്കണക്കിനു യഹൂദന്മാരെ രക്ഷിച്ചിരുന്നു. ശുചിത്വ നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന ഇടങ്ങളിള്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും.

B."നാം പരസംഗം ചെയ്യരുത്" (1കൊരിന്ത്യർ.10:8)
എല്ലാ വിധത്തിലുമുള്ള മ്ലേച്ഛ പ്രവര്‍ത്തനങ്ങളെയാണ് ഇവിടെ പരസംഗം എന്നു പറഞ്ഞിരിക്കുന്നത്. ഈ ബൈബിള്‍ ഉപദേശം പാലിച്ചിരുന്നു എങ്കില്‍ എയ്ഡ്സ് എന്ന മാരക രോഗം ഉണ്ടാകയില്ലായിരുന്നു. അതുപോലെ അന്താരാഷ്ട്ര രംഗത്തു അപകീര്‍ത്തികരമായ ഗര്‍ഭച്ഛിദ്ദ്രം ഉണ്ടാകയില്ലായിരുന്നു.

C.ലഹരി പാനീയങ്ങള്‍ ഉപയോഗിക്കരുത് (സദൃശവാക്യങ്ങൾ.23:29-32).
ഫലപ്രദമായ ഈ വേദപുസ്തകോപദേശം പാലിച്ചിരുന്നെങ്കില്‍ അതിന്‍റെ പ്രയോജനം എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കുക:

1.ലക്ഷക്കണക്കിന് മദ്യപന്മാര്‍ സമചിത്തതയുള്ള നല്ല പൗരന്മാരായി തീര്‍ന്നേനെ.

2. ലക്ഷക്കണക്കിനു കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുമായിരുന്നു.

3. ലക്ഷക്കണക്കിനു ശിഥിലമായ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുമായിരുന്നു.

4. മദ്യപിച്ചു വാഹനമോടിക്കുന്നതില്‍ നിന്നുണ്ടാകുന്ന ലക്ഷക്കണക്കിന് അപകട മരണങ്ങളും അംഗവൈകല്യങ്ങളും ഒഴിവാകുമായിരുന്നു.

5. വാണിജ്യ വ്യവസായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു വകുപ്പു മേധാവികള്‍ ശരിയായ തീരുമാനം എടുക്കുമായിരുന്നു. മദ്യത്തിനു ചെലവഴിക്കുന്ന കോടികള്‍ ദുരിതാശ്വാസത്തിനു ചെലവഴിക്കാമായിരുന്നു.

കുറിപ്പ്:

ഇന്നത്തെ ക്ലേശകരമായ ജീവിത പ്രശ്നങ്ങളെ നേരിട്ടു വിജയം പ്രാപിക്കേണം എന്നു നമ്മെ ഉപദേശിക്കുക മാത്രമല്ല അതിനുള്ള അത്ഭുതകരമായ ശക്തിയും ദൈവം നമുക്ക് നല്‍കുന്നു (1കൊരിന്ത്യർ.15:57; ഫിലിപ്യർ.4:13; റോമര്‍.1:16). ബൈബിള്‍ നല്‍കുന്ന ആരോഗ്യ നിയമങ്ങള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ വളരെ അത്യാവശ്യമാകുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളു. (ആരോഗ്യ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പഠനസഹായി 13 നോക്കുക).

ഉത്തരം:   A.വിസര്‍ജ്ജനം മണ്ണിട്ടു മൂടിയിരുന്നു (ആവര്‍ത്തനം.23:12, 13)
3,500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയുടെ കാലത്ത് കരുതല്‍ നടപടി പ്രകാരം വിസര്‍ജ്ജന വസ്തുക്കള്‍ മണ്ണിട്ടു മൂടി ആയിരക്കണക്കിനു യഹൂദന്മാരെ രക്ഷിച്ചിരുന്നു. ശുചിത്വ നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന ഇടങ്ങളിള്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും.

B."നാം പരസംഗം ചെയ്യരുത്" (1കൊരിന്ത്യർ.10:8)
എല്ലാ വിധത്തിലുമുള്ള മ്ലേച്ഛ പ്രവര്‍ത്തനങ്ങളെയാണ് ഇവിടെ പരസംഗം എന്നു പറഞ്ഞിരിക്കുന്നത്. ഈ ബൈബിള്‍ ഉപദേശം പാലിച്ചിരുന്നു എങ്കില്‍ എയ്ഡ്സ് എന്ന മാരക രോഗം ഉണ്ടാകയില്ലായിരുന്നു. അതുപോലെ അന്താരാഷ്ട്ര രംഗത്തു അപകീര്‍ത്തികരമായ ഗര്‍ഭച്ഛിദ്ദ്രം ഉണ്ടാകയില്ലായിരുന്നു.

C.ലഹരി പാനീയങ്ങള്‍ ഉപയോഗിക്കരുത് (സദൃശവാക്യങ്ങൾ.23:29-32).
ഫലപ്രദമായ ഈ വേദപുസ്തകോപദേശം പാലിച്ചിരുന്നെങ്കില്‍ അതിന്‍റെ പ്രയോജനം എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കുക:

1.ലക്ഷക്കണക്കിന് മദ്യപന്മാര്‍ സമചിത്തതയുള്ള നല്ല പൗരന്മാരായി തീര്‍ന്നേനെ.

2. ലക്ഷക്കണക്കിനു കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുമായിരുന്നു.

3. ലക്ഷക്കണക്കിനു ശിഥിലമായ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുമായിരുന്നു.

4. മദ്യപിച്ചു വാഹനമോടിക്കുന്നതില്‍ നിന്നുണ്ടാകുന്ന ലക്ഷക്കണക്കിന് അപകട മരണങ്ങളും അംഗവൈകല്യങ്ങളും ഒഴിവാകുമായിരുന്നു.

5. വാണിജ്യ വ്യവസായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു വകുപ്പു മേധാവികള്‍ ശരിയായ തീരുമാനം എടുക്കുമായിരുന്നു. മദ്യത്തിനു ചെലവഴിക്കുന്ന കോടികള്‍ ദുരിതാശ്വാസത്തിനു ചെലവഴിക്കാമായിരുന്നു.

കുറിപ്പ്:

ഇന്നത്തെ ക്ലേശകരമായ ജീവിത പ്രശ്നങ്ങളെ നേരിട്ടു വിജയം പ്രാപിക്കേണം എന്നു നമ്മെ ഉപദേശിക്കുക മാത്രമല്ല അതിനുള്ള അത്ഭുതകരമായ ശക്തിയും ദൈവം നമുക്ക് നല്‍കുന്നു (1കൊരിന്ത്യർ.15:57; ഫിലിപ്യർ.4:13; റോമര്‍.1:16). ബൈബിള്‍ നല്‍കുന്ന ആരോഗ്യ നിയമങ്ങള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ വളരെ അത്യാവശ്യമാകുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളു. (ആരോഗ്യ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പഠനസഹായി 13 നോക്കുക).

പുരാവസ്തു ഗവേഷകരുടെ കണ്ടുപിടിത്തങ്ങള്‍ ബൈബിള്‍ സംഭവങ്ങളുടെ കൃത്യതയും സത്യസന്ധതയും ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നു.
പുരാവസ്തു ഗവേഷകരുടെ കണ്ടുപിടിത്തങ്ങള്‍ ബൈബിള്‍ സംഭവങ്ങളുടെ കൃത്യതയും സത്യസന്ധതയും ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നു.

6. ബൈബിളിലെ ചരിത്രപരമായ പ്രസ്താവനകള്‍ സത്യമാണോ?

ബൈബിള്‍ പ്രസ്താവിക്കുന്നു, "യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു." യെശയ്യാവ്. 45:19.

ഉത്തരം:   അതെ, ബൈബിളിലെ ചരിത്രപരമായ പ്രസ്താവനകള്‍ സത്യമാണ്. ദൈവം തന്‍റെ പുസ്തകത്തില്‍ പറയുന്നത് ശരിയാണ്. ബൈബിളിലെ ചില ചരിത്ര സത്യങ്ങള്‍ തെളിയിക്കുന്നതിന് ചിലപ്പോള്‍ താല്‌ക്കാലികമായി തെളിവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നു വന്നേക്കാം. എന്നാല്‍ സമയം ആകുമ്പോള്‍ തെളിവുകള്‍ വെളിപ്പെട്ടു വരും.

താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക::


A. ഹിത്യരെക്കുറിച്ചു ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ചരിത്ര സത്യമല്ല എന്നു ചില നാസ്തികന്മാര്‍ വാദിക്കുകയുണ്ടായി. (ആവര്‍ത്തനം.7:1) അതുപോലെ നിനവെ (യോന.1:1, 2) സോദോം (ഉല്പത്തി.19:1) തുടങ്ങിയ പട്ടണങ്ങള്‍ സ്ഥിതി ചെയ്തിരുന്നില്ല എന്നും അവര്‍ പറഞ്ഞു. എന്നാല്‍ പുരാവസ്തു ഗവേഷകര്‍ പ്രസ്തുത പട്ടണങ്ങള്‍ നിലനിന്നിരുന്നു എന്നു സ്ഥിരീകരിക്കുകയുണ്ടായി.


B. അതുപോലെ ബേല്‍ശസ്സര്‍ (ദാനീയേൽ.5:1), സര്‍ഗ്ഗോന്‍ (യെശയ്യാവ്.20:1) എന്നീ രാജാക്കന്മാര്‍ ജീവിച്ചിരുന്നില്ല എന്നും പറയുകയുണ്ടായി. എന്നാല്‍ പുരാവസ്തു ഗവേഷണം ഈ ആരോപണവും തെറ്റാണെന്നു തെളിയിക്കയുണ്ടായി.


C. മോശെയെക്കുറിച്ചു പറയുന്ന വിവരങ്ങള്‍ ശരിയല്ല. കാരണം എഴുത്തും (പുറപ്പാട്.24:4) രഥചക്രങ്ങളും (പുറപ്പാട്.14:25) അന്നുണ്ടായിരുന്നില്ല എന്നു നാസ്തികര്‍ പറയുകയുണ്ടായി. എന്നാല്‍ ആ അവകാശവാദവും തെറ്റാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു.


D. വിഭജിക്കപ്പെട്ട യിസ്രായേല്‍ രാജ്യത്തേയും യഹൂദ രാജ്യത്തേയും ഭരിച്ച 39 രാജാക്കന്മാരുടെ വിവരണം ബൈബിളില്‍ മാത്രമെ പറയുന്നുള്ളു. അവ കെട്ടിച്ചമച്ചതാണെന്നു ചില വിമര്‍ശകര്‍ പറയുകയുണ്ടായി. എന്നാല്‍ പുരാതന എഴുത്തുകള്‍ അടങ്ങിയിരിക്കുന്ന രേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഈ രാജാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പുതിയ കണ്ടൂപിടിത്തങ്ങളിലൂടെ ബൈബിള്‍ സ്ഥലങ്ങൾ, ജനങ്ങൾ, സംഭവങ്ങള്‍ എന്നിവ സ്ഥിരീകരിച്ചതോടെ വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ തെറ്റണെന്നു തുടര്‍ച്ചയായി തെളിയിക്കയുണ്ടായി. അതു എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും.

7. ബൈബിളിന്‍റെ ഒരു അത്ഭുത സവിശേഷത അതിന്‍റെ ഐക്യതയാണ്. ദയവായി താഴെ പറയുന്ന വിസ്മയ സത്യങ്ങള്‍ ചിന്തിക്കുക

7. ബൈബിളിന്‍റെ ഒരു അത്ഭുത സവിശേഷത അതിന്‍റെ ഐക്യതയാണ്. ദയവായി താഴെ പറയുന്ന വിസ്മയ സത്യങ്ങള്‍ ചിന്തിക്കുക

ഉത്തരം:   

A.ബൈബിലിലെ 66 പുസ്തകങ്ങള്‍ എഴുതിയത്:

1. മൂന്നു ഭൂഖണ്ഡങ്ങളില്‍ വച്ചാണ്.

2. മൂന്നു ഭാഷകളില്‍.

3. നാല്പതോളം വ്യത്യസ്ത മനുഷ്യര്‍ ചേര്‍ന്നാണ് എഴുതിയത്. (രാജാക്കന്മാര്‍, കൃഷിക്കാര്‍, ആട്ടിടയന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, നിയമജ്ഞര്‍, പട്ടാളമേധാവി, മീന്‍പിടുത്തക്കാര്‍, പുരോഹിതന്മാര്‍, ഭിഷഗ്വരന്‍).

4. 1,500 വര്‍ഷങ്ങള്‍ കൊണ്ടാണു വേദപുസ്തകം മുഴുവനായി എഴുതിത്തീര്‍ന്നത്.

5. ഏറ്റവും വിവാദ വിഷയങ്ങളെക്കുറിച്ചും എഴുതി.

6. എഴുത്തുകാര്‍ പലരും തമ്മില്‍ കണ്ടിരുന്നില്ല.

7. എഴുത്തുകാരുടെ ജീവിത ചുറ്റുപാടും വിദ്യാഭ്യാസവും വ്യത്യസ്തമായിരുന്നു.


B. ബൈബിളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ലയെങ്കിലും,

1. 66 പുസ്തകങ്ങളും പരസ്പരം ഐക്യപ്പെട്ടിരുന്നു.

2. ഒരു വിഷയത്തെക്കുറിച്ചു പലപ്പോഴും പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ചു മറ്റു എഴുത്തുകാര്‍ എഴുതിയ വിവരങ്ങളെ എതിര്‍ക്കുന്നില്ല.


C. അമ്പരപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചു പ്രസ്താവിക്കുന്നു!
ഒരേ സംഭവം വീക്ഷിച്ചവരോടു അതിനെക്കുറിച്ച് ഒരു വിവരണം തരാന്‍ ആവശ്യപ്പെടുക. പരമാര്‍ത്ഥം പറയുന്ന കാര്യത്തില്‍ അവരുടെ അഭിപ്രായം വ്യത്യാസപ്പെട്ടിരിക്കും. ചില കാര്യത്തില്‍ നിഷേധാത്മകമായ നിലപാടുകളും സ്വീകരിക്കും. എന്നാല്‍ 1,500 വര്‍ഷങ്ങള്‍ കൊണ്ടു നാല്‍പതോളം എഴുത്തുകാര്‍ ചേര്‍ന്നു എഴുതിയിരിക്കുന്ന ബൈബിള്‍ ഒരു വ്യക്തി എഴുതിയിരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ. ബൈബിള്‍ വചനങ്ങള്‍. 2 പത്രൊസ്.1:21. പരിശുദ്ധാത്മാവിന്‍റെ പ്രേരണ എല്ലാ എഴുത്തുകാരിലും ഉണ്ടായിരുന്നു. പരിശുദ്ധാത്മവാണു യഥാര്‍ത്ഥ എഴുത്തുകാരന്‍. നാലു സുവിശേഷങ്ങള്‍ തമ്മില്‍ ചില സംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ വ്യത്യാസം കാണാമെങ്കിലും അവ പരസ്പര പൂരകങ്ങളായിരിക്കുന്നു.

യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു തിരുവചനം അനുസരിക്കുന്നതിലൂടെ മദ്യപാനി സമചിത്തത പാലിക്കുന്നു, അസാന്മാര്‍ഗ്ഗീയനെ സന്മാര്‍ഗ്ഗിയാക്കുന്നു, ലൗകീകനായവന്‍ സ്നേഹിക്കുന്ന ക്രിസ്ത്യാനിയായിത്തീരുന്നു. നിരീശ്വരവാദികള്‍ക്ക് ഈ യഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ കഴികയില്ല.
യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു തിരുവചനം അനുസരിക്കുന്നതിലൂടെ മദ്യപാനി സമചിത്തത പാലിക്കുന്നു, അസാന്മാര്‍ഗ്ഗീയനെ സന്മാര്‍ഗ്ഗിയാക്കുന്നു, ലൗകീകനായവന്‍ സ്നേഹിക്കുന്ന ക്രിസ്ത്യാനിയായിത്തീരുന്നു. നിരീശ്വരവാദികള്‍ക്ക് ഈ യഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ കഴികയില്ല.

8. വേദപുസ്തകം ദൈവശ്വാസീയമാണെന്ന് മനുഷ്യ ജീവിതങ്ങളിലൂടെ എപ്രകാരം കണ്ടെത്താന്‍ കഴിയും?

ബൈബിള്‍ പറയുന്നു,
"ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി ഇതാ അതു പുതുതായി തീര്‍ന്നിരിക്കുന്നു". 2 കൊരിന്ത്യര്‍ 5:17

ഉത്തരം:   യേശുക്രിസ്തുവിനെ അനുഗമിച്ചു തിരുവെഴുത്തുകള്‍ അനുസരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതമാറ്റം ബൈബിള്‍ ദൈവശ്വാസീയമാണെന്നുള്ളതിന്‍റെ തെളിവാണ്. മദ്യപാന്മാരെ സമചിത്തതയുള്ളവരാക്കുന്നു; അസാന്മാര്‍ഗ്ഗീയനെ സന്മാര്‍ഗ്ഗീയനാക്കുന്നു; മയക്കുമരുന്നുകള്‍ക്ക് അടിമകളായിരുന്നവരെ അതില്‍ നിന്നും രക്ഷിക്കുന്നു; സംസ്കാരമില്ലാതെ ഇടപെട്ടിരുന്നവര്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നു; ഭീരുവിനെ ധൈര്യശാലിയാക്കുന്നു; ക്രൂരതയുള്ളവൻ ദയാലുവാകുന്നു..

നരഭോജികള്‍ നിറഞ്ഞ ഒരു ദ്വീപില്‍ ഒരു നിരീശ്വര വാദി സന്ദര്‍ശനം നടത്തുകയായിരുന്നു. ഒരു വൃദ്ധനായ മനുഷ്യന്‍ ബൈബിള്‍ തുറന്നു വച്ചു വായിക്കുന്നതു കണ്ടപ്പോള്‍ കെട്ടുകഥകള്‍ നിറഞ്ഞതെന്നു തെളിയിക്കപ്പെട്ട ഈ പുസ്തകം വായിക്കുന്നുവോ എന്നു പറഞ്ഞു കളിയാക്കി. ദ്വീപുവാസി ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു "ഞങ്ങള്‍ ഈ പുസ്തകം വിശ്വസിക്കുന്നതിനു നിങ്ങള്‍ നന്ദി പറയുക, അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ അത്താഴത്തിനു ഭക്ഷണമാകുമായിരുന്നു". മനുഷ്യനെ മാനസാന്തരത്തിലേക്കു നയിക്കുന്ന ഗ്രന്ഥമാണു ബൈബിൾ. ഈ വിസ്മയ സത്യം ബൈബിളിന്‍റെ ദൈവ ശ്വാസീയത തെളിയിക്കുന്നു.

ഉത്തരം:   യേശുക്രിസ്തുവിനെ അനുഗമിച്ചു തിരുവെഴുത്തുകള്‍ അനുസരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതമാറ്റം ബൈബിള്‍ ദൈവശ്വാസീയമാണെന്നുള്ളതിന്‍റെ തെളിവാണ്. മദ്യപാന്മാരെ സമചിത്തതയുള്ളവരാക്കുന്നു; അസാന്മാര്‍ഗ്ഗീയനെ സന്മാര്‍ഗ്ഗീയനാക്കുന്നു; മയക്കുമരുന്നുകള്‍ക്ക് അടിമകളായിരുന്നവരെ അതില്‍ നിന്നും രക്ഷിക്കുന്നു; സംസ്കാരമില്ലാതെ ഇടപെട്ടിരുന്നവര്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നു; ഭീരുവിനെ ധൈര്യശാലിയാക്കുന്നു; ക്രൂരതയുള്ളവൻ ദയാലുവാകുന്നു..

നരഭോജികള്‍ നിറഞ്ഞ ഒരു ദ്വീപില്‍ ഒരു നിരീശ്വര വാദി സന്ദര്‍ശനം നടത്തുകയായിരുന്നു. ഒരു വൃദ്ധനായ മനുഷ്യന്‍ ബൈബിള്‍ തുറന്നു വച്ചു വായിക്കുന്നതു കണ്ടപ്പോള്‍ കെട്ടുകഥകള്‍ നിറഞ്ഞതെന്നു തെളിയിക്കപ്പെട്ട ഈ പുസ്തകം വായിക്കുന്നുവോ എന്നു പറഞ്ഞു കളിയാക്കി. ദ്വീപുവാസി ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു "ഞങ്ങള്‍ ഈ പുസ്തകം വിശ്വസിക്കുന്നതിനു നിങ്ങള്‍ നന്ദി പറയുക, അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ അത്താഴത്തിനു ഭക്ഷണമാകുമായിരുന്നു". മനുഷ്യനെ മാനസാന്തരത്തിലേക്കു നയിക്കുന്ന ഗ്രന്ഥമാണു ബൈബിൾ. ഈ വിസ്മയ സത്യം ബൈബിളിന്‍റെ ദൈവ ശ്വാസീയത തെളിയിക്കുന്നു.


9. മശിഹായുടെ വരവിനെക്കുറിച്ചുള്ള പഴയ നിയമകാല പ്രവചനങ്ങള്‍ പുതിയ നിയമത്തില്‍ യേശുവിന്‍റെ ജീവിത അനുഭവങ്ങളിലൂടെ നിറവേറിയിരിക്കുന്നത് താരതമ്യം ചെയ്യുമ്പോള്‍ ബൈബിളിന്‍റെ ദൈവശ്വാസീയതയുടെ എന്തു തെളിവുകളാണു ലഭിക്കുന്നത്?

തിരുവെഴുത്തുകള്‍ പ്രസ്താവിക്കുന്നു, "മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തു". ലൂക്കൊസ്. 24:27. "യേശു തന്നെ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചു കളഞ്ഞു" അപ്പൊസ്തലപ്രവര്‍ത്തികള്‍. 18:28,NKJV.*

ഉത്തരം:   വരുവാനുള്ള മശിഹായെക്കുറിച്ചുള്ള പഴയ നിയമ പ്രവാചകന്മാരുടെ പ്രവചനങ്ങൾ, കൃത്യമായിട്ടും യേശുവിലൂടെ നിറവേറിയിരിക്കുന്നതായി കര്‍ത്താവും അപ്പൊസ്തലന്മാരും തെളിയിച്ചു. ഇതുപോലെ മുന്നൂറില്‍ ഏറെ പ്രവചനങ്ങള്‍ ഉണ്ട്. ഇവിടെ നമുക്ക് വെറും പന്ത്രണ്ട് പ്രവചനങ്ങള്‍ മാത്രം പരിശോധിക്കാം:

പ്രവചനംപഴയ നിയമ വാക്യം പുതിയ നിയമം നിറവേറൽ
1.ബേത്ത്‍ലഹെമിലെ ജനനംമീഖാ. 5:2 മത്തായി. 2:1
2. കന്യകയിൽ നിന്നുള്ള ജനനംയെശയ്യാവു. 7:14മത്തായി. 1:18-23
3. ദാവീദിന്‍റെ വംശത്തിൽയിരെമ്യാവു. 23:5വെളിപ്പാട്. 22:16
4. ഹെരോദാ രാജാവ് കൊല്ലാന്‍ ശ്രമിച്ചു.യിരെമ്യാവ്. 31:15മത്തായി. 2:16-18
5. ഒരു സ്നേഹിതനാല്‍ ഒറ്റുകൊടുക്കപ്പെട്ടു.സങ്കീര്‍ത്തനങ്ങൾ 41:9യോഹന്നാന്‍. 13:18, 19, 26
6. 30 വെള്ളിക്കാശിനു വില്‍ക്കപ്പെട്ടു.സെഖര്യാ‍വ്. 11:12മത്തായി. 26:14-16
7. ക്രൂശിക്കപ്പെട്ടു. സെഖര്യാ‍വ്. 12:10യോഹന്നാന്‍ 19:16-18, 37
8. തന്‍റെ വസ്ത്രത്തിനായി ചീട്ടിട്ടുസങ്കീര്‍ത്തനങ്ങൾ 22:18മത്തായി. 27:35
9. ഒരു അസ്ഥിയും ഒടിക്കുകയില്ല സങ്കീര്‍ത്തനങ്ങൾ 34:20; പുറപ്പാട്. 12:46 യോഹന്നാന്‍. 19:31-36
10. ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെട്ടു.യെശയ്യാവ്. 53:9മത്തായി. 27:57-60
11. അവന്‍റെ മരണത്തിന്‍റെ വര്‍ഷം, ദിവസം, നാഴികദാനീയേൽ 9:26, 27; പുറപ്പാട്. 12:6മത്തായി 27:45-50
12. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റുഹോശേയ. 6:2അപ്പൊസ്തലപ്രവര്‍ത്തികൾ 10:38-40

മശിഹായെക്കുറിച്ചുള്ള 300 പഴയ നിയമ പ്രവചനങ്ങള്‍ യേശുവിലൂടെ നിറവേറി
മശിഹായെക്കുറിച്ചുള്ള 300 പഴയ നിയമ പ്രവചനങ്ങള്‍ യേശുവിലൂടെ നിറവേറി


കാലിഫോര്‍ണിയായിലെ പസഡേന (Pasadena) കോളേജില്‍ ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, എന്‍ജിനീയറിങ്ങ് എന്നീ വിഭാഗങ്ങളുടെ തലവനായിരുന്ന ഡോക്ടർ. പീറ്റര്‍ സ്റ്റോണര്‍ സംഭാവ്യത തത്വപ്രകാരം മശിഹായുടെ പ്രവചനങ്ങളെക്കുറിച്ചു 600 വിദ്യാര്‍ഥികളുമായി പല വര്‍ഷം പഠനം നടത്തി. ആകെയുള്ളതില്‍ 8 എണ്ണം മാത്രം തിരഞ്ഞെടുത്തു. ഈ 8 എണ്ണവും ഒരാളുടെ ജീവിതത്തില്‍ യാദൃശ്ചികമായി നിറവേറാനുള്ള സാദ്ധ്യത - 1,000,000,000,000,000,000,000,000,000,000,000 -ല്‍ ഒന്നു മാത്രമാണെന്നു അവസാനമായി തീരുമാനിച്ചു. അങ്ങനെയെങ്കില്‍ മശിഹായെക്കുറിച്ചുള്ള 100-ലേറെ പ്രവചനങ്ങള്‍ ഒരാളില്‍ യാദൃശ്ചികമായി നിറവേറാനുള്ള സാദ്ധ്യത എത്രയോ വിരളം? അത് അസംഭവ്യമാണ്!

*The Holy Bible, New King James Version, (C) 1979, 1980, 1982 by Thomas Nelson, Inc. Used by permission.

ആറ് അക്ഷരീയ ദിവസങ്ങള്‍ കൊണ്ട് ദൈവം സൃഷിപ്പ് നടത്തി എന്നു ബൈബിള്‍ പഠിപ്പിക്കുന്നു.
ആറ് അക്ഷരീയ ദിവസങ്ങള്‍ കൊണ്ട് ദൈവം സൃഷിപ്പ് നടത്തി എന്നു ബൈബിള്‍ പഠിപ്പിക്കുന്നു.

10. വേദപുസ്തകം ദൈവശ്വാസീയ വചനമാണെന്നു അംഗീകരിക്കുന്ന ഒരു വ്യക്തിക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാം?

ബൈബിള്‍ പറയുന്നു, "നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു" സങ്കീര്‍ത്തനങ്ങള്‍. 119:100. " നിന്‍റെ കല്പനകള്‍ എന്നെ എന്‍റെ ശത്രുക്കളേക്കാള്‍ ബുദ്ധിമാനാക്കുന്നു" സങ്കീര്‍ത്തനങ്ങള്‍. 119:98. "ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതു പോലെ....... എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു" യെശയ്യാവ്. 55:9.

ഉത്തരം
ഉത്തരം:   മതേതര പണ്ഡിതന്മാര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണങ്ങളായ അനേകം പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ വിശുദ്ധ വേദപുസ്തകം വിശ്വസിക്കുന്ന വ്യക്തിക്കു വേഗം കഴിയുന്നു. ഉദാഹരണത്തിന് ബൈബിള്‍ ഇപ്രകാരം പ്രസ്താവിക്കുന്നു:

A. 24 മണിക്കൂര്‍ അടങ്ങുന്ന 6 അക്ഷരീയ ദിവസങ്ങള്‍ കൊണ്ടാണ് ദൈവം ഭൂമിയേയും അതിലുള്ള സകലത്തേയും സൃഷ്ടിച്ചത്. പുറപ്പാട്. 20:11, സങ്കീര്‍ത്തനങ്ങള്‍. 33:6, 9.

B. ജലപ്രളയത്താല്‍ ലോകം മുഴുവനും നശിപ്പിക്കപ്പെട്ടു. ഉല്പത്തി. 6, 7, 8 അദ്ധ്യായങ്ങള്‍).

C. ബാബേല്‍ ഗോപുരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം മുഖാന്തരമാണ് വ്യത്യസ്ത ജനവിഭാഗങ്ങള്‍ ആവീര്‍ഭവിക്കാന്‍ ഇടയായത്. (ഉല്പത്തി. 11:1-9).

മുകളില്‍ പ്രസ്താവിച്ച മൂന്നു സത്യങ്ങള്‍ നിത്യനും എല്ലാം അറിയുന്നവനുമായ ദൈവം നമ്മുടെ അറിവില്ലായ്മ മനസ്സിലാക്കി നമുക്കു പങ്കുവെയ്‍ക്കുന്നു. "ഇപ്പോള്‍ നാം അംശമായി മാത്രം അറിയുന്നു" (1 കൊരിന്ത്യര്‍. 13:9). "ദൈവത്തിന്‍റെ ജ്ഞാനം അപ്രമേയവും അഗോചരവുമാകുന്നു" റോമര്‍. 11:33. ആദാമിനേയും ഹവ്വയേയും പ്രായപൂര്‍ത്തിയുള്ളവരായി സൃഷ്ടിച്ചത് പോലെ നിശ്ചിത കാലപ്പഴക്കത്തോടെ ആണ് ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ഭൂമിയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ പരിണാമ വാദികള്‍ക്ക് കഴികയില്ല. ആദമിനേയും ഹവ്വയേയും സൃഷ്ടിച്ച ദിവസം തന്നെ അവര്‍ പ്രായ പൂത്തിയുള്ളവരായിരുന്നു. മനുഷ്യന്‍റെ അളവുകോല്‍ കൊണ്ട് ഇപ്രകാരമുള്ള പ്രായത്തെ വ്യക്തമായി അളക്കാന്‍ കഴികയില്ല. അതുകൊണ്ട് അവ വിശ്വസിക്കാനും ആശ്രയിക്കാനും കൊള്ളാത്തതാണ്. ബൈബിള്‍ വിശ്വസിക്കുമങ്കില്‍ നിങ്ങള്‍ മതേതരവാദികളേക്കാളും ലൗകീക ജ്ഞാനികളെക്കാളും അനേകം പടികള്‍ മുമ്പിലായിരിക്കും.

കമ്മ്യൂണിസത്തിന്‍റെ പരാജയത്തിനു ശേഷം അതിന്‍റെ അനുഗാമികള്‍ <br> മനുഷ്യന്‍റെ ഏകപ്രത്യാശയായ ബൈബിളിലേക്കു തിരിഞ്ഞിരിക്കുകയാണ്
കമ്മ്യൂണിസത്തിന്‍റെ പരാജയത്തിനു ശേഷം അതിന്‍റെ അനുഗാമികള്‍
മനുഷ്യന്‍റെ ഏകപ്രത്യാശയായ ബൈബിളിലേക്കു തിരിഞ്ഞിരിക്കുകയാണ്

11. ബൈബിളിന്‍റെ പ്രസക്തി ലോകശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഇടയാക്കിയ നിര്‍ണ്ണായകമായ ലോകസംഭവങ്ങള്‍ ഏതെല്ലാമാണ്?

ഉത്തരം
ഉത്തരം:   കമ്മ്യൂണിസത്തിന്‍റെ പരാജയവും പരിണാമ വാദത്തിന്‍റെ ദൗര്‍ബല്യം പരസ്പര വൈരുദ്ധ്യവും ബൈബിളിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

കുറിപ്പ്: മാര്‍ക്സിസ്റ്റ് ആശയങ്ങളായ കമ്മ്യൂണിസം, നിരീശ്വരവാദം, പരിണാമവാദം മുതലായ സൈദ്ധാന്തിക ചിന്താഗതികള്‍ സോവിയറ്റു യൂണിയന്‍ പരീക്ഷിക്കുകയുണ്ടായി. അവ അമ്പേ പരാജയപ്പെട്ടു. പിന്നീടു ചുമതലയേറ്റ ജനാധിപത്യ ഭരണകൂടങ്ങള്‍ ഒരു കാര്യം മനസ്സിലാക്കി. അതുകൊണ്ടു അവര്‍ ഏകസ്വരത്തില്‍ ക്രിസ്തീയ സമൂഹത്തോടു വിളിച്ചുപറയുകയുണ്ടായി:"ഞങ്ങള്‍ക്കു ബൈബിള്‍ തരിക, സുവിശേഷം പ്രസംഗിക്കുക, പ്രാര്‍ത്ഥനയുടെയും ക്രിസ്തീയ വിശ്വാസത്തിന്‍റെയും ഇളക്കമില്ലാത്ത അടിസ്ഥാനത്തിന്‍മേല്‍ പണിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനും ഹൃദയത്തിനു സമാധാനം പകരുന്നതിനും മറ്റൊന്നിനാലും സാധ്യമല്ല. ദയവായി കാത്തിരിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങള്‍ക്ക് ദൈവത്തേയും ബൈബിളിനേയും ക്രിസ്തുവിനേയും ആവശ്യമാണ്". ഒരിക്കല്‍ കൂടി ദൈവവചനം വിജയിക്കുന്നു.

കമ്മ്യൂണിസത്തെപ്പോലെ പരിണാമവാദത്തിന്‍റെയും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവ തെളിയിക്കപ്പെടാത്തതും ഇളക്കം തട്ടിയതും ആയ സിദ്ധാന്തങ്ങളാണെന്ന് നാം മനസ്സിലാക്കണം.

താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. റോബര്‍ട്ട് ജന്‍റ്റിയുടെ
സൃഷ്ടിപ്പിന്‍റെ സൂക്ഷ്മരഹസ്യം (Creation's Tiny Mystery) എന്ന പുസ്തകത്തില്‍ സൃഷ്ടിപ്പിനെക്കുറിച്ചു ധാരാളം വ്യക്തമായ തെളിവുകള്‍ നല്‍കുന്നതിലൂടെ പരിണാമവാദികളുടെ മിക്കവാറും എല്ലാ വാദമുഖങ്ങളെയും ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. (Mystery in the Rocks, an easy-to-understand book based on his research, may be purchased from Amazing Facts.)

2. ഈയിടെ നടത്തിയ ജൈവാണുക്കളെ സംബന്ധിച്ച ശാസ്ത്രപ്രവര്‍ത്തനത്തില്‍ ഒരു കോശത്തിന്‍റെ ഘടന അതിസങ്കീര്‍ണ്ണമാണെന്ന് തെളിയിച്ചതിലൂടെ ഏകകോശത്തില്‍ നിന്നും യാദൃശ്ചികമായി ജീവനുണ്ടായി എന്നുള്ളതു ഗണിതശാസ്ത്രത്തിലെ വിഡ്‍ഢിത്തമാണെന്നു തെളിയിച്ചിരിക്കുന്നു.

3. മനുഷ്യനും വാനരനും ഒരേ പൂര്‍വീകരില്‍ നിന്നും ഉണ്ടായി എന്നുള്ള നാസ്തിക പരിണാമ സിദ്ധാന്തം, ദൈവത്തിന്‍റെ സാദൃശ്യപ്രകാരം മനുഷ്യനെ സൃഷ്ടിച്ചു എന്നുള്ള ആശയത്തെ നിന്ദിക്കുകയാണ്. ഇതു ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്നതും യേശുവിനെ രക്ഷിതാവായി ഏറ്റുപറയാതിരിക്കുന്നതും ബൈബിളിനെ തിരസ്കരിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ ഒരു നിത്യഭവനമുണ്ട് എന്ന സത്യത്തെ അവഹേളിക്കുന്നതുമാണ്. രക്ഷയുടെ വിശ്വാസ്യതയെ എതിര്‍ക്കുന്നതുകൊണ്ട് സാത്താന്‍ പരിണാമസിദ്ധാന്തത്തെ സ്നേഹിക്കുന്നു. ദൈവമില്ലെന്നു പറഞ്ഞു പഠിപ്പിച്ചവര്‍ പോലും ഇപ്പോള്‍ പഠനത്തിലാണ്. നമുക്കും ആയിക്കൂടെ?

മനുഷ്യ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതിലൂടെ ഈ ലോകത്തോട് ബൈബിളിനു ഒരു അഭ്യര്‍ത്ഥന ഉണ്ട്.
മനുഷ്യ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതിലൂടെ ഈ ലോകത്തോട് ബൈബിളിനു ഒരു അഭ്യര്‍ത്ഥന ഉണ്ട്.

12. ബൈബിളിന്‍റെ ആഗോള വ്യാപക പ്രസക്തിയ്‍ക്ക് കാരണമെന്ത്?

തിരുവചനം പറയുന്നു, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്‍ക്ക് പ്രകാശവും ആകുന്നു." സങ്കീര്‍ത്തനങ്ങള്‍. 119:105. "എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിക്കുവാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു." യോഹന്നാന്‍. 15:11. "ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു" ഉല്പത്തി. 1:27. "മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവര്‍ത്തികളെ കണ്ടു സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ" മത്തായി. 5:16. "ഞാന്‍ ഇരിക്കുന്നിടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നേയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും" യോഹന്നാന്‍. 14:3.

ഉത്തരം:   മനുഷ്യന്‍റെ ഏറ്റവും വലിയ വിഷമ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു:

A. ഞാന്‍ എവിടെ നിന്നു വന്നു? ദൈവം നമ്മെ തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ചു. നാം യാദൃശ്ചികമായി വന്നതല്ല. നാം സര്‍വ്വശക്തനായ രാജാവായ ദൈവത്തിന്‍റെ പുത്രീപുത്രന്മാരാണ് (ഗലാത്യര്‍. 3:26). നാം ദൈവത്തിനു വിലയേറിയവര്‍ ആണ് (യെശയ്യാവ്. 13:12). കാരണം ആദാമും ഹൗവ്വായും പാപം ചെയ്തപ്പോള്‍ നമ്മുടെ പാപത്തിന് പ്രായശ്ചിത്തമായി നമുക്കുവേണ്ടി മരിക്കാന്‍ ദൈവം തന്‍റെ പുത്രനെ നല്കി. ദൈവത്തിന്‍റെ സ്വരൂപം നമ്മില്‍ പുനഃസ്ഥാപിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ആദാമിനും ഹൗവ്വായ്‍ക്കും നഷ്ടപ്പെട്ട ഏദന്‍ ഭവനത്തിലേക്കു എത്രയും പെട്ടെന്നു നമ്മെ മടക്കിവരുത്തുന്നതാണ്.

B.ഞാന്‍ എന്തിന് ഇവിടെ ആയിരിക്കുന്നു? നമ്മുടെ ഇന്നത്തെ ലക്ഷ്യം നമ്മുടെ ജീവിത പ്രശ്നങ്ങള്‍ക്ക് അത്ഭുതകരമായ ബൈബിള്‍ ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്നതിന് ദൈവത്തിന്‍റെ സാദൃശ്യം നമ്മില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള യേശുവിന്‍റെ ആഹ്വാനം സ്വീകരിക്കുന്നതിനും ആയിരിക്കുന്നു (റോമര്‍. 8:29).

C. ഭാവി എനിക്കു എന്തു വാഗ്ദാനം ചെയ്യുന്നു? നമ്മുടെ ഭാവിയെ സംബന്ധിച്ചു ഊഹാപോഹത്തിന്‍റെ ആവശ്യമില്ല. നമുക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിരിക്കുന്ന ശ്രേഷ്ട ഭവനത്തിലേക്കു തന്‍റെ ജനത്തെ കൊണ്ടുപോകുന്നതിനു വേണ്ടി യേശു എത്രയും വേഗം വരുന്നതാണ്. രക്ഷിക്കപ്പെട്ടവര്‍ അവിടെ പരമാനന്ദത്തോടും സന്തോഷത്തോടും കൂടെ നിത്യം വസിക്കുന്നതാണ്. (യോഹന്നാന്‍. 14:1-3; വെളിപ്പാട്. 21:3, 4).


13. നിങ്ങളുടെ ജീവിതത്തിലെ വിഷമ പ്രശ്നങ്ങള്‍ക്കു പോലും സ്നേഹപൂര്‍വ്വം ഉത്തരം നല്കുന്നതുകൊണ്ട് ദൈവത്തോട് നന്ദിയുള്ളവരാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ചില ബൈബിള്‍ കഥാപാത്രങ്ങളുടെ പാപകരമായ ജീവിതങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എനിക്കു ഇഷ്ടമല്ല. ഇത് ആവശ്യമായിരുന്നുവോ?


അതെ. ബൈബിളിന്‍റെ വിശ്വാസ്യതയ്‍ക്കുള്ള വലിയ തെളിവാണിത്. പല ജീവചരിത്രങ്ങളും നാം വായിക്കുമ്പോള്‍ അവരുടെ ജീവിതത്തിലെ തെറ്റുവശങ്ങള്‍ വിട്ടുകളഞ്ഞു നല്ല കാര്യങ്ങളെ മാത്രം പെരുപ്പിച്ചു എഴുതാറുണ്ട്. പക്ഷെ ബൈബിള്‍ ഒന്നിനേയും മറച്ചുവയ്ക്കുന്നില്ല. തങ്ങള്‍ വലിയ പാപികളായതുകൊണ്ട് ദൈവത്തിനു അവരെ രക്ഷിക്കാന്‍ കഴിയില്ല എന്നു ചിന്തിക്കുന്നത് സാത്താന്‍റെ തന്ത്രമാണ്. ഇങ്ങനെയുള്ള വ്യക്തികളെ കാരുണ്യവാനായ ദൈവം തങ്ങളുടെ പാപവഴികളില്‍ നിന്നും വിടുവിച്ചു നീതീകരിച്ചു എന്നു തിരുവചനത്തിലൂടെ മനസ്സിലാക്കുമ്പോള്‍ അവർക്ക് എന്തു സന്തോഷമായിരിക്കും. (റോമർ. 15:4)!

2. ബൈബിള്‍ മുഴുവനും ദൈവശ്വാസീയ വചനമാണോ? പലരും വിശ്വസിക്കുന്നത് ബൈബിളിലെ ചില ഭാഗങ്ങള്‍ മാത്രം ദൈവശ്വാസീയം എന്നാണ്.


ബൈബിള്‍ ഉത്തരം നല്‍കുന്നു. "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവര്‍ത്തിക്കും വകപ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു". 2 തിമൊഥെയൊസ്. 3:16. ബൈബിളില്‍ ദൈവത്തിന്‍റെ വചനവും അടങ്ങിയിരിക്കുന്നു എന്നുള്ളതല്ല. ബൈബിള്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ വചനമാണ്. മനുഷ്യ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും ബൈബിളിലുണ്ട്. ബൈബിളിലെ ഏതെങ്കിലും ഒരു ഭാഗം നാം ഉപേക്ഷിച്ചു കളയുകയാണെങ്കില്‍ ആവശ്യമില്ലാത്ത പല കഷ്ടപ്പാടുകളും പ്രശ്നങ്ങളും നമുക്കുണ്ടാകും.

3. പഴഞ്ചന്‍ ആശയങ്ങളുള്ള പഴഞ്ചന്‍ പുസ്തകമാണ് ബൈബിള്‍. ഈ ആധുനിക ലോകത്തില്‍ ജീവിക്കുന്നവര്‍ക്കു ഇത്രയും പഴഞ്ചനായ ബൈബിളില്‍ ആശ്രയിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?


ഇല്ല. എല്ലാ യുഗങ്ങളിലും ജീവിക്കുന്നവര്‍ക്കു അനുഗ്രഹം ബൈബിള്‍ വാഗ്ദാനം ചെയ്യുന്നു. ദൈവശ്വാസീയതയുടെ ഒരു തെളിവ്, "കര്‍ത്താവിന്‍റെ വചനമോ എന്നേയ്‍ക്കും നിലനില്‍ക്കുന്നു" എന്നുള്ളതാണ്. 1 പത്രൊസ് 1:25. ദൈവവചനം പാറപോലെ നിലനില്‍ക്കുന്നു. അതിനെ നശിപ്പിക്കാന്‍ കഴികയില്ല. തീ വെച്ചും നിരോധിച്ചും അപകീര്‍ത്തിപ്പെടുത്തിയും പല വ്യക്തികളും ബൈബിളിനെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ അപമാനിക്കപ്പെടുകയുണ്ടായി. അവര്‍ കടന്നുപോയി. ബൈബിളിനു നേരേയുള്ള അവരുടെ അക്രമങ്ങളും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന പുസ്തകമായി ബൈബിള്‍ ഇന്നും നിലനില്‍ക്കുന്നു. വേണ്ടിവന്നാൽ അതിനുവേണ്ടി മരിക്കാനും ജനലക്ഷങ്ങള്‍ തയ്യാറാണ്. ബൈബിളിലെ ദൂത് ദൈവം തന്നതാണ്. അത് നൂറു ശതമാനവും ഇന്നത്തെ കാലത്തേക്കും ഉള്ളതാണ്. ബൈബിള്‍ പഠിക്കുന്നതിനു മുമ്പ്, നിങ്ങളുടെ ഹൃദയത്തെ തുറക്കുന്നതിനു വേണ്ടി ദൈവത്തോട് ഒരു നിമിഷം പ്രാര്‍ത്ഥിക്കുക.

4. ലോകത്തിലെ ചില പ്രതിഭാശാലികള്‍ ബൈബിള്‍ വായിച്ചിട്ടു ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല എന്നു വിശ്വസിക്കുന്നു. ബൈബിള്‍ യഥാര്‍ത്ഥത്തില്‍ ദൈവവചനമാണെങ്കില്‍ എല്ലാവര്‍ക്കും മനസ്സിലാകേണ്ടതല്ലയോ?


ഏതു കാര്യവും മനസ്സിലാക്കി വിശദീകരിക്കുന്ന പ്രതിഭാശാലികളായ വ്യക്തികള്‍ക്കു പലപ്പോഴും ബൈബിള്‍ വായിച്ചു മനസ്സിലാകാന്‍ കഴിയാതെ വന്നേക്കാം.
"ആത്മീയമായി വിവേചിക്കേണ്ടതാകയാല്‍ അതു അവനു ഗ്രഹിപ്പാന്‍ കഴിയുന്നതല്ല." 1 കൊരിന്ത്യർ. 2:13, 14. ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങള്‍ എത്ര ഉന്നതനായാലും ഒരു ലൗകീകനു മനസ്സിലാകുകയില്ല. അവന്‍ ആത്മാര്‍ത്ഥമായി ദൈവത്തെ രുചിച്ചറിയാന്‍ താല്പര്യപ്പെടുന്നില്ലയെങ്കില്‍ അവനു ദൈവത്തിന്‍റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴികയില്ല. പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുകയില്ല. (യോഹന്നാന്‍ 16:13; 14:26) എന്നാല്‍ വിദ്യാഭ്യസം സിദ്ധിക്കാത്ത ഒരു ദൈവ പൈതലിനു പോലും ദൈവത്തിന്‍റെ അത്ഭുത വചനം പരിശുദ്ധാത്മാവിനാൽ മനസ്സിലാക്കാന്‍ കഴിയും (മത്തായി 11:25; 1 കൊരിന്ത്യര്‍ 2:9, 10).

5. ബൈബിള്‍ മുഴുവനും തെറ്റാണ്. ആകയാല്‍ അതു ദൈവശ്വാസീയമാണെന്നു വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും?


ബൈബിള്‍ മുന്‍വിധിയോടെ വായിക്കുന്നതുകൊണ്ടും മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ കൊണ്ടുമാണ് ബൈബിളില്‍ പിശകുകള്‍ ഉണ്ടെന്നുള്ള നിഗമനത്തില്‍ നിങ്ങള്‍ എത്തുന്നത്. സത്യത്തെ തെറ്റിദ്ധരിക്കുന്നതുമൂലമാണ് ഇപ്രകാരമുള്ള വീഴ്ചകള്‍ പലതും സംഭവിക്കുന്നത്.

ദൈവശ്വാസീയ വചനം:

1. എപ്പോഴും സത്യം സംസാരിക്കുന്നു

2. നിങ്ങളെ ഒരിക്കലും വഴിതെറ്റിക്കുകയില്ല.

3. പൂര്‍ണ്ണമായും ആശ്രയിക്കാം.

4. ആധികാരികവും വിശ്വസനീയവുമാണ്.

ആത്മീയകാര്യങ്ങളില്‍ മാത്രമല്ല ചരിത്രം, ശാസ്ത്രം തുടങ്ങിയ കാര്യങ്ങളിലും ബൈബിളിനെ ആശ്രയിക്കാവുന്നതാണ്. ദൈവവചനത്തില്‍ തെറ്റുകണ്ടുപിടിക്കാന്‍ പിശാച് ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ദൈവത്തിലും സ്വര്‍ഗ്ഗത്തിലും അവന്‍ കുറ്റം കണ്ടെത്താന്‍ ശ്രമിച്ചല്ലോ. ബൈബിളില്‍ ചിലപ്പോള്‍ തര്‍ജ്ജിമപ്പിശകുകള്‍ വന്നിട്ടുണ്ടായിരിക്കും. എന്നാല്‍ ദൈവത്തിന്‍റെ സത്യവചനം മനസ്സിലാക്കുന്നതിനു അത് ഒരു തടസ്സമല്ല. ഒരു വാക്യത്തെ അടിസ്ഥാനമാക്കിയല്ല ഉപദേശം സ്ഥാപിക്കുന്നത്. ബൈബിളില്‍ ഉടനീളം ആ വിഷയത്തെക്കുറിച്ച് ദൈവം പ്രസ്താവിച്ചിരിക്കുന്നതിനെ അടിസ്ഥനപ്പെടുത്തിയാണത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അറിയാതിരുന്നാല്‍ അതു ദൈവ വചനത്തെ ഉള്‍ക്കൊണ്ടിരിക്കുന്ന ആശയങ്ങളുടെ സത്യാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും തെറ്റിനെക്കുറിച്ച് നമുക്കറിവില്ല. വേദപുസ്തകത്തിലെ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. സംശയിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാരണങ്ങള്‍ കാണുമായിരിക്കാം. ബൈബിള്‍ എത്രമാത്രം ശോധന കഴിക്കുന്നുവോ അത്രമാത്രം ശോഭയോടെ പ്രകാശിക്കുന്നു.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. നിറവേറിയ ഏതു ബൈബിള്‍ പ്രവചനങ്ങളാണ് ബൈബിളിന്‍റെ ദൈവശ്വാസീയത ഉറപ്പാക്കുന്നത്?.(4)

_____   കോരേശ് ബാബിലോണിനെ കീഴടക്കും.
_____   റൊണാള്‍ഡ് റീഗന്‍ അമേരിക്കയുടെ പ്രസിഡന്‍റ് ആകും.
_____   ഈജിപ്ത് ഇനിയൊരിക്കലും ലോകത്തിലെ പ്രബലശക്തിയായി മാറുകയില്ല.
_____   അന്ത്യകാലത്തു ധാര്‍മ്മീക അധഃപതനം ഉണ്ടാകും.
_____   ജര്‍മ്മനിയില്‍ 20 വര്‍ഷത്തെ വരള്‍ച്ച ഉണ്ടാകും.
_____   ബാബിലോണില്‍ ഇനി ഒരിക്കലും ജനവാസം ഉണ്ടായിരിക്കുകയില്ല.

2. യേശു ബൈബിളിന്‍റെ ദൈവശ്വാസീകതയില്‍ വിശ്വാസമര്‍പ്പിച്ചത് (1)

_____   പ്രസ്തുത വിഷയത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നതിലൂടെ.
_____   തിരുവെഴുത്തുകളില്‍ നിന്നും ഉദ്ധരിക്കുന്നതിലൂടെ.
_____   സംശയിക്കുന്നവരില്‍ തീ ഇറങ്ങാന്‍ കല്‍പ്പിക്കുന്നതിലൂടെ.
_____   ദൈവാലയത്തിന്‍റെ പടികളില്‍ നിന്നും വിളിച്ചറിയിച്ചതിലൂടെ.

3. താഴെ പറയുന്ന പട്ടികയില്‍ ബൈബിള്‍ പറയുന്ന ശാസ്ത്രീയ തെളിവുകള്‍ ഏതെല്ലാം?(3)

_____   ഭൂമി ഉരുണ്ടതാണ്.
_____   വായുവിന് ഭാരമുണ്ട്.
_____   ആറ്റം വിഘടിച്ചു പോകാതെ ദൈവം സംരക്ഷിക്കുന്നു.
_____   വെള്ളത്തിന്‍റെ രാസഘടന H2O എന്നാകുന്നു.
_____   കടല്‍ വെള്ളത്തില്‍ ഉപ്പ് ഉണ്ട്.

4. താഴെ പറയുന്ന ആരോഗ്യ നിയമങ്ങളില്‍ ബൈബിളില്‍ കാണുവാന്‍ കഴിയുന്നത് ഏതെല്ലാമാണ്?(2)

_____   4 ഗ്യാലന്‍ വെള്ളം ദിവസവും കുടിക്കുക.
_____   ലഹരി പാനീയങ്ങള്‍ വര്‍ജ്ജിക്കുക.
_____   എന്നും രാവിലേയും വൈകിട്ടും ഓടുക.
_____   അസാന്മാര്‍ഗ്ഗികതയില്‍ നിന്നും ഒഴിഞ്ഞിരിക്കുക.

5. ബൈബിളിനെക്കുറിച്ചു പറയുന്ന ശരിയായ പ്രസ്താവനകള്‍ പരിശോധിക്കുക: (3)

_____   40 -ഓളം എഴുത്തുകാര്‍ ചേര്‍ന്നാണ് ബൈബിള്‍ എഴുതിയത്.
_____   1,000 വര്‍ഷം കൊണ്ടാണ് ബൈബിള്‍ പൂര്‍ണ്ണമായ് എഴുതിത്തീര്‍ന്നത്.
_____   ബൈബിളിലെ ചില ഭാഗങ്ങള്‍ മാത്രമാണ് ദൈവനിര്‍ദ്ദേശത്താൽ എഴുതിയിട്ടുള്ളത്.
_____   ബൈബിളിന്‍റെ യഥാര്‍ത്ഥ എഴുത്തുകാരന്‍ പരിശുദ്ധാത്മാവാണ്.
_____   ബൈബിള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമാണ്.

6. മശിഹായുടെ ജീവിതത്തെക്കുറിച്ചു താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങള്‍ ബൈബിള്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്? (3)

_____   നസ്രേത്തില്‍ ജനിക്കും.
_____   സ്വര്‍ഗ്ഗത്തിലേക്കു് കൂടെക്കൂടെ പറക്കും.
_____   30 വെള്ളിക്കാശിന് വില്‍ക്കപ്പെടും.
_____   ഹെരോദാവ് യേശുവിനെ കൊല്ലുവാന്‍ ശ്രമിക്കും.
_____   ക്രൂശിക്കപ്പെടും.
_____   ഏഴു ദിവസം കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കും.

7. എയ്ഡ്സ് വരാതെ സൂക്ഷിക്കാന്‍ ഏതു ബൈബിള്‍ നിയമമാണ് അനുസരിക്കേണ്ടത്? (1)

_____   വ്യഭിചാരം ചെയ്യരുത്.
_____   വിഗ്രഹത്തെ ആരാധിക്കരുത്.
_____   ക്രമം അനുസരിച്ച് ഭക്ഷണം കഴിക്കണം.

8. താഴെ പറയുന്ന പ്രസ്താവനകളില്‍ ഏതൊക്കെ പരിണാമവാദത്തെ സംബന്ധിച്ചിടത്തോളം ശരിയാണ്? (3)

_____   അതു തെളിയിക്കപ്പെടാത്ത തത്വമാണ്.
_____   അതു ക്രിസ്ത്യാനിത്വത്തിന്‍റെ അടിത്തറ തോണ്ടുന്നതാണ്.
_____   അതു തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്.
_____   മനുഷ്യനും വാനരന്മാര്‍ക്കും ഒരേ പൂര്‍വീകന്മാരാണെന്ന് സ്ഥിരീകരിക്കുന്നു.
_____   കമ്മ്യൂണിസത്തിന്‍റെ ശക്തമായ സിദ്ധാന്തമാണ് പരിണാമവാദം.

9. താഴെ പറയുന്ന ഏതെല്ലാം പ്രസ്താവനകള്‍ ബൈബിളിന്‍റെ ദൈവശ്വാസീയത തെളിയിക്കുന്നു? (5)

_____   അതിലെ ജീവച്ചരിത്രങ്ങളിലെ തെറ്റും ശരിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
_____   അതിന്‍റെ അനുഗാമികളുടെ ജീവിതങ്ങളെ മാറ്റുന്നു.
_____   പഴയ നിയമത്തിലെ മശിഹാ പ്രവചനങ്ങള്‍ യേശുവിലൂടെ നിറവേറി.
_____   നാലു ലോകസാമ്രാജ്യങ്ങളെക്കുറിച്ചു പറയുന്നു.
_____   അതിന്‍റെ ഐക്യത.
_____   യേശുവിന്‍റെ വീണ്ടുംവരവിന്‍റെ നാളും നാഴികയും പറഞ്ഞിരിക്കുന്നു.

10. ദൈവം 24 മണിക്കൂര്‍ അടങ്ങുന്ന 6 അക്ഷരീയ ദിവസങ്ങള്‍ കൊണ്ടാണ് ലോകം സൃഷ്ടിച്ചത്. (1)

_____   ശരിയാണ്.
_____   തെറ്റാണ്.

11. നോഹയുടെ കാലത്തെ ജലപ്രളയം ലോകത്ത് എല്ലായിടത്തും ഉണ്ടായി. (1)

_____   ശരിയാണ്.
_____   തെറ്റാണ്.

12. ലോകത്തിലെ പല ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ടായതു ബാബേല്‍ ഗോപുരം പണിതതു മുതലാണ്. (1)

_____   ശരിയാണ്.
_____   തെറ്റാണ്.